Announcements HEALTH KERALA Rain destruction പരിസ്ഥിതി.

മഴക്കാലം അതീവ ജാഗ്രതയോടെ പൊതുമരാമത്ത് വകുപ്പ്

മലപ്പുറം :കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   മുന്‍ പ്രളയകാലത്ത് നാശം സംഭവിച്ച റോഡുകളുടെ സംരക്ഷണം സംബന്ധിച്ച് പ്രധാന ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 72 എഞ്ചിനീയര്‍മാരുമായി ഓണ്‍ലൈനിൽ ചര്‍ച്ച നടത്തിയതായും […]

Announcements Kannur KERALA ആരോഗ്യം. പരിസ്ഥിതി.

ജില്ലാ പഞ്ചായത്തിന്റെ ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച്

കണ്ണൂർ : അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവേറി വരുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ മാതൃകാ വനങ്ങള്‍ ഒരുക്കികൊണ്ടാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയെന്ന ആശയം നടപ്പിലാക്കുക. മത്സരമായാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്.   വ്യക്തികള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പങ്കെടുക്കാം. രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന്റെ […]

Covid19 HEALTH KERALA Thrissur ആരോഗ്യം. പരിസ്ഥിതി.

ഇവർ തൃശ്ശിവപ്പേരൂരിന്റെ കരുത്ത്

തൃശൂർ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാഭരണ കൂടത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ കരുത്തുമുണ്ട്. 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും,7,960 ആര്‍.ആര്‍.ടി അംഗങ്ങളും,16,002 സാമൂഹിക സന്നദ്ധ സേന അംഗങ്ങളുമാണ് ജില്ലയിലുള്ളത്. കോവിഡ് പ്രതിരോധങ്ങളുടെ തുടക്കം മുതല്‍ ജില്ലയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 24,000 ത്തോളം അംഗങ്ങള്‍ കര്‍മ്മനിരതരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.   കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍, പരിശോധനാ ക്യാമ്പുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഡോമിസിലറി കെയര്‍ സെന്റര്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് വാര്‍ റൂമില്‍ […]

Announcements KERALA Rain destruction ആരോഗ്യം. പരിസ്ഥിതി.

മഴക്കാല മുന്നൊരുക്കങ്ങള്‍

തൃശൂർ : മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. അതാത് എം.എല്‍ മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ അസി.നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഏകോപിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.   കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. വെള്ളകെട്ടുകള്‍ […]

Announcements KERALA Natural calamity Rain destruction ആരോഗ്യം. പരിസ്ഥിതി.

മഴക്കെടുത്തി ക്യാമ്പുകളിൽ ഇരുപതു പേർ

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 20 പേര്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 20 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് മൂന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട്പുരുഷന്മാരും ആറ് സ്ത്രീകളും ആറ് കുട്ടികളുമാണു ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബങ്ങളിലെ എട്ടു പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ […]

Announcements HEALTH KERALA ആരോഗ്യം. പരിസ്ഥിതി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

കൊച്ചി: കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങൾക്ക് കൈമാറും. കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കളക്ടർ എസ്.സുഹാസിൻ്റെയും കെ.ജെ. മാക്സി എംഎൽഎയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.   പ്രദേശത്തെ ഉടൻ തന്നെ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ഡ്രൈവ് നടത്തുമെന്ന് കളക്ടർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ചെല്ലാനത്തെ ഓരോ വീടുകളും […]

Covid19 HEALTH ആരോഗ്യം. പരിസ്ഥിതി.

പ്ലാസ്റ്റിക്കിന്റെ ശത്രുക്കൾ കോവിഡിനെതിരെയും സജീവം

ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആക്കാൻ മുൻ നിരയിൽ നിന്നും പ്രവർത്തിച്ച പഞ്ചായത്തിലെ ഹരിത കർമ സേന പ്രവർത്തകർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.   പഞ്ചായത്തിലെ കോവിഡ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയാണ് ഇവർ. ഓരോ വാർഡുകളിലും രണ്ടു പേർ വീതം പഞ്ചായത്തിൽ 32 പേരാണ് ഹരിത കർമ സേനയുടെ ഭാഗമായി പ്രവർത്തന രംഗത്തുള്ളത്. സമൂഹ അടുക്കളയിലെ പ്രവർത്തങ്ങളിലും ഹരിത സേനാംഗങ്ങൾ മുൻനിരയിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലും ഹരിത കർമ സേനയുടെ […]

Announcements HEALTH KERALA Natural calamity Rain destruction ആരോഗ്യം. പരിസ്ഥിതി.

കൃഷിനാശം നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

കണ്ണൂർ : കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് കൃഷിഭവന്‍ അധികൃതരെ അറിയിക്കാനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്നതുൾപ്പടെ) സഹിതം അതത് കൃഷി ഓഫീസര്‍മാരുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കാം.   കൃഷിനാശത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ AlMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി […]

Announcements HEALTH KERALA ആരോഗ്യം. പരിസ്ഥിതി.

ഇനിമുതല്‍ ക്ലീന്‍ ബീച്ച്

കൊല്ലം : സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കൊല്ലം കോർപ്പറേഷന് ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ നൽകി . ശാസ്ത്രീയമായ രീതിയിൽ ക്ലീനർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ ശുചിയാക്കാൻ സാധിക്കും കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഉപകരണം ലഭിക്കുന്ന കോർപ്പറേഷൻ ആണ് കൊല്ലം.   ബീച്ച് പരിസരത്തു നടന്ന ചടങ്ങില്‍ എം .മുകേഷ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷേഖ് പരീദ്, […]

Announcements BREAKING NEWS Exclusive KERALA Natural calamity Rain destruction പരിസ്ഥിതി.

കടലാക്രമണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

മലപ്പുറം : പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയങ്കോട് ഫീഷറീസ് എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍ , വെളിയങ്കോട് ജി.എം യു.പി സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകളിലായി ആരംഭിച്ച ക്യാമ്പുകളില്‍ 137 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ 51 കുടുംബങ്ങളിലായി 41 പുരുഷന്മാരും 62 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.   പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 26 […]