Covid19 HEALTH STORY

രാമകൃഷ്ണൻ എന്ന ഒരു മനുഷ്യൻ

തൃശൂർ : തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് സബ് ഇൻസ്പെക്ടർ രാമകൃഷ്ണന് സ്വന്തമായി ഒരു മാരുതി ഓമ്നി വാൻ ഉണ്ട്. കോവിഡ് കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനും ആരോരുമില്ലാത്തവരെ സഹായിക്കാനുമായി തന്റെ വാഹനം സൗജന്യമായി വിട്ടു നൽകാമെന്ന് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം ഒരു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. താമസം വിനാ ഈ സന്ദേശം സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.   താൻ മുഴുവൻ സമയവും ഡ്യൂട്ടിയിലായതിനാൽ സേവനങ്ങൾക്കായി വാഹനം ഓടിക്കാൻ സന്നദ്ധതയും ഡ്രൈവിങ്ങ് ലൈസൻസും ഉള്ളവരെ വാഹനം […]

BREAKING NEWS CRIME POLITICS STORY Truth Explode

ട്രൂത്ത‌് എക്സ്പ്ലോഡിൽ മനസ്സു തുറന്ന് വെണ്ണിയൂർ ഹരി

  ദി കേരളാ ഓൺലൈൻ ട്രൂത്ത് എക്സ്പ്ലോഡ് എന്ന പംക്തിക്ക് തുടക്കമിട്ടത് പല മാധ്യമങ്ങളും പല കാരണങ്ങളും കൊണ്ട് തമസ്ക്കരിക്കുന്ന ചില വിഷയങ്ങളെ പുറത്തു കൊണ്ടുവരുന്നതിനായാണ്. ആദ്യ എപ്പിസോഡിൽ തന്നെ ഞങ്ങൾ ഹാരിസൺ മലയാളം, റിയ എസ്റ്റേറ്റുകളുടെ ഭൂമി തട്ടിപ്പിൻ്റെ വിവരങ്ങളാണ് ചർച്ച ചെയ്തത്. അതിൻ്റെ തുടർച്ചയായാണ് ഈ എപ്പിസോഡും. ഇവിടെ ഞങ്ങൾക്കു മുന്നിൽ ദുരൂഹതകളുടെ യാഥാർത്ഥ്യം നിങ്ങൾക്കു വേണ്ടി തുറന്നു കാട്ടുന്നത് ഭൂമി അവകാശ സംരക്ഷണസമിതിയുടെ നേതാവ് വെണ്ണിയൂർ ഹരിയാണ്. അദ്ദേഹം കൂടുതൽ വ്യക്തമായ തെളിവുകളോടെ […]

CRICKET GENERAL NATIONAL SPORTS STORY

കൊറോണക്കാലത്ത് പരസ്യത്തിനു ധോണിയില്ല

റാഞ്ചി: മഹേന്ദ്രസിംഗ് ധോണി തികഞ്ഞ ദേശസ്നേഹിയായതിനാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കോവിഡ് രോഗകാലത്ത് പരസ്യങ്ങളിൽ അഭിനയിക്കാൻ ധോണിയെ കിട്ടില്ല എന്ന് അദ്ദേഹത്തിൻ്റെ മാനേജരായ മിഹിർ ദിവാകർ പറഞ്ഞു. റാഞ്ചിയിലെ ഫാം ഹൗസിൽ ജൈവകൃഷിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വരാനിരുന്ന ഐ.പിൽഎല്ലിലൂടെ സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങിയിരുന്ന സമയത്താണ് ലോകം കോവിഡ് 19 പ്രഭാവത്തിൽ വിറച്ചൊതുങ്ങിയത്. ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ റാഞ്ചിയിലെ വീട്ടിലേക്ക് ധോണിയൊതുങ്ങി. “നല്ലൊരു കർഷകനായ ധോണിക്ക് റാഞ്ചിയിൽ 50 ഏക്കറോളം കൃഷിഭൂമിയുണ്ട്. ഈ പ്രതിസന്ധികാലത്ത് […]

KERALA STORY Uncategorized സാഹിത്യം.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് വിനോദ് കുട്ടമത്തിന‌്..

പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച എഴുത്തുകാരായ അധ്യാപകർക്ക് നൽകുന്ന പ്രൊഫ. മുണ്ടശ്ശേരി അവാർഡ് മായിപ്പാടി ഡയറ്റിലെ കരിക്കുലം മോണിറ്ററിങ്‌ വിഭാഗം ഫാക്കൽട്ടി അംഗം വിനോദ് കുട്ടമത്തിന്. ‘ഇരപിടിയൻ കുന്നും കുറെ ശിക്കാരികളും’ എന്ന പുസ്തകത്തിനാണ് അവാർഡ്. ഡോ. വേഴാമ്പലും തൂവൽ കുപ്പായക്കാരും എന്ന പുസ്തകത്തിന് 2007ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും 2008ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തുള്ളൽ കലയുടെ പരിഷ്‌കർത്താവ് മലബാർ രാമൻ നായരുടെ ചെറുമകനായ വിനോദ് എഴുതിയ സൗഗന്ധികളുടെ വസന്തം കേരള […]

STORY

നാസിം യഹിയ എഴുതിയ നിയോഗിതൻ എന്ന നോവലിന്റെ പ്രകാശനം നാളെ.

കേരള ഫോക്കസ് പബ്ലിക്കേഷൻസിന്റെ, നാസിം യഹിയ എഴുതിയ നിയോഗിതൻ എന്ന നോവലിന്റെ പ്രകാശനം നാളെ രാവിലെ 10.30 ന് ചെമ്മന്തൂർ കെ – കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ വച്ച് നടക്കുന്നു. കേരള ഫോക്കസ് സെക്രട്ടറി വിഷ്ണു ദേവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ MR ജയഗീത, ജോൺ റിച്ചാർഡിനു നൽകി നിർവ്വഹിക്കും.പുനലൂർ മുനി.ചെയർമാൻ Kരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.

STORY

നാസിം യഹിയ എഴുതിയ നിയോഗിതൻ എന്ന നോവലിന്റെ പ്രകാശനം നാളെ.

കേരള ഫോക്കസ് പബ്ലിക്കേഷൻസിന്റെ, നാസിം യഹിയ എഴുതിയ നിയോഗിതൻ എന്ന നോവലിന്റെ പ്രകാശനം നാളെ രാവിലെ 10.30 ന് ചെമ്മന്തൂർ കെ – കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ വച്ച് നടക്കുന്നു.കേരള ഫോക്കസ് സെക്രട്ടറി വിഷ്ണു ദേവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ MR ജയഗീത, ജോൺ റിച്ചാർഡിനു നൽകി നിർവ്വഹിക്കും.പുനലൂർ മുനി.ചെയർമാൻ Kരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.

GENERAL STORY

പ്രശസ്ത കഥാകാരി അഷിത അന്തരിച്ചു..

പ്രശസ്ത കഥാകാരി അഷിത തൃശൂരിൽ അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിക്ക് തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച കഥാകാരിയാണ്. നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് തൃശൂരിൽ നടക്കും. പഴയന്നൂരില്‍ ജനിച്ചു. ദല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് […]

STORY Uncategorized

ശരശയ്യ…

മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി. “ശരശയ്യ പോലും, ശരശയ്യ. ത്ഫൂ…” കാർക്കിച്ച് തുപ്പിക്കഴിഞ്ഞിട്ടാണ് മലർന്ന് കിടക്കുവാണല്ലോന്നോർത്തത്. തുപ്പിയത് മൊത്തം ഒരു തുള്ളി പോലും മിസ്സാകാതെ മോന്തയിലോട്ട് തന്നെ വീണു. പണ്ടാരമടങ്ങാൻ ഇതിന്റൊരു കുറവ് കൂടിയേ ഉണ്ടാരുന്നുള്ളൂ. രാവിലെ മുതല് ഈ പ്രദേശത്തുള്ള സകല കാക്കകളും വന്ന് ദേഹം മൊത്തം കാര്യം സാധിച്ച് പോയിട്ടുണ്ട്. എന്തൊരു ഗതികേടാണെന്ന് നോക്കണേ. പിതാമഹനാണെന്ന് പോലും ഓർക്കാതെയല്ലേ ആ പന്നറാസ്‌ക്കൽ അറഞ്ചം പുറഞ്ചം അമ്പ് വിട്ട് […]