BREAKING NEWS Election Ernamkulam LOCAL NEWS POLITICS

യുഡിഎഫ് അധികാരത്തിൽ വന്നാൽ നിർമ്മാണ തൊഴിലാളികൾക്ക് 6000 രൂപ പെൻഷൻ ലഭിക്കും : തമ്പി കണ്ണാടൻ

കൊച്ചി : ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലുൾപ്പെടുത്തി 6000 രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്നതു പോലെ  നിർമ്മാണ തൊഴിലാളികൾക്കു ൾപ്പെടെ ക്ഷേമനിധി പെൻഷൻകാർക്കും 6000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറിയും, കെ.കെ .എൻ. ടി. സി. സംസ്ഥാന പ്രസിഡണ്ടുമായ കെ. പി .തമ്പി കണ്ണാടൻ പറഞ്ഞു. വൈപ്പിൻ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ദീപക്‌ജോയിയെ  വിജയിപ്പിക്കുന്നതിനു വേണ്ടി കെ കെ എൻ ടി സി കടമക്കുടിയിൽ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ […]

BREAKING NEWS Election Kasargod KERALA LOCAL NEWS

ജനതാദൾ യുണൈറ്റഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി ടി അബ്ദുൽ സമദ് മലപ്പച്ചേരി മലബാർ വയോജന പുനരധിവാസ കേന്ദ്രം സന്ദർശിച്ചു

കാഞ്ഞങ്ങാട് :; ജനതാദൾ യുണൈറ്റഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി ടി അബ്ദുൽ സമദ് മലപ്പച്ചേരി മലബാർ വയോജന പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. രോഗികൾക്ക് മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ല വേദന പങ്ക് വെച്ചു ട്രസ്റ്റ് ചെയർമാൻ ചാക്കോ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 130 ഓളം അന്തേവാസികൾ ഇവിടെ ഉണ്ട് മാനസിക രോഗികളാണ് കൂടുതലും.സ്ഥാപനം നടത്തി വരുന്ന ചാക്കോ സ്ഥാനാർഥിയെ സ്വീകരിച്ചു.സ്ഥപനത്തിലെ രോഗികൾക്ക് മരുന്നിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞു സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വേണ്ട കാര്യത്തിൽ സഹായം നൽകാം […]

Election KERALA POLITICS PRD News

അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്യണമെന്ന‌് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് ചുമതല. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം/കൗണ്‍സിലര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ […]

Announcements Election KERALA POLITICS

വോട്ട് ചെയ്യാം ജാഗ്രതയോടെ

കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത് തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടു ചെയ്യാനുള്ള  സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് […]

Election KERALA POLITICS PRD News

കോവിഡ് ബാധിതരുടെ തപാല്‍ വോട്ട് പട്ടിക നാളെ മുതല്‍ തയ്യാറാക്കും

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നവംബര്‍ 29ന് തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി […]

Election KERALA POLITICS PRD News

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ത്ഥി കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മത്സര രംഗത്തുള്ളത് 6465 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ 3343 പുരുഷന്‍മാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723  […]

Election KERALA POLITICS PRD News

ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശനനിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടര്‍മാരും ഉറപ്പുവരുത്തേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ചു. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള […]

Election HEALTH KERALA PRD News

സ്നേഹസ്പർശനപരിലാളനങ്ങൾ വേണ്ട; സ്ഥാനാർത്ഥികളോട് ആരോഗ്യവകുപ്പ്

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്. പ്രചരണത്തിന് പോവുന്നവര്‍ ഷേക്ക് ഹാൻഡ് നല്‍കുന്നത് ഒഴിവാക്കണം, വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും  കുട്ടികളെ എടുക്കാൻ പാടില്ല. നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദേശം. ലഘുലേഖകളോ നോട്ടീസുകളോ […]

Election GENERAL KERALA PRD News

സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി 75 ചിഹ്നങ്ങൾ

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസിൽ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്പോർട്സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം. കമീഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങൾ:  അലമാര, ആൻ്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികൾ, കാർ, […]

Election KERALA PRD News

അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; കുറവ് വയനാട്ടിലും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579  വോട്ടര്‍മാര്‍. 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്‍മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്‍മാരും 6 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ജില്ലകളിലെ […]