CRIME HEALTH TRIVANDRUM

ചികിത്സക്കെത്തിയ യുവതിക്കെതിരെ പീഡനശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍.

തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടർ സനല്‍ കുമാറാണ് അറസ്റ്റിലായത്_ തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടർ സനല്‍ കുമാറാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവൻകോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം […]

HEALTH LIFE STYLE പരിസ്ഥിതി.

ഇനിയില്ല പ്ലാസ്റ്റിക് കുപ്പികള്‍ !! നാളെ മുതല്‍ വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കപ്പെടും.

ഫുഡ്‌ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നാളെ മുതല്‍ (ഒക്ടോബര്‍ -2) വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് നല്കിക്കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കുന്ന വെള്ളവും ഉള്‍പ്പെടും. പ്ലാസ്റ്റിക് കുപ്പികളിലെ ബിസ്‌ഫെനോള്‍ -എ എന്ന രാസവസ്തു മനുഷ്യരില്‍ ക്യാന്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഹാര്‍മോണ്‍ സിസ്റ്റത്തിന് തകരുണ്ടാക്കുന്നതുമാണത്രേ. കുപ്പിവെള്ളത്തിന്റെ പേരില്‍ രാജ്യത്തുനടക്കുന്ന പകല്‍ക്കൊള്ളയ്ക്കും ഇതോടെ അറുതിവന്നേക്കാം. അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നാളെമുതല്‍ കുപ്പിവെള്ളവും കണ്ണാടിക്കുപ്പികളില്‍ പേപ്പര്‍ നിര്‍മ്മിത […]

HEALTH Kasargod KERALA

വിവാഹ സദ്യയില്‍ ഭക്ഷ്യവിഷബാധ: കോട്ടപ്പുറം റോഡിലെ ചിക്കന്‍ സ്റ്റാള്‍ പൂട്ടി സീല്‍ ചെയ്തു.

നീലേശ്വരം : വിവാഹ സദ്യയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടര്‍ന്നു ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ചിക്കന്‍ സ്റ്റാള്‍ പൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞ ദിവസം കോട്ടപ്പുറത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിലെ സദ്യയില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതിനെ തുടര്‍ന്നു നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം ഇടപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കോട്ടപ്പുറം റോഡിലെ മദീന ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്നു കണ്ടെത്തി. തുടരന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതു ലൈസന്‍സില്ലാതെയാണെന്നും കണ്ടെത്തി. നഗരസഭയുടെയും നീലേശ്വരം […]

GENERAL HEALTH പരിസ്ഥിതി.

യാത്രക്കാരുടെ ശ്രദ്ധക്ക്… കുപ്പിവെള്ളം കൊണ്ടുപോകരുത്..

നിലമ്പൂര്‍: ഊട്ടിയിലേക്കും മറ്റും വിനോദയാത്രക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക, കുപ്പിവെള്ളം കൊണ്ടുപോകരുത്. കൈവശം ഇനി പ്ലാസ്റ്റിക് കുപ്പിവെള്ളം കണ്ടാല്‍ പിഴ ഉറപ്പ്. നീലഗിരി ജില്ലയില്‍ ഇന്നലെ മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് വിലക്കേര്‍പ്പെടുത്തി. നീലഗിരിയിലെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് 15മുതല്‍ നിയമം നടപ്പാക്കാനാണ് ഭരണകൂടം തീരുമാനിച്ചിരുന്നതെങ്കിലും പ്രളയവും കനത്ത കാറ്റും മഴയും നാശം വിതച്ചതിനാല്‍ സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. പകര ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ […]

HEALTH NATIONAL POLITICS Uncategorized

കശ്മീരില്‍ ചികിത്സകിട്ടാതെ രോഗികള്‍ മരിക്കുകയാണെന്ന് ലോകമറിയണം; വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍ പൊലീസ് കസ്റ്റഡിയില്‍..

‘കശ്മീര്‍: മുന്നാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം ജമ്മുകശ്മീരിലെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടറെ മിനിറ്റുകള്‍ക്കകം തടഞ്ഞ് പൊലീസ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ യൂറോളജിസ്റ്റായ ഉമര്‍ സലീമാണ് ഡോക്ടര്‍മാരുടെ കോട്ടു ധരിച്ച് ശ്രീനഗറിലെ പ്രസ് ക്ലബിലെത്തി മാധ്യമങ്ങളോട് സംസാരിച്ചത്. ‘താന്‍ പ്രതിഷേധിക്കുകയല്ല, അപേക്ഷിക്കുകയാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം.അദ്ദേഹത്തിന്റെ സംസാരം തുടങ്ങി പത്തുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. ഡോക്ടര്‍ ഇപ്പോള്‍ എവിടെയാണെന്ന വിവരം ലഭ്യമല്ല. കശ്മീരിലെ യാത്രാവിലക്കും ആശയവിനിമയ […]

HEALTH KERALA

ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു ; കുടുംബം ഗുരുതരാവസ്ഥയില്‍, പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു..

* കണ്ണൂര്‍ : ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ കുടുംബം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഹോട്ടലിൽ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്‌സലായി വാങ്ങിയത്. രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് […]

GENERAL HEALTH KERALA Uncategorized

രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 10 സ്ഥാനത്തും കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ..

ആരോഗ്യ മന്ത്രിസഖാവ് ശൈലജ ടീച്ചർ എഴുതുന്നു”സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്.കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98), കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി […]

HEALTH KERALA

ന്യൂഡല്‍ഹിയില്‍ നിന്ന് 22.48 ടണ്‍ മരുന്നുകള്‍ കേരളത്തിലേക്ക്; നടപടികള്‍ പൂര്‍ത്തിയായെന്ന് എ സമ്പത്ത് .

ന്യൂഡല്‍ഹിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്‌ക്ക് അയക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ഹൗസ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എ സമ്പത്ത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ദില്ലിയിലെത്തിച്ച് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കും. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഒരു ദിവസം ആറ് ടണ്‍ മരുന്നുകള്‍ വീതം വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കും. […]

GENERAL HEALTH KERALA

യു.എൻ.എ സാമ്പത്തിക ക്രമക്കേട് കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ..

സംഘടനയുടെ സംസ്ഥാന ട്രഷററുടെ മൊഴിക്കും ബാങ്ക് രേഖകൾക്കും വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുളളത് യു.എൻ.എ(യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍) സാമ്പത്തിക ക്രമക്കേട് കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ. സംഘടനയുടെ സംസ്ഥാന ട്രഷററുടെ മൊഴിക്കും ബാങ്ക് രേഖകൾക്കും വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുളളത്. അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ തെളിവുകൾ. മൊഴിയുടെയും റിപ്പോർട്ടിന്റെയും പകർപ്പുകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ചത് തൃശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി, കെ.എ സുരേഷ് ബാബുവിന്റെ […]

HEALTH KERALA POLITICS

രക്തസ്രാവം : മന്ത്രി എം എം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കും; മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്..

തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.‌ ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയുടെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

%d bloggers like this: