KERALA OBITUARY PRD News വിശിഷ്ട വ്യക്തികൾ..

സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം […]

KERALA POLITICS വിശിഷ്ട വ്യക്തികൾ..

അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

കൊച്ചി: രാജ്യത്തിൻ്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികൾ ഇന്നും അനാഥരാണെന്ന് എ.ഐ.സി.സി. വക്താവ് പി. സി. ചാക്കോ പറഞ്ഞു. കെ. കെ. എൻ. ടി. സി. സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. പി. എൽസേബിയൂസ് മാസ്റ്ററുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ൻ്റെ ദുരന്തം രാജ്യമാകെ പടർന്നു പിടിച്ചപ്പോൾ മയിലുകൾ താണ്ടി അവരുടെ സ്വന്തം ഗ്രാമത്തിലേക്ക് പോകാനാവാതെ വലഞ്ഞു പട്ടിണി കിടന്നു മരിച്ച 100 കണക്കിനു തൊഴിലാളികൾ […]

GENERAL Kasargod ടി. ജി. ഗീതുറൈം വിശിഷ്ട വ്യക്തികൾ..

നാടിന് അഭിമാനം, ഈ സിവിൽ ഡിഫൻസ് അംഗങ്ങൾ

കാഞ്ഞങ്ങാട്: ലോകമെങ്ങും കോവിഡെന്ന മഹാവ്യാധി പടർന്നു പിടിച്ചുതുടങ്ങിയ ഘട്ടത്തിൽ, കഴിഞ്ഞ മാർച്ച് ഇരുപത്തിമൂന്നാം തിയ്യതി മുതൽ സ്വന്തം കുടുംബത്തെ പോലും മറന്നെന്നോണം നാടിൻ്റെ രക്ഷക്കായി, സഹജീവികൾക്ക് അന്നമൂട്ടിയും മരുന്നെത്തിച്ചും ഭക്ഷണ കിറ്റെത്തിച്ചും ആശുപത്രിയിലെത്തിക്കേണ്ടവരെ എത്തിച്ചും പക്ഷിമൃഗാദികൾക്കു വെളളവും ഭക്ഷണവും നൽകിയും രാവെന്നോ പകലെന്നോയില്ലാതെ ഓടി നടക്കുകയാണു കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിനു കീഴിലെ സിവിൽ ഡിഫൻസ് അംഗങ്ങളായ, സേവനനിരതരായ കുറച്ചു മനുഷ്യർ. കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയായി ഉയർത്തിയ ശേഷം ആദ്യമായി ആശുപത്രിയും പരിസരവും അണുവിമുക്തമാക്കാൻ സ്റ്റേഷൻ ഓഫീസർ ആവശ്യപ്പെട്ടതിനെ […]

GENERAL OBITUARY PRD News വിശിഷ്ട വ്യക്തികൾ..

എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെമായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്. പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. […]

GENERAL KERALA LIFE STYLE State Police Media Centre വിശിഷ്ട വ്യക്തികൾ..

കാക്കിക്കുള്ളിലുമുണ്ട് ഒരു അമ്മമനസ്സ്

വീട്ടില്‍ അമ്മയില്ലെങ്കിലെന്താ? നാട്ടില്‍ പോലീസ് ആന്‍റിമാരുണ്ടെങ്കില്‍  എന്തിനും പരിഹാരമുണ്ട്. കൊല്ലം കോയിവിള സ്വദേശി ഹരിഗോവിന്ദിന്‍റെ അനുഭവമങ്ങനെയാണ്. അമ്മയുടെ താങ്ങും തണലും ഉറപ്പുനല്‍കി കൂടെ നിന്നത് ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ശോഭാമണി. ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശൂരനാടുളള പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതായിരുന്നു ഹരിഗോവിന്ദ്. അച്ഛനും അമ്മയ്ക്കും അനിയത്തി ഹരിനന്ദനയോടൊപ്പം മറ്റൊരു ആവശ്യത്തിന് പുലര്‍ച്ചെ പോകേണ്ടിവന്നതിനാല്‍ ബന്ധുവിനൊപ്പമാണ് ഹരിഗോവിന്ദ് പരീക്ഷയ്ക്കെത്തിയത്.  അവനെ പരീക്ഷാ കേന്ദ്രത്തിലാക്കി ബന്ധു മടങ്ങിപ്പോയി. നീറ്റ് മാനദണ്ഡങ്ങളെല്ലാം […]

ART FEATURE ദിവാകരൻ ചോമ്പാല വിശിഷ്ട വ്യക്തികൾ..

നാട്ടുനന്മകളെ പ്രണയിക്കുന്ന, ചിത‌്രകാരനായ  വക്കീൽ

വിനോദത്തിനെന്നതിലേറെ വിമർശനാത്മക സമീപനം എന്ന നിലയിൽ  ആസ്വാദകർക്കൊപ്പം  മാധ്യമങ്ങളുടെയും സ്വീകാര്യത നേടിയ ചിത്രകലാ സൃഷ്ടികളിൽ മികവുറ്റവയാണ് കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ തുടങ്ങിയ സങ്കേതങ്ങൾ. ഇത്തരം കലാസൃഷ്ടികളുടെ പരമ്പരാഗത ആസ്വാദനരീതികളിൽ നിന്നും തികച്ചും  വിഭിന്നമായി നവീനവും വൈവിധ്യപൂർണ്ണവുമായ അവതരണശൈലിയിലൂടെ തൻ്റേതു മാത്രമായ വേറിട്ടശൈലിയിൽ ചിത്രകലക്ക് രംഗഭാഷ്യമൊരുക്കി ലക്ഷക്കണക്കിന്  പ്രേക്ഷകരെ  വിസ്‌മയത്തിൻറെ  മുൾമുനയിൽ നിർത്തിയ ഭാരതീയനെ, കേരളതീയനെ, മലയാളിയായ പത്തനംതിട്ടക്കാരനെ എത്രപേർക്കറിയാം ? ”അതിവേഗ വരവിസ്‌മയത്തിന്” അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയ സ്‌പീഡ്‌ കാർട്ടൂണിസ്റ് ജിതേഷ്ജി യാണ് ആ വിശ്വവിഖ്യാതൻ. പന്തളം തെക്കേക്കരയിലെ കീരുകുഴി കല്ലുഴത്തിൽ ജിതേഷ് […]

FEATURE KERALA Thrissur വിശിഷ്ട വ്യക്തികൾ..

എനിക്ക് എന്നോട് അവജ്ഞ തോന്നിയ ദിവസം അഥവാ ഒരു നൻമയുടെ പിറവി

ഇത് ജോസഫ് ജോൺ കരിയാനപ്പള്ളി. ജൂലൈ രണ്ടിന് ഇദ്ദേഹം ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടു. അതിൻ്റെ തലവാചകം ഇങ്ങനെയായിരുന്നു. “എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നിയ ദിവസം” ഒരു പ്രഭാതസവാരിയാണ് ജോസഫ് ജോണിൽ ഈ ചിന്തയുണ്ടാക്കിയത്. തൃശ്ശൂർ വടക്കുംനാഥനു ചുറ്റും നടക്കുമ്പോൾ പതിവിൽ നിന്നു വ്യത്യസ്തമായി മറ്റു ചിന്തകളിൽ നിന്നു മനസ്സു മുക്തമായതിനാലാവാം  തൃശ്ശൂർ റൗണ്ടിലും മരങ്ങൾക്കു ചുറ്റുമായും ഏതാണ്ട് മുന്നൂറിൽ പരം മനുഷ്യർ മഴ നനഞ്ഞും ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നത് ശ്രദ്ധിച്ചത്. കൊറോണക്കാലമായതിനാൽ കടകളൊന്നുമില്ലാത്തതിനാൽ ഒരു […]

ഓർമ്മച്ചിത്രങ്ങൾ... വിശിഷ്ട വ്യക്തികൾ..

വയലാറിന്റെ ഓർമ്മദിനം. (ഒക്ടോ 27) —രവിമേനോൻ (പാട്ടെഴുത്ത്)

ദേവരാജന്റെ സ്വപ്നത്തിലെ വയലാർ————————-ആത്മമിത്രമായ വയലാറിന്റെ ധന്യജീവിതം ചരിത്രത്തിൽ വിലയം പ്രാപിക്കുന്നതിന് സാക്ഷ്യം വഹിച്ച രാഘവപ്പറമ്പിലെ പതിനായിരക്കണക്കിന് സാധാരണക്കാർക്കിടയിൽ ദേവരാജനും ഉണ്ടായിരുന്നു. “എനിക്ക് ഈണമിടാൻ വേണ്ടി വയലാർ എഴുതിത്തന്ന ഒരു പാട്ടിന്റെ വരികളാണ് അവിടെ ആ ആൾക്കൂട്ടത്തിനിടയിൽ നിന്നപ്പോൾ ഓർമവന്നത്: വസുന്ധരേ വസുന്ധരേ മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?”ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ആ പാട്ടിൽ ഒന്നു കൂടി ചോദിക്കുന്നുണ്ട്. വയലാർ: ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന്. അതിനുള്ള ഉത്തരവും അദ്ദേഹം നൽകുന്നു […]

ഓർമ്മച്ചിത്രങ്ങൾ... വിശിഷ്ട വ്യക്തികൾ..

കളിയച്ഛന്റെ ഓർമ്മകൾ..

“മരക്കുടിലുകളിൽ രാപ്പറവകളുടെ നേർത്ത ചിറകടി, പച്ചിലകളിൽ മിന്നാമിനുങ്ങുകളുടെ വിളക്കൊളി കണ്ണെഴുത്തും ചാന്ത്പൊട്ടും, ചന്ദനവരക്കുറിയും ചോറ്റുചെമ്പുമായി വീടണയുന്ന അമ്പലവാസിപ്പെൺക്കിടാങ്ങൾ. രാത്രിയുടെ അർദ്ധയാമം കഴിഞ്ഞ് മലമുകളിലെ അമ്പലം ,വെൺമേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രക്കല, ചിതറിത്തെറിച്ച കോടാനുകോടി രത്നങ്ങൾ ചരാചരങ്ങൾ രാത്രിയുടെ കൈക്കൂടയിൽ ചുരുണ്ട് കിടക്കുന്നു ഒച്ചയില്ല അനക്കമില്ല….. (കവിയുടെ കാൽപ്പാടുകൾ – പി .കുഞ്ഞിരാമൻനായർ).. മലയാള കവിതയിലെ ലോകകവിതയിലെത്തന്നെ ഒരേയൊരു പി.. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജൻമദിനം..മലയാള കവിതയുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ മഹാസമുദ്രത്തെ മുഴുവൻ തന്റെ ഉള്ളംകൈയ്യിൽ ആചമിച്ച അത്ഭുത പ്രതിഭാസമായിരുന്നു മഹാകവി […]

KERALA OBITUARY Uncategorized വിശിഷ്ട വ്യക്തികൾ..

കൊച്ചിയുടെ യഹൂദ മുത്തശ്ശി, സാറാ കോഹൻ വിട പറഞ്ഞു..

മട്ടാഞ്ചേരി യിലെ യഹൂദ ചരിത്രത്തിന്റെ തിരുശേഷിപ്പു പോലെ ജീവിച്ച സാറാ മുത്തശ്ശിയെക്കുറിച്ച് ശ്രീ CT തങ്കച്ചൻ എഴുതുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യം.. മട്ടാഞ്ചേരി കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നു. കറുത്ത ജൂതരും വെളുത്ത ജൂതരും കൊച്ചിയിലുണ്ടായിരുന്നു’ കൊച്ചങ്ങാടിയിലായിരുന്നു കറുത്ത ജൂദരുടെ സിനഗോഗ് .അതിപ്പോൾ അന്യാധീനപ്പെട്ട് ഒരു ഗോഡൗണായി മാറി. എന്നാൽ ജൂസ്ട്രീറ്റിന്റെ വടക്കേ അറ്റത്തുള്ള സിനിഗോഗ് കൊച്ചിയുടെ പൗരാണികതയുടെ ഈടുവെയ്പ്പുകളിലൊന്നായ് ഇന്നും […]

%d bloggers like this: