NATIONAL സാഹിത്യം.

“ഹിന്ദുരാജാവും പാദസേവകരും മാത്രമുള്ള ഇന്ത്യ സ്വപ്‌നം കാണുന്നവർ ഓർക്കുക…” പൗരത്വ നിയമത്തിനെതിരെ ചേതൻ ഭഗത്..

ബി.ജെ.പി സർക്കാറിന്റെ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി എഴുത്തുകാരൻ ചേതൻ ഭഗത്. നിരവധി ഘട്ടങ്ങളിൽ ബി.ജെ.പി സർക്കാറിനും സംഘ് പരിവാറിനും അനുകൂല നിലപാടെടുത്തിരുന്ന ചേതൻ ഭഗത് ശക്തമായ ഭാഷയിലാണ് പൗരത്വ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ട്വിറ്ററിൽ നിരവധി ട്വീറ്റുകളിലായി പൗരത്വ നിയമത്തിനും പ്രതിഷേധങ്ങൾക്കു നേരെയുള്ള കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ ചേതൻ ഭഗത് പ്രതികരിച്ചു. ചേതന്‍ ഭഗതിന്റെ ട്വീറ്റുകള “ആവര്‍ത്തിച്ചും ദീര്‍ഘമായും ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുന്നത് സമ്പദ്ഘടനയെയും വ്യവസായത്തെയും ബാധിക്കും. പ്രവചിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ നിയന്ത്രണത്തിലല്ലാത്ത മൂന്നാംലോക […]

Kavitha KERALA സാഹിത്യം.

അനാഥന്റെ വഴി.. എ അയ്യപ്പന്റെ ഓർമ്മയ്ക്ക്…

അനാഥന്റെ വഴി…. കാലം … സെക്കന്റ്‌ സൂചിയില്‍ …ഓടിത്തളര്ന്നോടുവില്‍ …… ഏതോ…ആശുപത്രിതന്‍ ..മോര്‍ച്ചറിയില്‍…….. ശീതീകരണിയില്‍ …തളര്‍ന്നുറങ്ങി … സൂര്യ നാഡികള്‍ പൊട്ടി പ്പടര്‍ന്ന പകലിന്നു…. നീളം കുറയുകയായിരുന്നു….. അവന്റെ ദേഹത്ത് സൂര്യ താപത്തിന്റെ തിണ്ണര്‍ത്ത പാടുകള്‍ …….. അവന്റെ ആമാശയത്തില്‍ കുടിച്ചു തീര്‍ത്ത മാദക ജലത്തിന്റെ ശേഷിപ്പുകള്‍…… ശോഷിച്ച ശരീരത്തില്‍ അലഞ്ഞു നടന്ന ദൂരത്തിന്റെ തിരു ശേഷിപ്പുകള്‍… അതുവരെ പാടിത്തീര്‍ത്ത കവിതയുടെ_ തീനാമ്പുകള്‍…തിന്നുതീര്‍ത്ത തലച്ചോറില്‍….. സംസ്ക്കാരം കടന്നാക്ക്രമിച്ചതിന്റെ തുളകള്‍… അനാഥത്വത്തിന്റെ ജീവന് …. അഡ്രസ്സ് വേണ്ടായിരുന്നു …….. […]

Kavitha KERALA സാഹിത്യം.

കുറത്തിയാടൻ പ്രദീപിന്റെ “കഴുവേറി കാറ്റ് ” കാവ്യസമാഹാരം പ്രകാശനം നാളെ കായംകുളത്ത്..

കഴിവുകളുടെ ഓർമ്മയ്ക്കായ് കൂട്ടായ്മയുടെ പബ്ലിക്കേഷൻസിൽ പുറത്തിറങ്ങുന്ന “കഴുവേറിക്കാറ്റ്” പ്രകാശിതമാകുന്നു. കുറത്തിയാടൻറെ ഈ കവിതാസമാഹാരം 2019 ഒക്ടോബർ ആറിന് , നാളെ കായംകുളം എം എസ് എം കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശ്രീ ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്യുന്നു. ശ്രീ വി കെ ഷാജിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ആർട്ടിസ്റ്റ് ശ്രീ കെ പി മുരളീധരനെ ചടങ്ങിൽ ആദരിക്കുന്നതുമാണ്. നാളെ ഉച്ചയ്ക്ക് ശേഷം കലാജനതാ കാവ്യപുരസ്കാരസമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.നോവൽ വിഭാഗത്തിൽ ശ്രീ ഡാർവിൻ പിറവം (ചെകുത്താൻ കോട്ടയിലെ […]

KERALA OBITUARY സാഹിത്യം.

കാക്കനാടന്റെ എഴുത്തിലും ജീവിതത്തിലും നിഴലായി ഒപ്പം നിന്ന അമ്മിണി കാക്കനാടൻ (81- ഏലിയാമ്മ) അന്തരിച്ചു.

ഇരവിപുരം: കാക്കനാടെൻറ എഴുത്തിലും ജീവിതത്തിലും നിഴലായി ഒപ്പം നിന്ന അമ്മിണി കാക്കനാടൻ (81- ഏലിയാമ്മ) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് കൊല്ലം മുണ്ടക്കലിലെ വീടായ അർച്ചനയിൽ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച നടക്കും. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് മൂന്ന് മാസത്തോളമായി വീട്ടിൽ കിടപ്പിലായിരുന്നു.പത്തനംതിട്ട കുറിയന്നൂര്‍ തുരുത്തിയില്‍ മത്തായിയുടെയും കുമ്പനാട് തട്ടക്കാട്ട് കുറ്റിക്കാട്ടെ പെണ്ണമ്മയുടെയും മകളാണ്. സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് കിഴക്കന്‍പഞ്ചാബിലെ ഫിറോസ്പുര്‍ ഫ്രാന്‍സിസ് ന്യൂട്ടന്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും സൗദിയിലെ കിങ് സൗദ് മാലിക് ഫൈസല്‍ […]

KERALA STORY Uncategorized സാഹിത്യം.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് വിനോദ് കുട്ടമത്തിന‌്..

പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച എഴുത്തുകാരായ അധ്യാപകർക്ക് നൽകുന്ന പ്രൊഫ. മുണ്ടശ്ശേരി അവാർഡ് മായിപ്പാടി ഡയറ്റിലെ കരിക്കുലം മോണിറ്ററിങ്‌ വിഭാഗം ഫാക്കൽട്ടി അംഗം വിനോദ് കുട്ടമത്തിന്. ‘ഇരപിടിയൻ കുന്നും കുറെ ശിക്കാരികളും’ എന്ന പുസ്തകത്തിനാണ് അവാർഡ്. ഡോ. വേഴാമ്പലും തൂവൽ കുപ്പായക്കാരും എന്ന പുസ്തകത്തിന് 2007ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും 2008ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തുള്ളൽ കലയുടെ പരിഷ്‌കർത്താവ് മലബാർ രാമൻ നായരുടെ ചെറുമകനായ വിനോദ് എഴുതിയ സൗഗന്ധികളുടെ വസന്തം കേരള […]

വിശിഷ്ട വ്യക്തികൾ.. സാഹിത്യം.

അയ്യങ്കാളി; ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ എക്കാലത്തെയും മികച്ച വിപ്ലവകാരിയും സാംസ്‌കാരിക നായകനും..

ഇന്ന് അയ്യങ്കാളി ദിനം. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച അപൂര്‍വ്വം കേരളീയ സാമൂഹ്യനവോത്ഥാന നായകരില്‍ അഗ്രഗണ്യനാണ് മഹാത്മ അയ്യങ്കാളി. “മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍” കേരള ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മുഴങ്ങിക്കേട്ട ഈ വരികള്‍ ദുരാചാരപൂരിതമായ ഏത്‌ വ്യവസ്ഥിതിക്കും ബാധക മാണ്‌. മനുഷ്യരായി ജനിച്ചിട്ടും കേവല മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട കരുത്തുറ്റ ജനതയുടെ ഇഛാശക്തിയുടെ മകുട രൂപമാണ്‌ അയ്യങ്കാളി. കാലത്തിനും ചരിത്രത്തിനും മാറ്റാന്‍ കഴിയാത്ത വ്യക്തിത്വം പന്തുകളിയില്‍ നിന്നാരംഭിച്ച്‌ രാജവീഥി യുടെ […]

Kavitha KERALA വിശിഷ്ട വ്യക്തികൾ.. സാഹിത്യം.

സഹോദരൻ അയ്യപ്പൻ രചിച്ച, ” മാവേലി നാടു വാണീടും കാലം.. ” സമ്പൂർണ്ണ രൂപം

== ഓണപ്പാട്ട് ==== മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിവുമില്ല – എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും – കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ആധികൾ വ്യാധികളൊന്നുമില്ല – ബാലമരണങ്ങൾ കേൾക്കാനില്ല ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെ ഇല്ലപാരിൽ തീണ്ടലുമില്ല തൊടീലുമില്ല – വേണ്ടാതീനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവച്ചുള്ള പൂജയില്ല – ജീവിയെക്കൊല്ലുന്നയാഗമില്ല ദല്ലാൾവഴി ക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല – മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്തുനാട്ടിൽ – ഭൂതി വളർത്താൻ ജനം […]

COVER STORY Uncategorized സാഹിത്യം.

അദ്ധ്യാത്മരാമായണത്തിന്റെയും,രാമായണ മാസത്തിന്റെയും പിന്നാമ്പുറം…. സി കെ ഹരിദാസ്

അയ്യപ്പൻ, ഭഗവതി, ശിവൻ, കൃഷ്ണൻ, സുബ്രഹ്മണൃൻ, ഗണപതി എന്നീ ദൈവങ്ങൾ കഴിഞ്ഞേ മലയാളികളുടെ മനസ്സിൽ ശ്രീരാമനു സ്ഥാനമുള്ളൂ. എന്നിരുന്നാലും, ഇന്തൃയിൽ കേരളത്തിൽ മാത്രമാണ് രാമായണമാസം ആചരിക്കപ്പെടുന്നത്. ഏറ്റവും വിചിത്രമായ വസ്തുത കേരളീയർക്ക് എക്കാലത്തും ദുരിതങ്ങൾ സമ്മാനിച്ചിട്ടുള്ള കള്ളകർക്കടകമാണ് രാമായണമാസമായും പുണൃമാസമായും ആചരിക്കുന്നത് എന്നതാണ്. ഇതെങ്ങനെ സംഭവിച്ചു? മലയാളഭാഷയുടെ പരിണാമം, നിഷ്ഠൂരമായ ജാതി വൃവസ്ഥ, എന്തിനേയും ആചാരത്തിൻെറ ഭാഗമാക്കി തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ബ്രാഹ്മണിസത്തിൻെറ കഴിവ് ഇതൊക്കെ ഇതിന് കാരണമാണ്. എഴുത്തച്ഛൻെറ അദ്ധൃാത്മരാമായണമാണല്ലോ കർക്കടകത്തിൽ വായിക്കുന്നത്. മഹാകവി ഉള്ളൂരിൻെറ […]

OBITUARY സാഹിത്യം.

സാഹിത്യകാരന്‍ പി എന്‍ ദാസ് അന്തരിച്ചു…

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മാവൂര്‍ റോ‍ഡിലുള്ള ശ്മശാനത്തില്‍ നാളെയാണ് സംസ്കാരം. ഭാര്യ രത്നം. മൂന്ന് മക്കള്‍ – മനു, മനീഷ്, ദീപാ രശ്മി. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവര്‍ത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കെ ജി ശങ്കരപ്പിള്ള അധ്യാപകനായി എത്തിയതോടെ […]

OBITUARY Uncategorized സാഹിത്യം.

പ്രശസ്ത കവിയും, വിവർത്തകനുമായ ആറ്റൂർ രവിവർമ്മ അന്തരിച്ചു.

തൃശ്ശൂർ: പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പാറമേക്കാവ് ശാന്തിഘട്ടത്തിലാകും അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ. മകൻ അമേരിക്കയിൽ നിന്നെത്തിയ ശേഷം അവസാനചടങ്ങുകൾ എപ്പോൾ വേണമെന്ന് തീരുമാനിക്കും. ആറ്റിക്കുറുക്കിയ വരികളിൽ, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതി ആറ്റൂർ രവിവർമ്മ. തൃശ്ശൂരിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27-ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയ […]

%d bloggers like this: