CENTRALGOVERNMENT FINANCE NATIONAL

രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികൾ: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുലിന്‍റെ പ്രതികരണത്തിന് അമിത് ഷാ മറുപടി നല്‍കിയതാണ്, അത് ശ്രദ്ധിക്കാതെ രാഹുലിന്‍റെ അഭിപ്രായം പ്രചരിപ്പിക്കുന്നത് രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നല്‍കിയിട്ടുണ്ട്. ഒരാളുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച മാർഗ്ഗം എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് , അത് ഏറ്റുപിടിക്കുന്നത് […]

FINANCE KERALA Kottayam

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന ഗുണ്ടകൾ കോർപ്പറേഷൻ ബാങ്ക് കോട്ടയം ശാഖയ്ക്കുള്ളിൽ നടത്തിയ അക്രമത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌.

തിരുവഞ്ചൂരും ചാഴികാടനും അവരുടെ ഖദറിട്ട ഗുണ്ടകളും *********************************** വോട്ടവകാശം കിട്ടിയ അന്നു മുതൽ കോൺഗ്രസ് പാർട്ടിക്കു മാത്രം വോട്ടു ചെയ്തിട്ടുള്ള ആൾ എന്ന നിലയ്ക്ക് ഉറപ്പായും എനിക്കിതിവിടെ പറഞ്ഞേ തീരൂ. 08.11.2019, അതായത് ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന ഗുണ്ടകൾ (അവരെ കോൺഗ്രസ് പ്രവർത്തകർ എന്നു വിശേഷിപ്പിച്ചാൽ ശരിക്കുള്ള പ്രവർത്തകരെ അപമാനിക്കുന്നതിനു തുല്ല്യമാവും) കോർപ്പറേഷൻ ബാങ്ക് കോട്ടയം ശാഖയ്ക്കുള്ളിൽ നടത്തിയ അക്രമത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌. മേൽപ്പറഞ്ഞ പെൺ ഗുണ്ടകളിലൊരാൾക്കു വേണ്ടി നാക്കു പിഴകൾക്കൊപ്പം പ്രവർത്തികളും […]

CENTRALGOVERNMENT FINANCE

കല്യാണത്തിന് നൂറു പവനിൽ കുടുതൽ സ്വർണമുണ്ടോ..? ആദായ നികുതി വകുപ്പ് നിങ്ങളെ തേടിയെത്തും: ഓഡിറ്റോറിയങ്ങളിൽ കയറിയിറങ്ങി രഹസ്യ നിരീക്ഷണം നടത്തി ആദായ നികുതി വകുപ്പ്.

ന്യൂഡൽഹി: നൂറു പവനും അതിനു മുകളിലും സ്വർണവും സ്ത്രീധനവും നൽകി മക്കളുടെ വിവാഹം ആർഭാടമായി നടത്തുന്ന ആഡംബര പ്രേമികൾ സൂക്ഷിക്കുക. നിങ്ങളെ തേടി ആദായ നികുതി വകുപ്പ് വീട്ടിലെത്താം. ഓഡിറ്റോറിയങ്ങളിൽ കയറിയിറങ്ങി വിവാഹത്തിന്റെ കണക്കുകൾ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഇനി ആഡംബര കല്യാണം നടത്തുന്നവരെല്ലാം കൃത്യമായി നിരീക്ഷണത്തിൽ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 50,000 രൂപയ്ക്ക് മുകളിൽ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്. വധൂവരൻമാരെ […]

FINANCE NATIONAL POLITICS

ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.

എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. നോട്ട് അസാധുവാക്കിയതിന് ശേഷം വ്യാജപ്പേരുകളിൽ സ്വന്തമാക്കിയ സ്വത്തുവകകളാണ് ഇതിൽ അധികവും. 1500 കോടിയോളം വരുമിത്. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു ശശികല. ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിലേക്ക് എത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലാവുകയായിരുന്നു. നിലവിൽ ബെംഗളൂരു പരപ്പന […]

CENTRALGOVERNMENT FINANCE NATIONAL POLITICS

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന ശേഷം കള്ളനോട്ടുകള്‍ കൂടി; ഏറ്റവും കൂടുതല്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നും.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന ശേഷം രാജ്യത്ത് ഇരട്ടി കള്ളനോട്ടുകള്‍ പിടികൂടിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ല്‍ മാത്രം 28.1 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. അതേസമയം മുൻപ് 2016ല്‍ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് രാജ്യത്ത് പിടികൂടിയത്. 2017ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 14.97 കോടി രൂപയുടേതും 2000 രൂപയുടേതാണ്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സർക്കാർ രാജ്യത്ത് 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. 2017ല്‍ മാത്രം 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. 2016ലാവട്ടെ […]

FINANCE INTERNATIONAL

വേള്‍ഡ് ബാങ്ക് റിപ്പോർട്ടിൽ തകർന്ന് രൂപ; പ്രവാസികൾക്ക് കോളടിച്ചു, 54.46 ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ 1000രൂപ ലഭിക്കും.

ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ സംബന്ധിച്ച്‌ വലിയൊരു ലോട്ടറിയാണ്. 51.46 ദിര്‍ഹം നാട്ടിലേക്കയച്ചാല്‍ ആയിരം രൂപ പ്രിയപ്പെട്ടവരുടെ പോക്കറ്റില്‍ കിടക്കും. കഴിഞ്ഞ ദിവസം വൈകീട്ട് 19.43 രൂപയായിരുന്നു ഒരു ദിര്‍ഹത്തിന്റെ നിരക്ക്. അതേസമയം, 22 ദിര്‍ഹം കമ്മിഷന്‍ ചാര്‍ജായി നല്‍കേണ്ടിവരും (വിവിധ എക്‌സ്‌ചേഞ്ചുകളില്‍ നേരിയ വ്യത്യാസമുണ്ട്). രൂപയുടെ മൂല്യം ഇത്തരത്തില്‍ ഇടിഞ്ഞതറിഞ്ഞ് ഇന്നലെ നിരവധിയാളുകളാണ് നാട്ടിലേക്ക് പണമയക്കാനായി എത്തിയത്. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് റിസര്‍വ് ബാങ്കിന്റെ […]

CENTRALGOVERNMENT FINANCE NATIONAL Uncategorized

മൻമോഹൻ സിംഗിന്റെ സാമ്പത്തിക മാതൃക പിന്തുടരാൻ കേന്ദ്രത്തോട് നിർമ്മല സീതാരാമന്റെ ഭർത്താവ്.

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നിർമ്മല സീതാരാമൻ്റെ ഭർത്താവ്. ഇന്ത്യൻ സാമ്പത്തിക രംഗത്തിനുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർമ്മലയുടെ ഭർത്താവ് പറക്കാല പ്രഭാകരന്‍ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗിൻ്റെയും പിവി നരസിംഹറാവുവിൻ്റെയും സാമ്പത്തിക മാതൃക പിന്തുടരണമെന്ന് അദ്ദേഹം കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തു. ദ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കേന്ദ്രം തുടർന്നു വരുന്നത് നിഷേധാത്മക നിലപാടാണെന്നാണ് പ്രഭാകരൻ കുറ്റപ്പെടുത്തിയത്. നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ആശയത്തെ കുറ്റപ്പെടുത്തുന്നതിനു പകരം രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച […]

CRIME FINANCE

740 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: റാന്‍ബാക്‌സി മുന്‍ ഉടമ ശിവിന്ദര്‍ സിങ് അറസ്റ്റില്‍.

ഔഷധ നിർമാണ കമ്പനിയായ റാൻബാക്സിയുടെ മുൻ ഉടമകളിലൊരാളായ ശിവിന്ദർ സിങ് അറസ്റ്റിൽ. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കേസിൽ പ്രതിയായ സഹോദരൻ മൽവിന്ദർ സിങ്ങിനെയും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. ശിവിന്ദർ സിങ്ങിനും മൽവിന്ദർ സിങ്ങിനുമെതിരായി റലിഗേർ ഫിൻവെസ്റ്റ് നൽകിയ പരാതിയിലാണ് ഇവർക്കെതിരായി അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് റലിഗേർ ഫിൻവെസ്റ്റ് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് പരാതി നൽകുന്നത്. മേയ് മാസം മുതൽ ഇവർക്കെതിരെ അന്വേഷണം നടക്കുകയാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി […]

FINANCE GENERAL STATE GOVERNMENT

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി…

തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും…. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. എല്ലാ ജീവനക്കാർക്കും 1.10.19 മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും…. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്മെൻറ് അംഗീകരിക്കും.. തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും…. പണിമുടക്കിന്റെ ഭാഗമായി […]

FINANCE NATIONAL

ഇനി സൗജന്യമായി എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാം. എങ്ങിനെന്നു നോക്കാം..

സർവീസ് ചാർജ് നൽകാതെ എത്രതവണ വേണമെങ്കിലും എസ്ബിഐയുടെ എടിഎമ്മിൽനിന്ന് പണമെടുക്കാം. കാർഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നൽകാതെ പണമെടുക്കാൻ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്. തിരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈസൗകര്യമുള്ളത്. ഒരു ദിവസം ഒരു അക്കൗണ്ടിൽനിന്ന് പരമാവധി 20,000 രൂപവരെ പിൻവലിക്കാം. ഒറ്റത്തവണ പരമാവധി പിൻവലിക്കാവുന്നത് 10,000 രൂപയുമാണ്. കാർഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാൻ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാൽ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാം. *എങ്ങനെ എടിഎമ്മിൽനിന്ന് പണമെടുക്കാം* എസ്ബിഐയുടെ യോനോ ആപ്പോ […]

%d bloggers like this: