BREAKING NEWS Covid19 Industry KERALA POLITICS Thrissur

ലോക് ഡൌൺ മൂലം വ്യാപാരികൾ ദുരിതത്തിലും കടക്കെണിയിലും – തോമസ് പല്ലൻ, AIVVC ജില്ല പ്രസിഡണ്ട്

കോവിഡ്19 ലോക്‌ഡൌൺ മൂലം ചെറുകിട ഇടത്തരം വ്യപാരികൾ സ്ഥപാനങ്ങൾ തുറക്കാനാവാതെ വൻ സാമ്പത്തിക നഷ്ടത്തിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നു ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് തൃശൂർ ജില്ലാപ്രസിഡണ്ട് തോമസ് പല്ലൻ ദി കേരളം ഓൺലൈനോട് പറഞ്ഞു. സാമ്പത്തിക നഷ്ടത്തിലും കടക്കെണിയിലും അകപ്പെട്ടിരിക്കുന്ന വ്യപാരികൾക്കു സർക്കാർ ഉപാധികളില്ലാതെ പ്രത്യേക വായ്പ പാക്കേജുകളും , ഇളവുകളും നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Announcements Industry KERALA

സോമിൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം

സംസ്ഥാനത്ത് 2002 ഒക്്‌ടോബർ 30നു മുമ്പ് പ്രവർത്തിച്ചിരുന്നതും നിലവിൽ പ്രവർത്തനാനുമതി ഇല്ലാത്തതുമായ സോമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായശാലകൾക്കും നിബന്ധനകളോടെ ഫോറസ്റ്റ് ലൈസൻസ് നൽകാൻ സർക്കാർ ഉത്തരവായി. ന്യായമായ കാരണങ്ങളാൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കാതിരുന്ന മില്ലുടമകൾക്കും മര വ്യവസായസ്ഥാപന ഉടമകൾക്കും ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.   വ്യക്തമായ കാലാവധി രേഖപ്പെടുത്താത്ത ലൈസൻസ്, എൻ ഒ സി ഉപയോഗത്തിലുള്ള ഉടമകൾക്ക് കാലാവധി രേഖപ്പെടുത്തിയ ലൈസൻസിനും അപേക്ഷിക്കാം. സ്ഥാപനം 2002 ഒക്റ്റോബർ 30ന് മുമ്പ് പ്രവർത്തിച്ചു വരുന്നതാണെന്നുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസിന്റെ നോട്ടറൈസ്ഡ് […]

BREAKING NEWS Covid19 Exclusive Industry

ചെറുകിട വ്യാപാര വ്യവസായ മേഖല തകർച്ചയിൽ

തൃശൂർ : കഴിഞ്ഞ ഒരു വർഷക്കാല ത്തിലേറെയായി കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ചെറുകിട ഇടത്തരം വ്യാപാരികളെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു.   കടകൾ അടച്ചിടുന്നത് മൂലം ഉൽപ്പന്നങ്ങൾ നശിച്ചു പോകുകയും വ്യാപാര നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. വാടക, കറന്റ് ചാർജ് നികുതികൾ, ശമ്പളം, വായ്പകൾ തുടങ്ങിയവ വലിയ ബാധ്യതയായി മാറുന്നു. ഒന്നോ രണ്ടോ ജീവനക്കാരെ വച്ച് മാത്രം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, […]

BREAKING NEWS Industry

ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല കച്ചവടക്കാർ കൊള്ള ലാഭം ..

കാസർഗോഡ് ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല കച്ചവടക്കാർ കൊള്ള ലാഭം കൊയ്യുന്നു സർക്കാർ നടപടി സ്വീകരിക്കണം. ജെഡിയു ജില്ലാ സെക്രട്ടറി സികെ നാസർ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ; കാസര്‍കോട് ജില്ലയില്‍ ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല. റമളാന്‍ കോവിഡ് മറവില്‍ കച്ചവടക്കാര്‍ കൊള്ള ലാഭം കൊയ്യുന്നു.സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് കാസര്‍കോട് ജില്ലാ സെക്രട്ടറി സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജില്ലയില്‍ ചില മൊത്തം […]

Announcements Economy FINANCE Industry KERALA PRD News

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കായി വനിതാ വികസന കോര്‍പ്പറേഷന്റെ ‘അതിജീവനം സമാശ്വാസ പദ്ധതി’

തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും […]

ART CULTURE Industry Kannur PRD News

കൈത്തറിയുടെ കഥ പറയുന്ന പൈതൃക മന്ദിരവും മ്യൂസിയവും കണ്ണൂരിൽ

കണ്ണൂർ കൈത്തറി – പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയം നിർമ്മാണോദ്ഘാടനവും ഒക്‌ടോബർ 24-ന് കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന  പൈതൃക മന്ദിരത്തിന്റെ സമർപ്പണവും  കൈത്തറി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനവും 24-ന് നടക്കും. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നത് ഈ  പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം […]

Economy Industry KERALA PRD News

കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി: കരാര്‍ ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിര്‍ദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പുവച്ചത്. കൊച്ചി – ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്. നിക്ഡിറ്റ് (നാഷണല്‍ […]

Economy Industry KERALA PRD News വിപണി

പുതിയ സംരംഭങ്ങൾ തുടങ്ങാനൊരുങ്ങി മടങ്ങിയെത്തിയ പ്രവാസികൾ

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ പലരും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍. കഴിഞ്ഞ വര്‍ഷം ആകെ 1,043 പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്രയും പേര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു രജിസ്‌ട്രേഷന്‍. ടാക്‌സി സര്‍വീസ് തുടങ്ങിയ സേവന സംരംഭങ്ങളോടാണ് മുമ്പ് മിക്കവരും താത്പര്യം കാട്ടിയിരുന്നത്. റസ്‌റ്റോറന്റ്, […]

Economy GENERAL Industry KERALA PRD News

ലോക്ക്ഡൗണിനു ശേഷം കേരളത്തിലെത്തിയത് പുതിയ 20 ഐ. ടി കമ്പനികള്‍

തിരുവനന്തപുരം:  കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികള്‍. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് കമ്പനികള്‍ വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ കമ്പനികള്‍ വന്നതോടെ മുന്നൂറിലധികം പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ 500 ഉം ഇന്‍ഫോപാര്‍ക്കില്‍ ആയിരവും സൈബര്‍പാര്‍ക്കില്‍ 125ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടുമെന്നാണ് കരുതുന്നത്. ടെക്നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, […]

GENERAL Industry KERALA PRD News

കെ.എം.എം.എൽ. ഓക്‌സിജൻ പ്ലാന്റ് വ്യവസായ, മെഡിക്കൽ രംഗത്ത് ഗുണകരം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി. ഓക്‌സിജൻ പ്ലാൻറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.എം.എം.എല്ലിലെ പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സ്ഥാപനത്തിന്റെ ലാഭം വർധിപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു. വ്യവസായരംഗത്ത് മാത്രമല്ല, മെഡിക്കൽ രംഗത്തും ഓക്‌സിജൻ ഏറെ ആവശ്യമുള്ള ഘട്ടമാണിത്. അത്തരം ഘട്ടത്തിൽ വ്യവസായരംഗത്തെ തലയെടുപ്പുള്ള കെ.എം.എം.എല്ലിൽ പുതിയ […]