Covid19 FEATURE

ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുക ലഭിച്ചു

തൃശ്ശൂർ: കോവിഡിനെതിരായ പോരാട്ടത്തിനിടെ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം ഇൻഷ്വറൻസ് ക്ലെയിം നൽകി. പി.എം.ജി.കെ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുകയാണ് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. രാജ്യത്തുതന്നെ ആദ്യമായാണിത്. കോവിഡ് പ്രതിരോധത്തിനിടെ ആത്മസമർപ്പണത്തോടെ ജോലി ചെയ്ത രണ്ട് ആരോഗ്യ പ്രവർത്തകരാണ് അപകടത്തിൽ മരണപ്പെട്ടത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എം എ ആഷിഫ് ഏപ്രിൽ 10 നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്. കോവിഡ് പോസിറ്റീവ് […]

Covid19 FEATURE

കോവിഡ് പോരാളിയായി സക്കീർ പുത്തൻപാലം.

കുവൈറ്റ്: പ്രവാസി സാമൂഹ്യ പ്രവർത്തകൻ സക്കീർ പുത്തൻപാലത്തിനു ദേശീയാംഗീകാരം. 20-5-2020 മുതൽ രണ്ടുദിവസം നീണ്ടുനിന്ന നാഷണൽ ചൈൽഡ് ആൻ്റ് വുമൺ ഡവലപ്പ്മെൻ്റ് കൗൺസിൽ നടത്തിയ ഇൻ്റർനാഷണൽ വീഡിയോ കോൺഫ്രൻസിലൂടെ “Changing Dimensions In Post Covid-19” ൽ ‘കോവിഡ് പോരാളി’യായാണ് സക്കീർ തിരഞ്ഞെടുക്കപ്പെട്ടത്. രോഗപ്രതിരോധമേഖലയിലെ, ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും NCWDC & NHRACF ചെയർമാൻ അഡ്വ. വിജയരാഘവൻ, പ്രസിഡൻ്റ് ഡോ. ബിരേൺ ദേവ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാവും സക്കീറിന് പുരസ്ക്കാരപത്രം സമർപ്പിക്കുക. കുവൈറ്റിലെയും നാട്ടിലെയും […]

BREAKING NEWS Covid19

ആശങ്കകളകറ്റി പരീക്ഷാഹാളിലേക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ് ഗവ: ഹയർസെക്കണ്ടറി സ്കൂളില്‍ എല്ലാ പരീക്ഷാകാലങ്ങളെയും അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ പ്രവേശിച്ചു. പോലീസിൻ്റെ കർശനമായ നിരീക്ഷണത്തിൽ നിശ്ചിത അകലം പാലിച്ചുള്ള വരിയിൽ, അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ്മുറികളിലെത്തിയത്. പെഡൽ ചവിട്ടിയാൽ തുറന്നു വരുന്ന തരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സാനിട്ടൈസർ ഉപയോഗിച്ചു കൈകൾ ശുചിയാക്കിയും ആരോഗ്യപ്രവർത്തരുടെ, ശരീരതാപപരിശോധനയ്ക്കും ശേഷമാണ് ഓരോ വിദ്യാർത്ഥിയും ഹാളിലേക്കു കയറിയത്. പ്രധാനാദ്ധ്യാപകൻ രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ അദ്ധ്യാപകർ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. മതപഠനവുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിലായിരുന്ന നാലു […]

Covid19 FEATURE

കനിവ്; ഒരു കൈത്താങ്ങ്

ലോകം മുഴുവൻ ഭീതിവിതച്ചു നോവൽ കോവിഡ് 19 , കൊറോണ വൈറസ് . രാജ്യം lock down പ്രഖ്യാപിച്ച്പ്പോൾ ജൂലൈ അവസാനം തുടങ്ങാൻ ഇരുന്ന പുതിയസിനിമ ഷൂട്ടിങ് മാറ്റിവച്ചു . ഇനി എന്നു തുടങ്ങും എന്നുപോലും അറിയില്ല . വെറുതെ വീട്ടിൽ ഇരുന്ന ഈ സാഹചര്യത്തിൽ പുല്ലുപിടിച്ചു കിടന്ന പറമ്പിൽ ഒരു പച്ചക്കറിതോട്ടം ആക്കിയാലോ എന്നു തീരുമാനിച്ചു . പിറ്റേ ദിവസം മുതൽ പുല്ലുവെട്ടി തുടങ്ങി ശീലമില്ലാത്ത കാര്യം അല്ലെ ബോഡി pain തുടങ്ങി കാര്യമാക്കിയില്ല . […]

Covid19 HEALTH

കുതിരാനിൽ ജനകീയ കൂട്ടായ്മയുടെ രണ്ടാം ഘട്ടം പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ: കോവിഡ് 19 ലോക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ കല്ലിങ്കൽപ്പാടം വാണിയംപാറ പന്തലാം പാടം പ്രദേശങ്ങളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ആദ്യ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് പീച്ചി എസ്സ്.ഐ ജയകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജനകീയ കൂട്ടായ്മ പോലീസിന് വേണ്ട സൗകര്യ ഒരുക്കി തരുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 4.5 കിലോ തൂക്കം വരുന്ന ഒൻപത് തരം പച്ചക്കറികൾ 150 വീടുകളിലായാണ് വിതരണം നടത്തിയത്. മുഴുവൻ പച്ചക്കറികളും സ്പോൺസർ […]

Covid19 FEATURE HEALTH

വീട്ടിലിരിയ്ക്കാം; കൂടൊന്നൊരുക്കാം

‘കോവിഡ് 19’ ലോകത്തെ ഭീഷണിയുടെ നിഴലിൽ ലോക്ഡൗണിലാക്കുമ്പോൾ അതിനെ പ്രയോജനകരമാക്കുന്ന മലയാളി പല തരത്തിലും മാതൃകയാവുകയാണ്. ഇത് തൃശ്ശൂരിൽ നിന്നും ഷിജുമോൻ ജോസഫ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടതാണ് തൊഴിൽ മേഖലയെങ്കിലും ലോക്ഡൗൺ ഇദ്ദേഹം ആനന്ദകരമാക്കുന്ന രീതി അനുകരണനീയമാണ്. ഒന്നു കണ്ടുനോക്കൂ. തീർച്ചയായും നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

Covid19 FEATURE

വീട്ടിലിരിയ്ക്കാം; കൂടൊന്നൊരുക്കാം!

കൊറോണക്കാലം വീട്ടിലിരുപ്പിൻ്റെ മടുപ്പിൻ്റെ കാലമെന്ന് സൂചിപ്പിക്കുന്ന ധാരാളം സന്ദേശങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലെല്ലാം നമ്മൾ കണ്ടു. എന്നാൽ ഇക്കാലം ആനന്ദത്തിൻ്റെ കൂടൊരുക്കൽ കാലമാക്കാമെന്നു തെളിയിക്കുകയാണ് സിനിമാനിർമ്മാതാവും നടനുമായ എം.ജി. വിജയ്. ദേശീയ അവാർഡു നേടിയ ‘പുലിജൻമം’ നമുക്കായി ഒരുക്കിയ വിജയ് കോവിഡ് കാലത്തെ തൻ്റെ വിജയകഥ പറയുന്നു, ‘ദി കേരള ഓൺലൈനി’നു വേണ്ടി.

kuthiran services
BREAKING NEWS Covid19 HEALTH

കുതിരാനിലെ കാരുണ്യപ്രവർത്തനങ്ങൾ

കുതിരാനിലും കാരുണ്യപ്രവർത്തനങ്ങൾക്കു തുടക്കമായി. കുതിരാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ അതിർത്തിയിൽ പൊരിവെയിലത്ത് കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട കുടിവെള്ളവും പന്തലും ലോക്ഡൗൺ തുടങ്ങിയതു മുതൽ എത്തിച്ച് നൽകുന്നത് ജനകീയ കൂട്ടായ്മയാണ്. കുതിരാനിൽ റോഡ് ശരിയാക്കണമെന്ന ആവശ്യവുമായി 18 ദിവസങ്ങൾ നിരാഹാര സമരം ചെയ്തിരുന്ന യുവജനങ്ങളുടെ കൂട്ടായ്മയാണ് ഇത്. 400 രൂപ വിലമതിക്കുന്ന 60 കിറ്റുകൾ ഇവർ വിതരണം ചെയ്തു. ഒരു വീട്ടുകാർക്ക് ഒരു മാസത്തെ വാടക കൊടുക്കുവാനും ഈ കൂട്ടായ്മയിലൂടെ […]

BREAKING NEWS Covid19

പണം തപാൽ വഴി വീട്ടിലെത്തും

ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാൽ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെൻഷനും സ്‌കോളർഷിപ്പും ഉൾപ്പെടെയുള്ളവ ലോക്ക്ഡൗൺ കാലത്ത് ബാങ്കുകളിൽ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി. ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന വീട്ടിലെത്തിക്കും. ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ […]

BREAKING NEWS Covid19 HEALTH

അത്യാവശ്യ ഇളവുകൾ

സംസ്ഥാനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച ദിവസങ്ങളിൽ തുറക്കും. വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കും. ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും. ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. രജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.

%d bloggers like this: