ലക്‌നൗ: പ്രതിക്ഷേധക്കാര്‍ക്കിടയിലേയ്ക്ക് മനപ്പൂര്‍വ്വം വാഹനം ഓടിച്ചു കയറ്റി , ആശിഷ് മിശ്ര റിമാന്‍ഡില്‍. ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍  ആശിഷ് മിശ്രയെ രണ്ട് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ആശിഷ് മിശ്ര ലഖിംപൂര്‍ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയും. റിമാന്‍ഡ് കാലാവധി അവസാനിക്കുമ്ബോള്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ്Continue Reading

ഡല്‍ഹി: ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്. രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ട തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. അഭികരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. പൊലീസും തിരികെ വെടിവെച്ചു. രോഹിണി ജില്ലാ കോടതിയിലെ 207 നമ്പര്‍ മുറിയില്‍ വെടിവെപ്പ് നടന്നത്.Continue Reading

കൊല്‍ക്കത്ത:ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൂച്ച്‌ ബെഹാര്‍ ജില്ലയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.അതിര്‍ത്തി സുരക്ഷ സേനയ്‌ക്ക് നുഴഞ്ഞു കയറ്റത്തെ സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ദിഘല്‍താരി ഔട്ട്‌പോസ്റ്റില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷ സേന ഇവരെ പിടികൂടിയത്. താജുല്‍ ഇസ്ലാം, അനറുള്‍ ഷെയ്ഖ്, അഹിദുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സംഘം തൊഴിലാളികളാണെന്നും, ജോലി തേടി ഡല്‍ഹിയിലേയ്‌ക്ക് പോകാനാണ് ശ്രമിച്ചതെന്നും ചോദ്യംContinue Reading

ബീജിങ്: നമ്മള്‍ കരുതുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല കൊറോണയുടെ വിളയാട്ടം തുടങ്ങിയതെന്ന വെളിപ്പെടുത്തലുമായി ഒരു ചൈനീസ് വിമതനേതാവ് രംഗത്തെത്തി. അതിനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വുഹാനില്‍ വെച്ചു നടന്ന വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചു എന്നും ഈ നേതാവ് വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങാള്‍ക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദേശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു. ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍Continue Reading

മാനന്തവാടി: എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ വീണ്ടും എടിഎം തട്ടിപ്പ്. പോലിസ് ഉദ്യോഗസ്ഥന്റെ 80,000 രൂപയാണ് ഒടുവില്‍ നഷ്ടമായത്. മാനന്തവാടിയിലെ സ്‌പെഷല്‍ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.50നും 12.05നും ഇടയില്‍ നാലു തവണകളായി 80,000 രൂപ തട്ടിയത്. ലഖ്‌നോവില്‍ നിന്നാണു പണം തട്ടിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതോടെ എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ നിന്നും സമാന തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആറായി.Continue Reading