NATIONAL വിപണി

പാചക വാതക വിലവർധനവിനെതിരെ പ്രതിക്ഷേധം

എറണാകുളം : രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവ് ഭീകരതക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ശ്രീ.ബിജു തേറാട്ടിൽ ഗ്യാസ് കുറ്റി ചുമന്നു തിരി തെളിയിച്ചു കൊണ്ടു സംസ്ഥാന പ്രസിഡന്റ് ശ്രീമതി അനു ചാക്കോ ഉത്ഘാടനം ചെയ്തു. യുവ രാഷ്ട്രീയ ജനതാദൾ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരതിങ്കൽ ആശംസകൾ നേർന്നു. യുവ രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് റിഷാദ്, ജില്ലാ ഭാരവാഹികളായ ഓമന ശശി,സൂരാജമ്മ എന്നിവർ പങ്കെടുത്തു.

Announcements Covid19 Malappuram ആരോഗ്യം. വിപണി

” പ്രോക്സി ” ഗുണഭോക്താക്കൾ നേരിട്ട് ചെല്ലേണ്ടതില്ല

മലപ്പുറം : റേഷന്‍ വാങ്ങാന്‍ നേരിട്ട് കടയിലെത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. അവശരായവര്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്‌സി.   കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തില്‍ ഫോണ്‍ മുഖേനയോ ഇ-മെയില്‍ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് […]

Announcements KERALA വിപണി

വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന

കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിന്‍റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.   എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

BREAKING NEWS LOCAL NEWS POLITICS Thrissur വിപണി

ദുരിത പെയ്ത്തിൽ വ്യാപാരി വ്യവസായികൾ. മുഖ്യമന്ത്രിക്കു നിവേദനം നൽകി

തൃശൂർ : മഹാമാരിയുടെ പ്രളയത്തിൽ ജീവനോപാധിയും ജീവിതവും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ചെറുകിട വ്യാപാരി വ്യവസായികൾ. കൊവിഡ് സാധാരണ ജീവിതവും സ്വാതന്ത്ര്യവും കവർന്നു ഒന്നരവർഷം പിന്നിടുമ്പോൾ സംസ്ഥാനത്തു 24 ഓളം ചെറുകിട കച്ചവടക്കാർ ജീവിതം വഴിമുട്ടിയ നിസ്സഹായതയിൽ ആത്മഹത്യ ചെയ്തു. എന്നാൽ ആരും ഏറ്റെടുക്കുകയോ ചർച്ചാവിഷയമാക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെ പോയ സംഭവമായിരുന്നു ഈ ആത്‍മഹത്യകൾ. പ്രസ്തുത സാഹചര്യത്തിൽ ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ് ( AIVVC) ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെറുകിട വ്യാപാര വ്യവസായ […]

Economy Industry KERALA PRD News വിപണി

പുതിയ സംരംഭങ്ങൾ തുടങ്ങാനൊരുങ്ങി മടങ്ങിയെത്തിയ പ്രവാസികൾ

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ പലരും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍. കഴിഞ്ഞ വര്‍ഷം ആകെ 1,043 പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്രയും പേര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു രജിസ്‌ട്രേഷന്‍. ടാക്‌സി സര്‍വീസ് തുടങ്ങിയ സേവന സംരംഭങ്ങളോടാണ് മുമ്പ് മിക്കവരും താത്പര്യം കാട്ടിയിരുന്നത്. റസ്‌റ്റോറന്റ്, […]

GENERAL KERALA PRD News Transportation വിപണി

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ ഓട്ടോകളുടെ ഫ് ളാഗ്ഓഫ് വ്യവസായമന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകളാണ് നേപ്പാളില്‍ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി. സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എല്‍. ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ […]

AGRICULTURE KERALA PRD News വിപണി

പച്ചക്കറി ഉല്‍പ്പാദനത്തിൽ കേരളം സ്വയംപര്യാപ്തമായി

തിരുവനന്തപുരം: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കേരളം. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചാണ് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉള്‍പ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് 2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന നമ്മുടെ പച്ചക്കറി ഉല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും മടങ്ങിയെത്തുന്ന  പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക […]

AGRICULTURE KERALA PRD News വിപണി

നാല് ജില്ലകളിൽ സഹകരണ സംഘങ്ങൾ നേരിട്ട് നെല്ല് സംഭരിക്കും

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍: 1. കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങൾ നിർവ്വഹിക്കണം. ഒരു കിലോ നെല്ലിന് കർഷകന് 27 രൂപ 48 പൈസ നൽകും. 2. പാഡി റസീറ്റ് നൽകുന്നതിന് സഹകരണസംഘങ്ങൾക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏർപ്പെടുത്തി നൽകും. 3. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് […]

GENERAL KERALA PRD News വിപണി

മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :  മഞ്ചേശ്വരം മത്‌സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോണ്‍ഫസന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മത്‌സ്യോത്പാദനം വലിയ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന 20000 ടണ്‍ മത്‌സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഏകദേശം 19000 മത്‌സ്യത്തൊഴിലാളികള്‍ക്കാണ് ഹാര്‍ബര്‍ പ്രയോജനപ്പെടുക. മഞ്ചേശ്വരം ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 250 കോടി രൂപയുടെ 10000 ടണ്‍ മത്‌സ്യം ലഭിക്കുന്നതിന് അവസരമുണ്ടാവും. […]

GENERAL KERALA PRD News STATE GOVERNMENT വിപണി

സംരംഭകരെ സഹായിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍; കെ സ്വിഫ്റ്റ് 2.0 പതിപ്പ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നല്‍കുന്നതിനും ടോള്‍ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18008901030 ആണ് നമ്പര്‍. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ആഴ്ചയില്‍ ആറ് ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തില്‍ […]