ബെംഗളൂരു : ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു ക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ,  8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാർ ചിലർ സർക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും രൂക്ഷമായി വിമർശിച്ചു. “എന്റെ കാർContinue Reading

കൊച്ചി :  ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടിയ രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുമ്പാകെ തുക കെട്ടിവെയ്ക്കണം. ദുരന്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക വിനിയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ ജസ്റ്റീസ് ആദർശ് കുമാർ ഗോയലിന്റെ നേതൃത്വത്തിലാണ് വിഷയം പരിഗണിച്ചത്. 13ന് വെെകീട്ട് തീയണച്ചുവെന്നും നിലവിൽ സ്ഥിതിContinue Reading

തിരുവനന്തപുരം:  സുപ്രീംകോടതി വിധിയെത്തുടർന്ന്‌ ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറുകൾ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുമ്പോഴും ഒരു കാര്യത്തിലും വ്യക്തത വരുത്താൻ തയ്യാറാകാതെ അധികൃതർ. ഇപിഎഫ്‌ പ്രാദേശിക ഓഫീസുകളിൽ പെൻഷൻകാരും ജീവനക്കാരും സംഘടനകളും വിശദാംശങ്ങൾ ആവശ്യപ്പെട്ട്‌ കയറിയിറങ്ങുമ്പോഴും ഉത്തരവാദപ്പെട്ടവർ കൈ മലർത്തുന്നു. തങ്ങളല്ല ഡൽഹിയിൽനിന്നാണ്‌ പറയേണ്ടതെന്ന ഉത്തരമാണ്‌ ലഭിക്കുന്നത്‌. ഓപ്ഷൻ നൽകുന്നതിലടക്കം ഒരു വിവരവും പെൻഷൻകാരോടോ ജീവനക്കാരോടോ വെളിപ്പെടുത്തുന്നില്ല. 2014ൽ ഓപ്ഷൻ കൊടുക്കാതെ പതിനായിരങ്ങൾക്ക്‌ ഉയർന്ന പെൻഷൻ ലഭിക്കാതിരുന്നതും ഇപിഎഫ്‌ഒ മതിയായ വിവരങ്ങൾ ജീവനക്കാർക്കും പെൻഷൻകാർക്കുംContinue Reading

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒമ്പതിന്‌ ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി.  എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി  ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട അവലോകനം നടത്തി. എസ്‌എസ്‌എൽസിക്ക്‌ 2960 കേന്ദ്രത്തിലായി 4,19,363 പേരാണ്‌ പരീക്ഷ എഴുതുന്നത്‌.  1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ്Continue Reading

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ തീരുമാനമല്ലാതെ പിന്നെന്താണ്‌?  ഇന്ധന വിലനിർണയാവകാശത്തിൽ കേന്ദ്രസർക്കാരിന്‌ ഒരു പങ്കുമില്ലെന്ന്‌ വാദിക്കുന്ന മോദി സർക്കാർ പാചകവാതകത്തിന്‌ വില കൂട്ടിയത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ എന്നിവിടങ്ങളിലെ നിയമസഭാ  തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ്‌. 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറിന്‌ 350.50 രൂപയും വർധിപ്പിച്ചത്‌ മാർച്ച്‌ ഒന്നിനുതന്നെ നിലവിൽ വന്നിരിക്കുകയാണ്‌. അടുത്തയാഴ്‌ച ഹോളി ആഘോഷിക്കുന്നContinue Reading

റായ്പൂർ: ഇന്ന് റായ്പൂരിൽ സമാപിച്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിന്ന് , ഭാരത് ജോഡോ യാത്രയുടെ വേഗത നിലനിർത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മറ്റൊരു യാത്ര നടത്താനുള്ള പാർട്ടിയുടെ പദ്ധതിയായിരുന്നു. 2024-ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി. കഴിഞ്ഞ തവണ ലഭിച്ച വലിയ പ്രതികരണം കണക്കിലെടുത്ത് പദ്ധതി ഗൗരവമായി പരിഗണിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ പോലും കിഴക്ക് നിന്ന് പടിഞ്ഞാറ്Continue Reading

മോസ്‌കോ : റഷ്യ– -ഉക്രയ്‌ൻ യുദ്ധത്തിന്‌ ഒരു വർഷം പിന്നിടുമ്പോഴും സമാധാനശ്രമങ്ങൾ ഇനിയും അകലെ. സൈനികനീക്കം ശക്തമാക്കുമെന്ന്‌ റഷ്യയും യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഉക്രയ്‌നും നിലപാട്‌ വ്യക്തമാക്കിയതോടെ സംഘർഷം ശക്തമായേക്കും. ഇരുവിഭാഗവും പൂർവാധികം ശക്തിയോടെ ഏറ്റുമുട്ടലിന്‌ കോപ്പ്‌ കൂട്ടുമ്പോൾ യുദ്ധം സൃഷ്ടിച്ച കെടുതികളും അറുതിയില്ലാതെ തുടരും. ഉക്രയ്‌നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കി. രാജ്യത്തെ ആണവായുധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്‌Continue Reading

തിരുവനന്തപുരം : കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനം എൻജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്‌ ഇറക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. രാവിലെ 9.45നാണ് വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് തൊട്ട് പിന്നാലെ എൻജിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ദ്ദേശം നല്‍കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എയര്‍Continue Reading

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഏത് പ്രതിപക്ഷത്തിന്റെയും ബോർഡിൽ എൻസിപി ഉണ്ടാകുമെന്ന് സൂചന നൽകുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ബുധനാഴ്ച പൂനെയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയെയും പ്രശംസിച്ചു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യുവാവ് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്നവർ ഒരിക്കലും അത് വിലമതിച്ചിട്ടില്ല. ആ മനുഷ്യന് രാജ്യം കാണാൻ ആഗ്രഹിച്ചുContinue Reading

ചെങ്ങമനാട് (എറണാകുളം): സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് പുതിയ ജീവിതം ലഭിക്കാൻ ഒരുങ്ങുകയാണ്, അപരിചിത നായ ഒരാൾക്ക് നന്ദി… സാരംഗിന്റെയും അദിതിയുടെയും മകൻ നിർവാണിന് ഈ വർഷം ജനുവരിയിലാണ് എസ്എംഎ സ്ഥിരീകരിച്ചത്. അമേരിക്കയിൽ നിന്ന് മരുന്ന് കൊണ്ടുവരാൻ 17.4 കോടി രൂപ വേണം.കൂടാതെ ചികിത്സ ആരംഭിക്കുന്നു. ഇതിനെത്തുടർന്ന്, ധനസമാഹരണ പ്ലാറ്റ്‌ഫോമായ മിലാപ് വഴി പണം ക്രൗഡ് ഫണ്ട് ചെയ്യാൻ നിർവാണിന്റെ കുടുംബം തീരുമാനിച്ചു.Continue Reading