എസ്‌എസ്‌എൽസി പരീക്ഷ 9നും ഹയർ സെക്കൻഡറി 10നും തുടങ്ങും ; ഒരുക്കം പൂർത്തിയായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പതിന് ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥർ പങ്കെടുത്ത് ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട അവലോകനം നടത്തി. എസ്‌എസ്‌എൽസിക്ക് 2960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ്Continue Reading