അനാഥന്റെ വഴി…. കാലം … സെക്കന്റ് സൂചിയില്‍ …ഓടിത്തളര്ന്നോടുവില് …… ഏതോ…ആശുപത്രിതന്‍ ..മോര്‍ച്ചറിയില്‍…….. ശീതീകരണിയില്‍ …തളര്‍ന്നുറങ്ങി … സൂര്യ നാഡികള്‍ പൊട്ടി പ്പടര്‍ന്ന പകലിന്നു…. നീളം കുറയുകയായിരുന്നു….. അവന്റെ ദേഹത്ത് സൂര്യ താപത്തിന്റെ തിണ്ണര്ത്ത പാടുകള്‍ …….. അവന്റെ ആമാശയത്തില്‍ കുടിച്ചു തീര്‍ത്ത മാദക ജലത്തിന്റെ ശേഷിപ്പുകള്‍…… ശോഷിച്ച ശരീരത്തില്‍ അലഞ്ഞു നടന്ന ദൂരത്തിന്റെ തിരു ശേഷിപ്പുകള്‍… അതുവരെ പാടിത്തീര്‍ത്ത കവിതയുടെ_ തീനാമ്പുകള്‍…തിന്നുതീര്‍ത്ത തലച്ചോറില്‍….. സംസ്ക്കാരം കടന്നാക്ക്രമിച്ചതിന്റെ തുളകള്‍… അനാഥത്വത്തിന്റെ ജീവന് …. അഡ്രസ്സ് വേണ്ടായിരുന്നു …….. […]
Kavitha
കുറത്തിയാടൻ പ്രദീപിന്റെ “കഴുവേറി കാറ്റ് ” കാവ്യസമാഹാരം പ്രകാശനം നാളെ കായംകുളത്ത്..
കഴിവുകളുടെ ഓർമ്മയ്ക്കായ് കൂട്ടായ്മയുടെ പബ്ലിക്കേഷൻസിൽ പുറത്തിറങ്ങുന്ന “കഴുവേറിക്കാറ്റ്” പ്രകാശിതമാകുന്നു. കുറത്തിയാടൻറെ ഈ കവിതാസമാഹാരം 2019 ഒക്ടോബർ ആറിന് , നാളെ കായംകുളം എം എസ് എം കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശ്രീ ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്യുന്നു. ശ്രീ വി കെ ഷാജിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ആർട്ടിസ്റ്റ് ശ്രീ കെ പി മുരളീധരനെ ചടങ്ങിൽ ആദരിക്കുന്നതുമാണ്. നാളെ ഉച്ചയ്ക്ക് ശേഷം കലാജനതാ കാവ്യപുരസ്കാരസമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.നോവൽ വിഭാഗത്തിൽ ശ്രീ ഡാർവിൻ പിറവം (ചെകുത്താൻ കോട്ടയിലെ […]
സഹോദരൻ അയ്യപ്പൻ രചിച്ച, ” മാവേലി നാടു വാണീടും കാലം.. ” സമ്പൂർണ്ണ രൂപം
== ഓണപ്പാട്ട് ==== മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിവുമില്ല – എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും – കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ആധികൾ വ്യാധികളൊന്നുമില്ല – ബാലമരണങ്ങൾ കേൾക്കാനില്ല ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെ ഇല്ലപാരിൽ തീണ്ടലുമില്ല തൊടീലുമില്ല – വേണ്ടാതീനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവച്ചുള്ള പൂജയില്ല – ജീവിയെക്കൊല്ലുന്നയാഗമില്ല ദല്ലാൾവഴി ക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല – മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്തുനാട്ടിൽ – ഭൂതി വളർത്താൻ ജനം […]
നീയോ മര്യാദാ പുരുഷോത്തമൻ രാമാ? ശങ്കരനുണ്ണിയുടെ കവിത..
പിതാവിന്റെ വാക്കിൻ പാലനമല്ലേ ശ്രീരാമചന്ദ്രാ നീ മുഖ്യമായ് കണ്ടത്? അമ്മയ്ക്കനുഭവിക്കേണ്ടി വരും അഗാധമാം ദൂഖം കനൽ പോൽ ചുട്ടുപൊള്ളിയ്ക്കും ജഢ സമാനമാകും, കരുതാതെ പോയല്ലോ വനവാസത്തിന്നുനീ പിച്ചവപ്പിച്ചതും, ആദ്യ ഗുരുവും അമ്മ ആൺപക്ഷപാതം പൊറുക്കാവതല്ല.. ആരറിവൂ ചെയ്തിതൻ പിന്നാമ്പുറം അച്ഛന്റെ വാക്പാലനത്തിന് നീയൊരുങ്ങിയതെന്തിന്? . അത് ദാശരഥി തൻ ചിതതീർത്തിതല്ലോ? അമ്മതൻ ഉൾ ചുട്ട ശാപമാവാം. കൗസല്യയ്ക്ക് വിധവയാവേണ്ടി വന്നതും.. എന്തു നേടി നീ രാമകഥാനായകനേ.. നീയീ ഉലകിൽ ഉയിർ നേടിയിട്ട്? അച്ഛനെ കൊന്നവൻ നീ അമ്മയെ […]
മധുരിയ്ക്കാനായ്… (കവിത) ശങ്കരനുണ്ണി..
വാർമുകിൽ ചെപ്പിലടച്ചൂ.. പ്രണയ മഴത്തുള്ളി നീ.. ഇനിയെന്നു വിരുന്നിനെത്തുമോ? എൻ മന മൊന്നാർദ്രമാക്കിടാൻ.. ഹിമവത് ഉത്തുംഗ ശിഖരത്തിൽ പരിലസിയ്ക്കും.കോടമഞ്ഞായ്.. ഇനിയെന്നു നീയെന്നിൽ ആലിപ്പഴം പെയ്തിറങ്ങും.. സന്ധ്യാംബരത്തിലലഞ്ഞ ആദ്യാനുരാഗ കിരണമേ.. ഇനിയെന്നു നീ മിഴി തുറക്കും? എന്നകതാരിലാശകൾ പുനർജനിയ്ക്കും? ആഷാഢമേഘത്തിന്റെ ഇരുണ്ട പാളികൾക്കുള്ളിൽ താരകതോഴനാം തിങ്കൾ പനിനീർ ചന്ദ്രികയുമായി വസന്ത രഥത്തിലേറി ഇനിയെന്നു നീ പുഞ്ചിരിക്കും? വിണ്ണിലെ പൊയ്കയിലെ നറു നീല താമരപ്പൂവേ ഇനിയെന്നു നീയെൻ മനസാം സരസിലിതൾ വിരിക്കും നീല തടാകത്തിൽ നീന്തിത്തുടിക്കും ? പ്രണയപരാഗില ഹംസങ്ങളേ […]
നിഴലായ്ഊർമ്മിള. ( കവിത )
ഇതു രാജകഥയല്ലിതെന്റെ ജീവിതം മിഥിലാ പുരിയിലെ നിഴലായവൾ ഞാൻ.. അമ്മയ്ക്ക് പേര് സുനൈന.. ജനകന്റെ പുത്രിയാകിലും, ചൊൽ വീണതൂർമ്മിള.. സീതം പകുത്തുറവായ സോദരിക്കായ്, ജാനകീപദവും, മൈഥിലീ നാമവും ത്യജിച്ചവൾ.. വൈകിയെത്തിയോൾ, എന്നും കാത്തിരിപ്പോൾ.. രാജപുത്രിയാകിലും, സ്വപ്നം പോലുമന്യമായവൾ.. നിഴലിൽ നിലാവിലെൻ നിശകൾ മറഞ്ഞു പോയ് രാവന്തിയോളവും ഉടയാത്ത മൗനമായ്… രാമബാണങ്ങൾ നെഞ്ചിലേറ്റസുരനെപ്പോൽ… ചെന്നു വീണതാ ദീപ്ത യൗവനകരങ്ങളിൽ… അവൻ പേര് ലക്ഷ്മണൻ, സുമിത്രാസുതൻ പോരാളി, രാമന്നു നിഴലായി മാറിയോൻ… സീതയ്ക്കു നിഴലായ ഊർമ്മിളയ്ക്കിമ്പമായ് രാമന്റെ നിഴലെന്നു കാലം […]
തുടലറ്റത്തെ പുണ്യവറ്റ്.. കുറത്തിയാടൻ പ്രദീപിന്റെ കവിത..
തുടലറ്റത്തെ പുണ്യവറ്റ് ************************* വേരറുത്തൊരു പേരു വേണം പേരറുത്തൊരു ജാതി വേണം നേരറുക്കാപ്പേറു നല്‍കും ജീവികള്‍ വേണം. നാടുടയ്ക്കും ചാവടുക്കിന് ചീഞ്ഞ ഗന്ധത്തോര്ച്ച കാണാന്‍ ചാവണം പല മൂല കെട്ടും വികലദൈവങ്ങള്. കലിയടങ്ങാക്കുടിലു തോറും കുടിയിരുത്തും വിഷദഗ്രന്ഥ- പ്പൊളികള്‍ ചുട്ടു; കറുത്ത രാവില്‍ ചുടല കായേണം. ദേവചരിതക്കപടകഥകള് തീര്ത്തവികൃതച്ചോരവേലി- ച്ചോടു വെട്ടി, വരണ്ട മണ്ണില്‍ പ്രണയവളമാക്കാം. കഥകള്‍ തുടലുകളാക്കി വര്‍ഗ്ഗ- ക്കൂട്ടിലിട്ടു വളര്‍ത്തി വെറിയാ- മന്നമൂട്ടിയുലച്ചിടും മതപുണ്യദേഹങ്ങള്. അന്തിയോളം വെന്തു നേടും ചില്ലറച്ചിരിയൂറ്റി മോന്തി പുണ്യമെന്നൊരു കള്ളമൂട്ടും […]
പി. ജയരാജിനു വേണ്ടി വി. കെ. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരികയാത്ര അവസാനിച്ചു..
വടകര: വടകര പാര്‍ലമെന്റ് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയായ പി. ജയരാജിനു വേണ്ടി വി. കെ. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരികയാത്ര അവസാനിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി മണ്ഡലത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച യാത്രയില്‍ പ്രമുഖ കലാകാരന്‍മാരവതരിപ്പിച്ച സംഗീതശില്‍പ്പം, കവിതാ അവതരണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. ഇഞ്ചക്കാട് ബാലചന്ദ്രന്, എം. സങ്, സലിം ചേനം, കുറത്തിയാടന്‍ പ്രദീപ് തുടങ്ങിയ കവികളും യാത്രയുടെ ഭാഗമായി. മാറിയ കാലഘട്ടത്തില്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സര്‍ഗ്ഗാത്മകതയുടെ മേല്‍ നിയന്ത്രണങ്ങള്‍ വരുന്നതിനെതിരെയും ഫാസിസത്തിനെതിരെയുമാണ് കവിതകള്‍ സംസാരിച്ചത്. ചരിത്രാന്വേഷിയായ എ.എം. ഷിബു യാത്രയുടെ ഭാഗമായി ഫാസിസത്തിന്റെ […]
*നിഴലായ്ഊർമ്മിള*
ഇതു രാജകഥയല്ലിതെന്റെ ജീവിതം മിഥിലാ പുരിയിലെ നിഴലായവൾ ഞാൻ.. അമ്മയ്ക്ക് പേര് സുനൈന.. ജനകന്റെ പുത്രിയാകിലും, ചൊൽ വീണതൂർമ്മിള.. സീതം പകുത്തുറവായ സോദരിക്കായ്, ജനകീപദവും, മൈഥിലീ നാമവും ത്യജിച്ചവൾ.. വൈകിയെത്തിയോൾ, എന്നും കാത്തിരിപ്പോൾ.. രാജപുത്രിയാകിലും, സ്വപ്നം പോലുമന്യമായവൾ.. നിഴലിൽ നിലാവിലെൻ നിശകൾ മറഞ്ഞു പോയ് രാവന്തിയോളവും ഉടയാത്ത മൗനമായ്… രാമബാണങ്ങൾ നെഞ്ചിലേറ്റസുരനെപ്പോൽ… ചെന്നു വീണതാ ദീപ്ത യൗവനകരങ്ങളിൽ… അവൻ പേര് ലക്ഷ്മണൻ, സുമിത്രാസുതൻ പോരാളി, രാമന്നു നിഴലായി മാറിയോൻ… സീതയ്ക്കു നിഴലായ ഊർമ്മിളയ്ക്കിമ്പമായ് രാമന്റെ നിഴലെന്നു കാലം […]
അന്നൊരു ശരത്കാല രാത്രിയിൽ… കവിത: പ്രദീപ് ശിവശങ്കർ
അന്നൊരു ശരത്കാല രാത്രിയിൽ… ഇഷ്ടമാണെന്നു നീ ചൊല്ലിയ നേരത്തും ഇഷ്ടമാണെങ്കിലും മൗനം ഭജിച്ചു ഞാൻ കഷ്ടമായിടുന്ന ജീവിതമോർത്തു ഞാൻ നഷ്ടങ്ങളൊക്കെയും മൗനത്തിലാഴ്ത്തവേ… ഒന്നു മടിച്ചൊട്ടു നിന്നുപോയ് അന്നുനീ ഒച്ചയുണ്ടാക്കാതെ മേല്ലെയണഞ്ഞ നാൾ പാതി തുറന്നിട്ട വാതിലിലൂടെയായ് മെല്ലെയൊഴുകിയെത്തി കുളിര്കാറ്റുപോൽ കൈകൾരണ്ടും തോളിൽ മെല്ലെപിണച്ചു നീ കണ്ണിൽകണ്ണുംനോക്കിയങ്ങനെ നിന്നുഞാൻ.. നിൻപുതുനിശ്വാസം എന്നെ മയക്കയായ് കൈപിടിച്ചേതോ നിലാവായ് ലയിച്ചു നാം നിൻവിരൽപൂക്കളാൽ എന്നെത്തലോടി നീ ഒരു ശയ്യാതൽപത്തിലൊന്നായ് ലയിച്ചു നാം.. ചുണ്ടിൽ നിൻ മാറിൽ നിൻ നാഭിയിൽ നാളിയിൽ, കാർമേഘമൊക്കും […]