Announcements JOBS KERALA STATE GOVERNMENT

കെട്ടിട നിർമാണ പെർമിറ്റ് ഇനി മുതൽ സ്വയം നേടാം

തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമിറ്റിനു വേണ്ടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, […]

Alappuzha Announcements Covid19 JOBS KERALA

സമ്പൂര്‍ണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതി

ആലപ്പുഴ: എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും സർക്കാർ ജോലിയെന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി യിലൂടെ സർക്കാർ ജോലി ലഭ്യമാക്കാൻ വാർഡ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ പഠന സഹായ പദ്ധതിയാണ് സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം.   അഞ്ചു വർഷം കൊണ്ടു നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിക്കായി […]

Announcements JOBS Kannur KERALA

റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്

കണ്ണൂർ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   താല്‍പര്യമുള്ള വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 11ന് വൈകിട്ട് അഞ്ച് മണിക്കകം സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ […]

Announcements Covid19 HEALTH JOBS KERALA

എംപ്ലോയ്‌മെന്റ് സേവനങ്ങളുടെ സമയപരിധി നീട്ടി

പാലക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു.   2020 ജനുവരി ഒന്നു മുതല്‍ 2021 മെയ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കല്‍ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി. http://eemployment.kerala.gov.in  മുഖേന 2019 ഡിസംബര്‍ 20 […]

Announcements BREAKING NEWS Covid19 Exclusive HEALTH JOBS KERALA Thrissur ആരോഗ്യം.

ജില്ലാ പോലീസ് ആസ്ഥാനത്ത് ചർച്ച വ്യാപാരമേഖലയ്ക്ക് ആശ്വാസം

തൃശൂർ : ഇന്ന് (31.5.2021)രാവിലെ 10.30 ന് തൃശൂർ ജില്ലയിലെ വ്യാപാരി സംഘടനകളുടെ പ്രധിനിധികളുമായി കടകൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച് ജില്ലാ പൊലീസ് കമ്മീഷണർ ആസ്ഥാനത്ത് ചർച്ച നടന്നു. ചർച്ചയിൽ ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ്സിനെ ( AIVVC) പ്രതിനിധീകരിച്ച് തൃശൂർ ജില്ലാ പ്രസിഡന്റ് തോമസ്സ് പല്ലൻ പങ്കെടുത്തു. തൃശൂർ കോർപ്പറേഷൻ പരിധിയിലെ ശക്തൻ മത്സ്യ മാംസ മാർക്കറ്റ് ഒഴികെയുള്ള മറ്റു മാർക്കറ്റുകൾ 01.06.2021 തീയതി മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പുലർച്ചെ 1മണി […]

JOBS Kannur KERALA

താല്‍ക്കാലിക നിയമനം

കണ്ണൂർ : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഫാര്‍മസിസ്റ്റ് ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിനും, ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ടിലേക്ക് ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും, ഫാര്‍മസി സ്റ്റൈപ്പന്ററി ട്രെയിനിയെ നിയമിക്കുന്നതിനും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യരായവര്‍ ജൂണ്‍ ഏഴിനകം http://www.mcc.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന ഫോൺ നംമ്പരിൽ […]

Announcements JOBS KERALA

തൊഴിൽ ഉറപ്പ്

വർഷങ്ങൾ കാത്തിരിക്കേണ്ട പഠിച്ചിറങ്ങുമ്പോഴേക്കും ഒരു ജോലി നേടാം. TTC/B. Ed പഠിച്ചുകൊണ്ടിരിക്കുന്നവർക്കായൊരു ലൈവ് സെഷൻ. Join here : 👉🏼 https://forms.gle/aCuGw779LUQx4pWa8  Date:29/05/2021(നാളെ) ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കാൻ യോഗ്യത ഉള്ളവർ 8589083568 ഈ നംമ്പറിൽ ബന്ധപ്പെടുക.

Announcements JOBS KERALA വിദ്യാഭ്യാസം.

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

കാസർകോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചെര്‍ക്കളയിലെ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കുമായാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. ആറുമാസമാണ് […]

Announcements Covid19 HEALTH JOBS KERALA

അധ്യാപക തസ്തികകൾ ഓൺലൈൻ ഇന്റെർവ്യൂ

എറണാകുളം: ഗവ. ലോ കോളേജിൽ 2021 – 22 അദ്ധ്യയനവർഷത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ നിലവിലുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഓരോ ഒഴിവുകൾ വീതവും കോമേഴ്സ് നിയമ വിഷയങ്ങളിൽ രണ്ട് ഒഴിവുകൾ വീതവുമാണ് ഉള്ളത്.   എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഈ മാസം 31 ന് മുൻപായി മേൽവിലാസം, യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന […]

Announcements JOBS KERALA

അപേക്ഷ ക്ഷണിച്ചു

വയനാട് : നെൻമേനി ഗ്രാമ പഞ്ചായത്തിലെ ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സ്റ്റാഫ് നഴ്സ് – കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ബി .എസ് .സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് , മിഡ് വൈഫറി കോഴ്സ് ക്ലീനിംഗ് സ്റ്റാഫ് – 50 വയസ്സിൽ കവിയാത്ത കായിക ക്ഷമതയുള്ളവർ.   പഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോൺ […]