‘കോവിഡ് 19’ ലോകത്തെ ഭീഷണിയുടെ നിഴലിൽ ലോക്ഡൗണിലാക്കുമ്പോൾ അതിനെ പ്രയോജനകരമാക്കുന്ന മലയാളി പല തരത്തിലും മാതൃകയാവുകയാണ്. ഇത് തൃശ്ശൂരിൽ നിന്നും ഷിജുമോൻ ജോസഫ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടതാണ് തൊഴിൽ മേഖലയെങ്കിലും ലോക്ഡൗൺ ഇദ്ദേഹം ആനന്ദകരമാക്കുന്ന രീതി അനുകരണനീയമാണ്. ഒന്നു കണ്ടുനോക്കൂ. തീർച്ചയായും നിങ്ങൾക്കും പ്രയോജനപ്പെടുത്താം.Continue Reading

കൊറോണക്കാലം വീട്ടിലിരുപ്പിൻ്റെ മടുപ്പിൻ്റെ കാലമെന്ന് സൂചിപ്പിക്കുന്ന ധാരാളം സന്ദേശങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലെല്ലാം നമ്മൾ കണ്ടു. എന്നാൽ ഇക്കാലം ആനന്ദത്തിൻ്റെ കൂടൊരുക്കൽ കാലമാക്കാമെന്നു തെളിയിക്കുകയാണ് സിനിമാനിർമ്മാതാവും നടനുമായ എം.ജി. വിജയ്. ദേശീയ അവാർഡു നേടിയ ‘പുലിജൻമം’ നമുക്കായി ഒരുക്കിയ വിജയ് കോവിഡ് കാലത്തെ തൻ്റെ വിജയകഥ പറയുന്നു, ‘ദി കേരള ഓൺലൈനി’നു വേണ്ടി.Continue Reading