മനാമ : അറബ് ലോകത്തെ ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന്‌ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യുഎഇ സമയം വ്യാഴം രാവിലെ 9.34ന് (ഇന്ത്യൻ സമയം 11.04) ഡ്രാഗൺ ബഹിരാകാശപേടകത്തിൽ നാസയുടെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി ഉൾപ്പെടെ നാലുപേർ കുതിച്ചുയർന്നത്. 24.5 മണിക്കൂറിനുശേഷം ഭൂമിയിൽനിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെള്ളി രാവിലെ പത്തോടെ എത്തും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന്‌ സ്‌പെയ്‌സ് എക്‌സ് ഫാൽക്കൺ-9Continue Reading

മോസ്‌കോ : റഷ്യ– -ഉക്രയ്‌ൻ യുദ്ധത്തിന്‌ ഒരു വർഷം പിന്നിടുമ്പോഴും സമാധാനശ്രമങ്ങൾ ഇനിയും അകലെ. സൈനികനീക്കം ശക്തമാക്കുമെന്ന്‌ റഷ്യയും യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഉക്രയ്‌നും നിലപാട്‌ വ്യക്തമാക്കിയതോടെ സംഘർഷം ശക്തമായേക്കും. ഇരുവിഭാഗവും പൂർവാധികം ശക്തിയോടെ ഏറ്റുമുട്ടലിന്‌ കോപ്പ്‌ കൂട്ടുമ്പോൾ യുദ്ധം സൃഷ്ടിച്ച കെടുതികളും അറുതിയില്ലാതെ തുടരും. ഉക്രയ്‌നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കി. രാജ്യത്തെ ആണവായുധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്‌Continue Reading

തുർക്കിയുടെയും സിറിയയുടെയും അതിർത്തി പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സിഎൻഎൻ ടർക്ക് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു, വലിയ ഭൂകമ്പത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം, 47,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് വീടുകൾ ക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. തിങ്കളാഴ്ചത്തെ ഭൂചലനം, ഇത്തവണ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയിരുന്നു, തെക്കൻ തുർക്കി നഗരമായ അന്റാക്യയ്ക്ക് സമീപം കേന്ദ്രീകരിച്ച് സിറിയ, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ (6.2Continue Reading

ദാവോസ് ഓഫ് ഡിഫൻസ് എന്ന് വിളിക്കപ്പെടുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസ് – ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 19 വരെ നടന്നു – ഈ വർഷം വളരെയധികം ശ്രദ്ധ ആകർഷിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ, ജനറൽമാർ, ഇന്റലിജൻസ് മേധാവികൾ, ഉന്നത നയതന്ത്രജ്ഞർ എന്നിവർ ഈ പ്രതിസന്ധിക്കിടയിലും ലോകത്തിന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചു. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിന്റെ വേളയിൽ, യുക്രെയിനിലെ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ചൈന മാരകമായContinue Reading

ലണ്ടന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഒരുമാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെയാണ് അദ്ദേഹം വിട ചൊല്ലിയിരിക്കുന്നത്. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സ തേടി കൊണ്ടിരിക്കുകയായിരുന്നു. ഫുട്‌ബോളിന് പെലെ നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്രത്തോളമായിരുന്നു. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുമ്പാണ് ആരോഗ്യനില അതീവContinue Reading

വാഷിംഗ്ടണ്‍: യുക്രൈനില്‍ യുദ്ധം അതിരൂക്ഷമായിരിക്കെ പ്രസിഡന്റ് വോള്‍ഡിമാര്‍ സെലിന്‍സ്‌കി അമേരിക്കയിലെത്തി. നിര്‍ണായകമായ ചര്‍ച്ചകള്‍ക്കാണ് സെലിന്‍സ്‌കി എത്തിയിരിക്കുന്നത്. യുദ്ധത്തില്‍ കൂടുതല്‍ സഹായം യുഎസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ പ്രകോപിതരായിരിക്കുകയാണ്. യുക്രൈന്‍ യുദ്ധത്തിന് ശ്വാശ്വതമായ പരിഹാരമോ, സമാധാനമോ, യുഎസ്സോ യുക്രൈനോ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ ആരോപിച്ചു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമുിര്‍ പുടിനും യുഎസ്സിന് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാനം കൊണ്ടുവരുന്നതാണ് നല്ലതെന്നായിരുന്നു പുടിന്റെ മറുപടി.യുഎസ് പ്രസിഡന്റ്Continue Reading

ലോട്ടറി ചിലര്‍ക്ക് ഒരു ഹരമാണ്. ജീവിത കാലം മുഴുവന്‍ ലോട്ടറിയെടുക്കുന്നവര്‍ ധാരാളമുണ്ടാകും. ഇനി സമ്മാനം അടിച്ചാലും ടിക്കറ്റെടുക്കുന്നവരും ധാരാളമുണ്ടാകും. ഇത് ആ മത്സരത്തോടുള്ള ആസക്തിയാണ്. എന്നാല്‍ എത്ര എടുത്തിട്ടും സമ്മാനം അടിക്കാത്തവര്‍ക്ക് അതൊരു വാശി കൂടിയാണ്. തനിക്ക് എന്തായാലും ലോട്ടറിയടിച്ചേ തീരൂ എന്നൊരു വാശിയാണ്. അതിനായി ചിലപ്പോള്‍ നൂറിലധികം ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തു എന്നൊക്കെ വരും. ചിലപ്പോള്‍ വന്‍ തുക മുടക്കി വലിയ ടിക്കറ്റുകളും എടുക്കും. അതൊക്കെ നമ്മുടെ കൈയ്യിലെContinue Reading

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കമ്പനിയിലെ സോഫ്റ്റ് വെയര്‍, സെര്‍വര്‍ ടീമുകള്‍ക്ക് മാത്രമായിരിക്കും താന്‍ നേതൃത്വം നല്‍കുകയെന്നും മസ്‌ക് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കണോ എന്ന് ചോദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഫലം എന്തായാലും അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു.Continue Reading

ലോകത്തിന്റെ അങ്ങേക്കോണില്‍ മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയിലെ ഗൗടിയര്‍ ദ്വീപിലെ പോര്‍ട്ട്‌ ലോക്ക്‌റോയില്‍ ഒരു പോസ്‌റ്റോഫീസ്. ഒപ്പമൊരു ഗിഫ്റ്റ്‌ഷോപ്പും ക്വാര്‍ട്ടേഴ്‌സും. താമസക്കാര്‍ ആരുമില്ലെങ്കിലും പോസ്റ്റ്മാസ്റ്ററും ഗിഫ്റ്റ്‌ഷോപ്പ് മാനേജരും സഹായികളുമായി കുറച്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദ്വീപ് സമൂഹങ്ങളില്‍ കാണുന്ന ജെന്റൂ പെന്‍ഗ്വിനുകളുടെ വിഹാര കേന്ദ്രംകൂടിയാണിവിടം. അതുകൊണ്ടുതന്നെ പെന്‍ഗ്വിന്‍ പോസ്‌റ്റോഫീസ് എന്നും ഇത് അറിയപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ പോസ്‌റ്റോഫീസിലേക്ക് ആരാണ് കത്തെഴുതുക, ഇവിടെ എന്തിനാണ് ഒരു ഗിഫ്റ്റ് ഷോപ്പ് എന്നൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. വര്‍ഷാവര്‍ഷം എണ്‍പതിനായിരത്തോളംContinue Reading

ദോഹ: ദക്ഷിണകൊറിയയെ നിഷ്പ്രഭരാക്കി (4-1) ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ജപ്പാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന (3-1) ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. വെള്ളിയാഴ്ച രാത്രി 8.30-നാണ് മത്സരം. ജപ്പാനും കൊറിയയും ഒരേദിവസം വീണതോടെ ലോകകപ്പിലെ ഏഷ്യന്‍ പ്രാതിനിധ്യം അവസാനിച്ചു. കൊറിയയ്‌ക്കെതിരേ വിനീഷ്യസ്, നെയ്മര്‍ (പെനാല്‍ട്ടി), റിച്ചാലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനുവേണ്ടി ഗോള്‍ നേടി. കൊറിയയുടെ ഗോള്‍ പയ്ക് സ്യുങ്-ഹോയുടെ വകയായിരുന്നു. ജപ്പാന്‍-Continue Reading