GENERAL KERALA Religion Religion

ശ്രീ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ നിർമ്മാണ  പ്രവൃത്തികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടി നടയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പൗർണ്ണമി കാവ് ദേവീ ക്ഷേത്രത്തിൽ ദേവിയുടെ ശ്രീകോവിലിൻ്റേത് ഉൾപ്പടെ ക്ഷേത്രത്തിൻ്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും  ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കാളീ ദേവി അഞ്ച് ഭാവത്തിൽ കുടി കൊള്ളുന്ന അപൂർവ്വ ക്ഷേത്രമാണ് പൗർണ്ണമി കാവ്. മാസത്തിൽ ഒരു തവണ മാത്രം (പൗർണ്ണമി ദിവസം) നട തുറക്കുന്ന ക്ഷേത്രമായ പൗർണ്ണമി കാവ് രോഗശാന്തിയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമാണ്. നിറ കണ്ണുകളോടെ വന്ന് നിറപുഞ്ചിരിയുമായി മടങ്ങുന്ന ഭക്തജനങ്ങളാണ് പൗർണ്ണമിദിനത്തിൻ്റെ സവിശേഷതയെന്ന് വിശ്വാസികൾ […]

GENERAL KERALA PRD News Religion

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ. പട്ടിക വിഭാഗം സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചക്കുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.  അതിനായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങൾ […]

GENERAL KERALA PRD News Religion

ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി

വി. കെ. ജയരാജ് പോറ്റി ശബരിമല മേൽശാന്തി; രജികുമാർ എം. എൻ. മാളികപ്പുറം മേൽശാന്തി പത്തനംതിട്ട: ഇന്ന്‌ പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്ക് തുടക്കമായി. 5.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി. […]

GENERAL KERALA PRD News Religion

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 20 പദ്ധതികള്‍ക്ക് തുടക്കമായി

തിരുവനന്തപുരം : പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിനു കീഴില്‍ ഇരുപത് പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനു കീഴില്‍ നൂറു ദിനം കൊണ്ട് 3060 പേര്‍ക്ക് തൊഴില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂര്‍ എന്നീ പുതിയ ഓഫീസുകള്‍ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി […]

KERALA POLITICS Religion വിദ്യാഭ്യാസം.

ശ്രീനാരായണ ഗുരു സർവ്വകലാശാല വി.സി നിയമനത്തിൽ ദുരൂഹത: ശിവസേന

ശ്രീനാരായണ ഗുരു സർവ്വകലാശാല വി.സി നിയമനം ഇസ്ലാമിക മതപാഠ ശാല സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രമെന്ന് ശിവസേന. തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മുബാറക് പാഷയെ വി.സി ആയി നിയമിച്ചത് ഇസ്ലാമിക മത പാഠശാല സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ്. ഭുവനചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. UGC നിബന്ധനപ്രകാരം പത്തു വര്‍ഷം പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചവരായിരിക്കണം വൈസ് ചാൻസലറാകേണ്ടത്. വിദേശത്ത് ജോലി ചെയ്തുവരുന്ന മുബാറക് പാഷക്ക് ആ […]

HEALTH KERALA PRD News Religion

തുലാമാസപൂജ: ശബരിമലയിൽ ദിവസം 250 പേർക്ക് വീതം ദർശനം

തിരുവനന്തപുരം: ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളും മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 250 പേർക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് നിലയ്ക്കലിൽ സബ്‌സിഡി […]

GENERAL KERALA POLITICS Religion

ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച; സമഗ്ര അന്വേഷണം വേണം: ശിവസേന

രണ്ട് യുവാക്കൾ പമ്പ ഗണപതി ക്ഷേത്രം വഴി ബൈക്കിൽ മരക്കൂട്ടം വരെ എത്തിച്ചേർന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ്. ഭുവനചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു ചിറ്റാറിൽ നിന്ന് തേക്കടിയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വഴി തെറ്റിയാണ് മരക്കൂട്ടം വരെ എത്തിച്ചേർന്നത് എന്ന വാദം വിചിത്രമാണ്. ശബരിമലയുടെ സമീപ പ്രദേശമായ ചിറ്റാറിൽ നിന്നുള്ള യുവാക്കൾക്ക് പമ്പയും, ശബരിമലയും അറിയില്ല എന്നത് വിശ്വസനീയമല്ല.  പമ്പയിൽ […]

Calicut GENERAL POLITICS Religion

ക്ഷേത്രം തകർത്ത് ഭൂമി കയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വില കൊടുത്തും തടയും: ശിവസേന

കോഴിക്കോട്: നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് രണ്ടാം ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രം കയ്യേറി തകർക്കാനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം തകർക്കാൻ ഭൂമാഫിയകൾ നാളുകളായി ശ്രമം തുടരുകയാണ്. അതിൻ്റെ ഭാഗമായി ക്ഷേത്രം പൊളിക്കുവാൻ മണ്ണുമാന്തി യന്ത്രം കൊണ്ടു വരികയും ഭക്തജനങ്ങളുടെയും ക്ഷേത്ര ഭാരവാഹികളുടെയും എതിർപ്പ് കാരണം അവർ തിരിച്ച് പോവുകയും ചെയ്തു. ഇതിൻ്റെ […]

GENERAL KERALA PRD News Religion

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ് ആഗസ്റ്റ് 31 മുതൽ ആരംഭിക്കും. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴി സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ആഗസ്റ്റ് 31 മുതൽ വാഹനപൂജ ഏർപ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ് ചെയ്തു വരുന്നവർക്ക് അനുവദിച്ച സമയക്രമം പ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദർശനം […]

GENERAL KERALA Religion

ഹൈന്ദവാചാരങ്ങളോട് സർക്കാരിന് ഇരട്ടത്താപ്പ്: എം.എസ് ഭുവനചന്ദ്രൻ

തൃശ്ശൂർ: ഹൈന്ദവ ആചാരങ്ങളോട് സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിന് ഒരു ന്യായീകരണവും അർഹിക്കുന്നില്ലെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വിനായക ചതുർത്ഥിയോടനുബന്ധിച്ച മള്ളിയൂർ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പ്രത്യക്ഷ ഗണപതി പൂജയും, ആനയൂട്ടും വിലക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. നേരത്തെ തൃശ്ശൂർ പൂരവും, കർക്കിടക വാവ് ബലിതർപ്പണവും തടഞ്ഞ സർക്കാർ മള്ളിയൂർ ക്ഷേത്ര മൈതാനത്ത് പോലും ഭക്തർക്ക് പ്രവേശനം വിലക്കി. റോഡിൽ നിന്ന് ദർശനം നടത്തുവാൻ മാത്രമാണ് ഇവിടെ അനുമതി. ഇതേ സർക്കാർ മറ്റ് […]