Announcements Covid19 Differently abled HEALTH Kasargod

പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി

കാസർകോട് : മുഴുവൻ പാലിയേറ്റീവ് കിടപ്പ് രോഗികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകി ബെള്ളൂർ ഗ്രാമ പഞ്ചായത്ത്‌. സംസ്ഥാനത്തു കിടപ്പ് രോഗികൾക്ക് വാക്‌സിൻ നൽകണം എന്ന് സംസ്ഥാന സർക്കാരിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നു, അത് പൂർത്തിയാക്കി ബെള്ളൂർ പഞ്ചായത്ത്‌ ഭരണ സമിതിയും ആരോഗ്യപ്രവർത്തകരും മാതൃക ആയി. മാർച്ച്‌ 23 നാണ് ദൗത്യം ആരംഭിച്ചത്, തുടർന്ന് 8 ദിവസങ്ങൾ കൊണ്ട് മെയ്‌ 18 ഓടെ മുഴുവൻ കിടപ്പ് രോഗികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ശ്രീധര […]

Announcements Covid19 Differently abled KERALA ആരോഗ്യം.

ഭിന്നശേഷിക്കാർക്കുള്ള വാക്‌സിനേഷൻ നാളെ

ആലപ്പുഴ: രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ നാളെ (മേയ് 31) നടക്കും. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമായ വാക്‌സിനുകളുടെ തോതും രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ഭിന്നശേഷിക്കാരുടെ എണ്ണവും അനുസരിച്ച് ആൾക്കൂട്ടമുണ്ടാകാതെ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ച് വാക്‌സിൻ വിതരണം ചെയ്യാനാണ് ക്രമീകരണമൊരുക്കിയിട്ടുള്ളത്. വാക്‌സിനേഷനായി എത്തേണ്ട സമയം അതാത് കേന്ദ്രങ്ങളിൽനിന്ന് ആരോഗ്യപ്രവർത്തകർ അംഗനവാടി വർക്കർമാരെ അറിയിക്കും. അംഗനവാടി വർക്കർമാർ ഭിന്നശേഷിക്കാരെ വിളിച്ച് സമയം അറിയിക്കും. ഇതനുസരിച്ചാണ് ഭിന്നശേഷിക്കാർ വാക്‌സിനെടുക്കാൻ കേന്ദ്രങ്ങളിൽ എത്തേണ്ടത്. അംഗനവാടി വർക്കർമാരിൽ നിന്നുള്ള […]

Announcements Covid19 Differently abled KERALA ആരോഗ്യം.

ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്സിനേഷൻ യജ്ഞം

കോഴിക്കോട് : ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മെയ് 29ന് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നു. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സോഷ്യല്‍ സെക്യുരിറ്റി മിഷന്‍ എന്നിവയും സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്.   രജിസ്‌ട്രേഷനും മറ്റും തൊട്ടടുത്തുള്ള അംഗണവാടികളുമായി ബന്ധപ്പെടണം. ജില്ലയിലെ അംഗണവാടി വര്‍ക്കര്‍മാര്‍ക്കാണ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ചുമതല. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ […]

Announcements Covid19 Differently abled HEALTH

ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ഉടൻ

എറണാകുളം : ജില്ലയിൽ ഭിന്നശേഷിക്കാർക്കായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പഞ്ചായത്ത് -ബ്ലോക്ക്- ജില്ല തലത്തിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും.   കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ വൊക്കേഷണൽ ട്രെയിനിംഗ് സെൻററുകൾ എന്നിവ കഴിഞ്ഞ ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുകയായിരുന്നു. അതിനാൽ മുഴുവൻ സമയം വീട്ടിൽ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരിൽ മാനസികപിരിമുറുക്കവും സ്വഭാവ വൈകല്യങ്ങളും കൂടുതൽ ആകുന്ന സാഹചര്യത്തിലാണ് ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ മാനസിക […]

Differently abled FEATURE SPECIAL REPORTER

അയാൾ ഇനി ഈ തണലിൽ

സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ഒരു പ്രതിഷേധവുമില്ലാതെ അയാൾ കൂടെ വന്നു, വാഹനത്തിൽ കയറി പേര് ദേവരാജൻ ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു പുഞ്ചിരി മാത്രം. ഒരു നാടിനെ ആകമാനം ഭയത്തിലാഴ്ത്തിയ ആ അപരിചിതൻ, രാത്രികളിലെ നിഴൽ രൂപം , മാനസിക വെല്ലുവിളി നേരിടുന്ന അന്യ സംസ്ഥാക്കാരനായ ഒരു സാധു മനുഷ്യജീവിയായിരുന്നു.   താടിയും മുടിയും വളർന്ന് ദുർഗ്ഗന്ധം വമിക്കുന്ന അവസ്ഥയിൽ ഏഴംകുളം പുതുമല തേപ്പുപാറ കൊടുമൺ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഇയാൾ നാട്ടുകാരിൽ ഭയാശങ്കക്ക് കാരണമായിരുന്നു. […]

Announcements Differently abled PRD News വിദ്യാഭ്യാസം.

പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻ്റലി ചലഞ്ച്ഡിൽ പ്രവേശനം

തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻ്റലി ചലഞ്ച്ഡിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിഇഡി.എസ്.ഇ (എഎസ്ഡി), ഡിഇഡി.എസ്.ഇ(ഐഡി), ഡിവിആർ കോഴ്‌സുകളിൽ അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) ഓൺലൈൻ കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയയിലൂടെയാണ് അഡ്മിഷൻ നടത്തുന്നത്. വിശദാംശങ്ങൾ www.rehabcouncil.nic.in ൽ ലഭിക്കും. ഫോൺ: 9746039965.

Differently abled GENERAL KERALA PRD News

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തുന്ന എല്ലാ നിയമനങ്ങളിലും 4 ശതമാനം ഭിന്നശേഷി സംവരണം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാന പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ […]