BREAKING NEWS Ernamkulam KERALA LOCAL NEWS POLITICS

കേരള ജനകീയ കൂട്ടായ്മ ധർണ്ണ നടത്തുന്നു

എറണാകുളം : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എറണാകുളം റിസർവ്വ് ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഘോഡാ പട്ടേൽ ലക്ഷദീപ് സന്ദർശിക്കുന്ന ജൂലൈ 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം റിസർവ്വ് ബാങ്കിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. കേരള ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ അനു ചാക്കോയുടെ അദ്ധ്യക്ഷത്തമായിൽ നടക്കുന്ന ധർണ്ണ കേരള ജനകീയ കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ്. […]

CRIME KERALA TRIVANDRUM

ക്ഷേത്ര ഭൂമിയിൽ അതിക്രമം പോലീസ് മൗനം പാലിക്കുന്നു

തിരുവനന്തപുരം : വെങ്ങാനൂർ ചാവടി നട പൗർണ്ണമിക്കാവ് ക്ഷേത്രത്തിനു നേരെ തുടരെ തുടരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പോലീസ് മൗനം പാലിക്കുന്നതായും ആക്രമികൾക്ക് ഒത്താശ ചെയ്തു കടുക്കുന്നതായും ശിവ സേന ജില്ലാ കമ്മിറ്റി ആരോപിച്ചു. ജൂൺ 12 ന് ലോക്ക്ഡൗൺ ലംഘിച്ചു എത്തിയ ഒരു സംഘം ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നു മണിമണ്ഡപം തകർക്കാൻ ശ്രമം നടത്തിയിരുന്നു. അന്നുതന്നെ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്തുന്നതിനോ നടപടികൾ കൈക്കൊള്ളുന്നതിനോ പോലീസ് തയ്യാറായില്ല. പരാതികൾ നിലനിൽക്കേ, […]

BREAKING NEWS KERALA Kottayam LOCAL NEWS POLITICS

ആരോഗ്യ മേഖലയുടെ വികസനത്തിന്‌ മുൻഗണന അഡ്വ. ജോബ് മൈക്കിൽ എം.എൽ.എ

കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ഒരുപാട് ആളുകളുടെ ആശ്രയമാണ് ഇത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും, കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും പ്രവേശനകവാടം എന്ന പ്രത്യേകതയും കണക്കിലെടുത്ത്, ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവൺമെന്റിനെ ബോധിപ്പിച്ചതായി എം. എൽ. എ വ്യക്തമാക്കി. […]

NATIONAL വിപണി

പാചക വാതക വിലവർധനവിനെതിരെ പ്രതിക്ഷേധം

എറണാകുളം : രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവ് ഭീകരതക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ശ്രീ.ബിജു തേറാട്ടിൽ ഗ്യാസ് കുറ്റി ചുമന്നു തിരി തെളിയിച്ചു കൊണ്ടു സംസ്ഥാന പ്രസിഡന്റ് ശ്രീമതി അനു ചാക്കോ ഉത്ഘാടനം ചെയ്തു. യുവ രാഷ്ട്രീയ ജനതാദൾ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരതിങ്കൽ ആശംസകൾ നേർന്നു. യുവ രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് റിഷാദ്, ജില്ലാ ഭാരവാഹികളായ ഓമന ശശി,സൂരാജമ്മ എന്നിവർ പങ്കെടുത്തു.

Covid19 HEALTH Kottayam വിദ്യാഭ്യാസം.

ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുള്ള വിദ്യാർത്ഥികൾക്ക് കൊടുക്കണം

കോട്ടയം : ചങ്ങനാശ്ശേരി എസ്.എസ്.എല്‍.സി,പ്ലസ് ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരെ ഗ്രേസ് മാര്‍ക്കില്‍നിന്നും ഒഴിവാക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.   നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ് തുടങ്ങിയ സ്‌കൂള്‍ പ്രസ്ഥാനങ്ങളുടെ ക്യാമ്പില്‍ പങ്കെടുക്കുകയും, കൊറോണ കാലത്തു മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജോലികള്‍ പൂര്‍ത്തീകരിച്ചു […]

Announcements BREAKING NEWS Covid19 HEALTH KERALA STATE GOVERNMENT

കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ കുരുന്നു – കരുതൽ പദ്ധതി

തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചാകും എന്ന ആശങ്ക മുന്നില്‍ കണ്ട് കൊണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’. കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നുണ്ട്. ചികിത്സയ്ക്ക് അധികമായി ആവശ്യമാകുന്ന […]

Announcements JOBS KERALA STATE GOVERNMENT

കെട്ടിട നിർമാണ പെർമിറ്റ് ഇനി മുതൽ സ്വയം നേടാം

തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമിറ്റിനു വേണ്ടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, […]

KERALA OBITUARY

മൃഗശാല ജീവനക്കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ (അനിമൽ കീപ്പർ)കാട്ടാക്കട കിള്ളിയൂർ സ്വദേശി അർഷാദ് ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.   ഇന്ന് ഉച്ചയോടെ രാജവെമ്പാലകളുടെ കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നതിനിടയിലാണ് രണ്ടാമത്തെ കൂട്ടിൽ നിന്നും അർഷാദിന് കടിയേറ്റത്. കൂട്ടിനകത്തേക്ക് പോയ അർഷാദിനെ നിശ്ചിത സമയത്തിന് ശേഷവും കാണാത്തതിനെ തുടർന്ന് തിരക്കി ചെല്ലുമ്പോഴാണ് കൂട്ടിൽ വീണുകിടക്കുന്നത് മറ്റു ജീവനക്കാർ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴും ഒറ്റയ്ക്ക് ആയിരിക്കരുതെന്നും […]

Announcements Covid19 HEALTH ആരോഗ്യം.

സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കണം രാഷ്ട്രീയ ജനതാദൾ

തിരുവനന്തപുരം:ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്‌ അനു ചാക്കോ. കോവിഡ് ബാധിച്ച് ഇന്ത്യയിൽ ലക്ഷകണക്കിന് മനുഷ്യരാണ് മരണപ്പെട്ടത്. കുടുംബനാഥനെ നഷ്ടപ്പെട്ട് ആയിരങ്ങൾ പെരുവഴിയിലായിട്ടുണ്ട്. കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ട് നിത്യ ചിലവുകൾക്കും വിശപ്പടക്കാൻ ആഹാരത്തിനുള്ള മാർഗ്ഗം പോലും ഇല്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ താമസം കൂടാതെ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര […]

KERALA SPECIAL REPORTER

മടക്കത്തറ ഫോറസ്ററ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസ് മാറ്റാൻ തീരുമാനിച്ച സർക്കാർ നടപടികൾക്കെതിരെയും LDF സർക്കാരിൻ്റെ വനംകൊള്ളക്കെതിരേയും, മാടക്കത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.   മണ്ഡലം പ്രസിഡൻ്റ് ടി.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ഡി.സി.സി. ജന.സെക്രട്ടറിയും INTUC മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ ജോസഫ് പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ.എസ്.അജി, ഡോ.മനോജ് പുഷ്കർ, കെ.എസ്. സുധീർ, അഡ്വ.സി.പ്രമോദ്, മോഹനൻ മങ്കുഴി, എൻ.യു. ശ്രീനിവാസൻ, ഷോണി പുളിക്കൻ, […]