കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോര്‍പ്പറേഷന്‍. കുടുംബശ്രീയുടെ അക്കൗണ്ടില്‍നിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താല്‍ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്. കുടുംബശ്രീയുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍നിന്നാണ് 10 കോടി നഷ്ടമായത്. ഖലമാലിന്യസംസ്‌കരണം, എം.പി.-എം.എല്‍.എ. ഫണ്ട്, അമൃത് ഓഫീസ് മോഡണൈസേഷന്‍ ഹെഡ് അക്കൗണ്ട് എന്നിവയില്‍നിന്നാണ് 1.89 കോടി നഷ്ടമായത്. സപ്ലിമെന്ററി ന്യൂട്രീഷന്‍ ഫണ്ട്, ഇ-പേമെന്റ് അക്കൗണ്ട് എന്നിവയില്‍നിന്നാണ്Continue Reading

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം സമീപിച്ചപ്പോള്‍ മാത്രമല്ല വേര്‍തിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അഞ്ചല്‍ കൃഷ്ണ ആ ചോദ്യങ്ങള്‍ക്കുളള മറുപടി മധുരതരമായി തന്നെ എഴുതി. സ്വപ്‌നം കാണുന്നതില്‍ നിന്നുപോലും എന്നെ തുടക്കത്തില്‍ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും മുക്ക് ചുറ്റും നില്‍ക്കുന്നവര്‍Continue Reading

തിരുവനന്തപുരം: ദുരൂഹ മരണങ്ങളിലെല്ലാം ഡി.എന്‍.എ. പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്കാണ് നിര്‍ദേശം ബാധകമാവുക.ഇത്തരം സംഭവങ്ങളില്‍ ആദ്യംതന്നെ ഡി.എന്‍.എ. പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കും. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ  അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യപരിശോധനയും ദുരൂഹമരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹപരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നാണ് ഉയര്‍ന്ന പോലീസ്Continue Reading

ദോഹ: ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനഗലിനെയും നെതര്‍ലന്‍ഡ്‌സ് അമേരിക്കയെയും നേരിടും. പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെ 3-0 ന് തോല്‍പ്പിച്ചപ്പോള്‍ അമേരിക്ക ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. ഇംഗ്ലണ്ടിനുവേണ്ടി മാര്‍കസ് റാഷ്ഫോര്‍ഡ് ഇരട്ടഗോള്‍(50, 68) നേടി. ഫില്‍ ഫോഡന്റെ (51) വകയായിരുന്നു മറ്റൊരു ഗോള്‍. ഇറാനെതിരേ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച് (38) ഗോള്‍ നേടി. നെതര്‍ലന്‍ഡ്സ് ഖത്തറിനെ 2-0 ന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍ന്മാരായി.Continue Reading

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ, അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളേജുകളുടെ പ്രവര്‍ത്തനസമയം മാറിയേക്കും. രാവിലെ എട്ടിനോ എട്ടരയ്‌ക്കോ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷമൊരുക്കുന്നവിധത്തിലാകും പുതിയ ക്രമീകരണം. അതേസമയം, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതിതുടരും. ഇതിനുപുറമേ, കോളേജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും ആലോചന തുടങ്ങി. അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യംനല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ.Continue Reading

പീരുമേട്: കടയിലെ പണപ്പെട്ടിയില്‍നിന്ന് പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ പണംകവരുകയും പിടിയിലായപ്പോള്‍ പണംനല്‍കി ഒത്തുതീര്‍പ്പാക്കുകയുംചെയ്ത സംഭവം വിവാദമാകുന്നു. കടയില്‍നിന്നു സ്ഥിരമായി പണംനഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കടയുടമയാണ് പണം കവരുന്നതിനിടെ പോലീസുകാരനെ പിടികൂടിയത്. നവംബര്‍ 24-നാണ് സംഭവമുണ്ടായത്. പാമ്പനാര്‍ ടൗണിലെ കടയില്‍നിന്നാണ് പോലീസുകാരന്‍ ആയിരം രൂപ കവര്‍ന്നത്. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ നാല്‍പ്പതിനായിരം രൂപ നല്‍കാമെന്നു പറഞ്ഞ് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതില്‍ അയ്യായിരം രൂപContinue Reading

ദോഹ: ആശങ്കകള്‍ക്കൊടുവില്‍ ബ്രസീല്‍. ആദ്യമൊന്ന് തപ്പിത്തടഞ്ഞു. പിന്നെയൊരു ഗോള്‍ വാര്‍ പിടികൂടി. പക്ഷേ, മഞ്ഞക്കിളികള്‍ ഒടുവില്‍ അത്ഭുതം കാട്ടി. കണക്കുകള്‍ തെറ്റിക്കാതെ പ്രീക്വാര്‍ട്ടറിലേയ്ക്ക് ചിറകുവിരിച്ചു പറന്നു. മുന്നേറ്റക്കാര്‍ പരാജയപ്പെട്ടിടത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ബുളളറ്റ് വല ഭേദിച്ചപ്പോള്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന്Continue Reading

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ വമ്പന്‍ ടീമെന്ന നാണക്കേടില്‍ നിന്നും നാലു തവണ ജേതാക്കളായ ജര്‍മനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗ്രൂപ്പ് ഇയില്‍ കരുത്തരുടെ പേരാട്ടത്തില്‍ സ്‌പെയിനുമായി ജര്‍മനി 1-1ന്റെ സമനില പാലിക്കുകയായിരുന്നു. തോറ്റിരുന്നെങ്കില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ ജര്‍മനി നാട്ടിലേക്കു മടങ്ങുമായിരുന്നു. എന്നാല്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം പകരക്കാരനായി ഇറങ്ങിയ നിക്ലാസ് ഫുള്‍ക്രഗ് നേടിയ ഗോളില്‍ ജര്‍മനി മാനംകാക്കുകയായിരുന്നു. നേരത്തേ പകരക്കാരനായി ഇറങ്ങിയ അല്‍വാറോContinue Reading

തിരുവനന്തപുരം : വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. സെൽട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേർ. വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. സമവായ ചര്‍ച്ചകളും തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെകൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. 85 ലക്ഷം രൂപയുടെContinue Reading

ദില്ലി; പാർലമെന്റിന്റെ ശീതകാല സമ്മേളനുള്ള തയ്യാറെടുപ്പില്‍ കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര കാരണം രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനം ഒഴിവാക്കുന്നതിനാലും സോണിയ ഗാന്ധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാലും സഭയിലെ കോണ്‍ഗ്രസ് സജ്ജീകരണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവായും ലോക്‌സഭയിലെ പാർട്ടി നേതാവായി അധീർ ചൗധരിയും തുടരും. “വരാനിരിക്കുന്ന സമ്മേളനത്തില്‍ രാഹുലിനെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ റോളിൽ കാണാനാകില്ല. അതുപോലെ, കോൺഗ്രസ്Continue Reading