പുതിയ ‘അതിഥി’യായി കുയിൽ തേനീച്ച
ഇരിങ്ങാലക്കുട : കേരളത്തിൽനിന്നും പുതിയ ഇനം കുയിൽ തേനീച്ചയെ കണ്ടെത്തി. ഷഡ്പദ എന്റമോളജി റിസർച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഗവ.കോളേജ് കോടഞ്ചേരി എന്നിവിടങ്ങളിലെ ഗവേഷകരാണ് മലപ്പുറം സ്രായിക്കൽ കടവിൽനിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽനിന്നും പുതിയ സ്പീഷിസിനെ കണ്ടെത്തിയത്. കുക്കു ബി വിഭാഗത്തിൽ തേനീച്ചയ്‌ക്ക് ‘തൈറിയസ് നരേന്ദ്രാനി’ എന്ന് പേരിട്ടു. പ്രാണി ശാസ്ത്ര മേഖലയിലെ അന്തരിച്ച ഡോ. ടി സി നരേന്ദ്രന്റെ ബഹുമാനാർഥമാണ് പേരിട്ടത്. തേനീച്ചകളുടെ കൂട്ടത്തിൽ സ്വന്തമായി കൂടുണ്ടാക്കാത്തവരുംContinue Reading