Covid19 Exclusive OBITUARY

അമ്മയുടെ ചിതാഭസ്മവുമായി പത്തുമാസം പ്രായമുള്ള കുഞ്ഞ്

ദുബൈ : കോവിഡ് ബാധിച്ച് മരിച്ച സ്വന്തം അമ്മയുടെ ചിതാഭസ്മവുമായി പത്ത്മാസം പ്രായമുള്ള ദേവേഷ് വേലവന്‍ ഇന്ന് തമിഴ്‌നാട് ത്രിച്ചിനാപള്ളി എയര്‍പോര്‍ട്ടില്‍ ഇറങ്ങും. വീട്ട്‌ജോലി തേടി കൈക്കുഞ്ഞുമായ യു.എ.ഇ.യില്‍ എത്തുകയും തുടർന്ന് കോവിഡ് ബാധിച്ചു അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥനായ 11 മാസം മാത്രം പ്രായമുള്ള ദേവേഷിനെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യു.എ.ഇ ഭാരവാഹികള്‍ ഇടപെട്ടാണ് നാട്ടില്‍ എത്തിക്കുന്നത്. ദുബായില്‍ വിസിറ്റിംങ്‌ വിസയില്‍ ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് തൃച്ചി സ്വദേശിനി ഭാരതി കഴിഞ്ഞ മെയ് 29 […]

Announcements BREAKING NEWS Covid19 Exclusive HEALTH JOBS KERALA Thrissur ആരോഗ്യം.

ജില്ലാ പോലീസ് ആസ്ഥാനത്ത് ചർച്ച വ്യാപാരമേഖലയ്ക്ക് ആശ്വാസം

തൃശൂർ : ഇന്ന് (31.5.2021)രാവിലെ 10.30 ന് തൃശൂർ ജില്ലയിലെ വ്യാപാരി സംഘടനകളുടെ പ്രധിനിധികളുമായി കടകൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച് ജില്ലാ പൊലീസ് കമ്മീഷണർ ആസ്ഥാനത്ത് ചർച്ച നടന്നു. ചർച്ചയിൽ ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ്സിനെ ( AIVVC) പ്രതിനിധീകരിച്ച് തൃശൂർ ജില്ലാ പ്രസിഡന്റ് തോമസ്സ് പല്ലൻ പങ്കെടുത്തു. തൃശൂർ കോർപ്പറേഷൻ പരിധിയിലെ ശക്തൻ മത്സ്യ മാംസ മാർക്കറ്റ് ഒഴികെയുള്ള മറ്റു മാർക്കറ്റുകൾ 01.06.2021 തീയതി മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പുലർച്ചെ 1മണി […]

Announcements Exclusive JOBS KERALA

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാം

കണ്ണൂർ : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയുമായി സഹകരിച്ച് മൾട്ടിനാഷണൽ കമ്പനിയായ HCl technologies +2 കഴിഞ്ഞവർക്കായി ഒരുക്കുന്ന ‘ടെക് ബീ’ പ്രോഗ്രാമിനു അപേക്ഷ ക്ഷണിച്ചു.   പ്ലസ് ടു കഴിഞ്ഞ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് 12 മാസത്തെ പരിശീലനം നൽകി HCL ൽ തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിയമനം നൽകുന്നു. ജോലി കാലയളവിൽ പ്രശസ്ത യൂണിവേഴ്സിറ്റികളായ BITS PILANI, SASTRA University എന്നിവയിൽ നിന്നും BCA, MCA BSC, MTECH […]

Announcements BREAKING NEWS Covid19 Exclusive HEALTH

കോവിഡ് ഒ.പി.യും ചികിത്സാ സൗകര്യവുമൊരുക്കുന്നു

കാസർകോട് ചെറുവത്തൂർ : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് 19 രോഗികൾ,രോഗ ലക്ഷങ്ങളുള്ളവർ , സമ്പർക്ക പട്ടികയിലുള്ളവർ, തുടങ്ങിയവർക്കുള്ള പ്രത്യേക ഒ പി ആരംഭിക്കുന്നു.   ഒ. പി യിൽ എത്തിച്ചേരുന്ന കോവിഡ് -19 രോഗ ലക്ഷണങ്ങളുളളവർ, പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർ, വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ എന്നിവരെ പ്രത്യേകം സജ്ജമാക്കിയ ഒ.പി.യിൽ ഡോക്ടർ പരിശോധിക്കുകയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്യും. പരിശോധനയിൽ പുതുതായി കോവിഡ് -19 സ്ഥിരീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകി വീട്ടിലോ […]

BREAKING NEWS Covid19 Exclusive HEALTH KERALA

അമിതവില ഈടാക്കിയാൽ നടപടി

എറണാകുളം : കാക്കനാട് കോവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, പി പി കിറ്റ്, ഫേസ് ഷീൽഡ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, കൈയുറകൾ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗൽ മെട്രോളജി വകുപ്പിന് നേതൃത്വത്തിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച് പരാതികൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ. ഡെപ്യൂട്ടി കൺട്രോളർ (ഫ്ലെയിംഗ് സ്ക്വാഡ്) എറണാകുളം 8281698067 ഡെപ്യൂട്ടി കൺട്രോളർ (ജനറൽ ) എറണാകുളം 8281698058 അസിസ്റ്റൻറ് കൺട്രോളർ (ജനറൽ ) എറണാകുളം കൊച്ചി കോർപ്പറേഷൻ 8281698059 […]

Announcements Covid19 Exclusive HEALTH

മുളിയാർ കമ്മ്യൂണിറ്റി ഹെൽത് സെന്റർ കൊവിഡ് ചികിത്സയ്ക്ക് പര്യാപ്തമാക്കും

കാസർകോട് : മുളിയാര്‍ സി.എച്ച്.സി. യില്‍ സി.എഫ്.എല്‍.ടി.സിയും കോവിഡ്, പനി ക്ലിനിക്കും തുറക്കും.   മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഓക്‌സിജന്‍ സൗകര്യങ്ങളടക്കമുള്ള 25 ബെഡുകളുള്ള സി.എഫ്.എല്‍.ടി.സിയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്, പനി ക്ലിനിക്കും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്‍ എച്ച്.ആര്‍. നോഡല്‍ ഓഫീസര്‍ ഡോ. പ്രസാദ് തോമസ്, കണ്‍ടെയ്ന്‍മെന്റ് സോണ്‍ ആന്റ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഡോ.മാത്യു. ജെ. വാളംപറമ്പില്‍ എന്നിവര്‍ […]

Announcements BREAKING NEWS Covid19 Exclusive HEALTH

താത്കാലിക ഗവ. കോവിഡ് ആശുപത്രി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുന്നു

എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തിൽ 100 ഓക്സിജൻ കിടക്കകളുമായി പ്രവർത്തന സജ്ജമായ ആശുപത്രിയിൽ ഞായറാഴ്ച മുതൽ ചികിത്സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം രണ്ട് ദിവസം വൈകി ആരംഭിക്കുന്നതെന്ന് ആശുപത്രി സന്ദർശിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.   സംസ്ഥാന സർക്കാർ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് […]

Announcements BREAKING NEWS Exclusive KERALA Natural calamity Rain destruction പരിസ്ഥിതി.

കടലാക്രമണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

മലപ്പുറം : പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയങ്കോട് ഫീഷറീസ് എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍ , വെളിയങ്കോട് ജി.എം യു.പി സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകളിലായി ആരംഭിച്ച ക്യാമ്പുകളില്‍ 137 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ 51 കുടുംബങ്ങളിലായി 41 പുരുഷന്മാരും 62 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.   പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 26 […]

Announcements BREAKING NEWS Covid19 Exclusive HEALTH KERALA ആരോഗ്യം.

ഓക്സീലിയം പ്രൊഡക്ട്സ് ജില്ലാ കലക്ടർ സന്ദർശിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ ആരംഭിച്ച ഓക്സിജൻ ഉൽപ്പാദന കേന്ദ്രമായ ഓക്സീലിയം പ്രൊഡക്ട്സ് ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനായാണ് ജില്ലയിൽ ഒരു ഓക്സിജൻ പ്ലാന്റ് കൂടി ആരംഭിച്ചത്. മണിക്കൂറിൽ 235 ക്യുബിക് ലിറ്റർ ഓക്സിജനാണ് പ്ലാൻറിൻ്റെ ഉത്പാദനശേഷി. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ വാർ റൂമിൽ നിന്നും ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് ആശുപത്രികളിലേക്ക് വിതരണം ചെയ്യും. കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഓക്സിജൻ വിതരണം ഏകീകരിക്കുന്നതിനുമായാണ് ജില്ലയിൽ ഓക്സിജൻ […]

Announcements BREAKING NEWS Covid19 Exclusive HEALTH ആരോഗ്യം.

മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

വയനാട് : ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരിൽ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.   · 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. · […]