പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഓര്‍മ്മശക്തി കുറഞ്ഞുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കുക. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനായി ആയുര്‍വേദത്തില്‍ ചില വഴികളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ആഹാരശീലങ്ങള്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരം ചേര്‍ത്തിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക. * പാലുല്‍പ്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത്Continue Reading

ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 10 ലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. മൊത്തത്തിൽ, ഏകദേശം അര ദശലക്ഷം മരണങ്ങൾ ഇന്ത്യയിൽ ഓരോ വർഷവും ക്യാൻസർ മൂലം സംഭവിക്കുന്നു. ക്യാൻസറിനെ നിയന്ത്രണത്തിലാക്കാൻ, റേഡിയേഷൻ, കീമോതെറാപ്പി, സർജറി തുടങ്ങിയ പതിവ് ചികിത്സകൾ ഉപയോഗിക്കുന്നു, എന്നിരുന്നാലും, അടിസ്ഥാന കാരണം ഒരിക്കലും ചികിത്സിക്കപ്പെടുന്നില്ല. കൂടാതെ, ഈ ചികിത്സകൾ രോഗികളെ ക്ഷീണിപ്പിക്കുകയും അവരുടെ ജീവിത നിലവാരം മോശമാക്കുകയും ചെയ്യുന്നു. ഇവിടെയാണ് ക്യാൻസറിന്റെ “ബോഡിContinue Reading

ന്യൂദല്‍ഹി: ചൈനയിലെ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സബ് വേരിയന്റ് ബി എഫ് 7 ആണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സബ് വേരിയന്റ് ബി എഫ് 7 സ്ഥിരീകരിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഒക്ടോബറിലാണ് ഇന്ത്യയില്‍ ബി എഫ് 7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്. ഇതുവരെ ഗുജറാത്തില്‍ നിന്ന്Continue Reading

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഇ-ഹെല്‍ത്ത്. ജീവിതശൈലി രോഗങ്ങള്‍ക്കും ആധുനിക രോഗങ്ങള്‍ക്കുമെതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജസ്വലവും സന്തോഷകരവുമായ ആരോഗ്യം നല്‍കുന്നതിനാണ് ഇ – ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 1,46,25,963 പേരാണ് ഇ – ഹെല്‍ത്ത് സംവിധാനം ഉപയോഗപ്പെടുത്തിയത്. ഇ – ഹെല്‍ത്ത് പദ്ധതി നിലവില്‍ സംസ്ഥാനത്ത് 346 ആശുപത്രികളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾ ഈ സംവിധാനത്തിലേക്ക് സജ്ജമാക്കുന്നുണ്ട്.Continue Reading

ആലപ്പുഴ: വരുന്ന അന്‍പതു വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനൊപ്പം വളരാന്‍ ആരോഗ്യ മേഖലയ്ക്കും കഴിയണമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് നല്‍കിയ സേവനങ്ങള്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര് തുടർന്നും ‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഓക്സിജൻ പ്ലാന്‍റ്, മോർച്ചറി, നവീകരിച്ച ഓപ്പറേഷൻContinue Reading

കാസർകോട് : ജില്ലയിൽ കുട്ടികൾക്കിടയിലുള്ള ലഹരി ഉപയോഗം കൂടി വരുന്നത് തടയാനായി സർക്കാർ സംവിധാങ്ങളുമായി ചേർന്ന് ബോധ വൽക്കരണ പ്രവർത്തനങ്ങൾക്ക് ചൈൽഡ് പ്രൊട്ടക്റ്റ് ടീം തുടക്കം കുറിക്കും. കാഞ്ഞങ്ങട് മുനിസിപ്പാലിറ്റിയിലാണ് ആദ്യം തുടക്കം കുറിക്കുന്നത് ഇതിന് മുന്നോടിയായി കുട്ടികളിലെ ലഹരി ഉപയോഗം കൂടി വരുന്നത് തടയാൻ സി പി ടി യുടെ നേതൃത്വത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികളായ. സിContinue Reading

കാസർകോട് : കോവിഡ് വ്യാപന പ്രതിരോധത്തിന് ജില്ലയിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണസംവിധാനവും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും എന്നാൽ രോഗവ്യാപനം തടയാൻ ജനങ്ങൾ ജാഗ്രത കൈവിടാതെ സ്വയം നിയന്ത്രണം പാലിക്കണമെന്നും തുറമുഖം – പുരാവസ്തു പുരാരേഖാ – വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കോവിഡ് പ്രതിരോധ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒമിക്രോൺ, കോവിഡ് വ്യാപനം കാസർകോട്Continue Reading

ആലപ്പുഴ: കോവിഡുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെ‍ന്‍ഡര്‍ പാര്‍ക്കില്‍ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഈ ഹെൽപ് ഡെസ്ക് പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് പറഞ്ഞു. ആരോഗ്യ വകുപ്പിലെ മൂന്നു വിഭാഗങ്ങളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ടെലി മെഡിസിൻ, ടെലി കൗൺസലിംഗ്, ആംബുലൻസ് സേവനംContinue Reading

ആലപ്പുഴ : ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് ഡ്യൂട്ടിക്കായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍-10, സ്റ്റാഫ് നഴ്‌സ്- 23, ക്ലീനിംഗ് സ്റ്റാഫ് -19, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -7 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍. കോവിഡ് ബ്രിഗേഡ് സ്റ്റാഫായി നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പരിഗണിക്കുന്നത്. http://surl.li/bfk-d-k എന്ന ഗൂഗിള്‍ ഫോംസ് ലിങ്ക് മുഖേന ജനുവരി 28ന് രാവിലെ പത്തു മുതല്‍Continue Reading

പത്തനംതിട്ട: രാജ്യം കൊറോണ കാർന്നെടുക്കുന്ന വേദനയിൽ ഉരുകുന്നു. സർക്കാർ സംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരുമെല്ലാം ഒരു രോഗി പോലും പുതുതായി ഉണ്ടാകാതിരിക്കാൻ ബദ്ധശ്രദ്ധരാണ്. ഇക്കാലത്താണ് കൊറോണബാധിതരേയും ചികിത്സിക്കേണ്ട പത്തനംതിട്ടയിലെ ഈ പ്രധാനാശുപത്രി ഇത്തരത്തിൽ വൃത്തിഹീനമായി കാണുന്നത്. സർക്കാരിൻ്റെയും ആരോഗ്യമന്ത്രിയുടെയും വകുപ്പിൻ്റെയും അടിയന്തിരശ്രദ്ധ ഈ ആശുപത്രി ആവശ്യപ്പെടുന്നു.Continue Reading