CRIME KERALA State Police Media Centre Transportation

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച മുതൽ നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം […]

GENERAL Idukki KERALA PRD News Transportation

ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുക അന്താരാഷ്ട്ര നിലവാരത്തില്‍

ഇടുക്കി: ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ പിന്നാക്ക ജില്ലയായ ഇടുക്കിക്ക് സര്‍ക്കാര്‍ പൊതുവിലും പൊതുമരാമത്ത് വകുപ്പ്  പ്രത്യേക മുന്‍ഗണനയും നല്‍കിയിട്ടുണ്ട്. 146.67 കോടി രൂപ വകയിരുത്തി അത്യാധുനിക സാങ്കേതിക വിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ചെമ്മണ്ണാര്‍ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നത്.  ലോകബാങ്കിന്റെ  സഹായത്തോടെ ഇ.പി.സി […]

Alappuzha GENERAL KERALA POLITICS Transportation

ആലപ്പുഴ ബൈപാസ് ഒക്ടോബര്‍ അവസാനം പൂര്‍ത്തിയാകും: ജി. സുധാകരൻ

മാവേലിക്കര: ആലപ്പുഴ ജില്ലക്കാർ വർഷങ്ങളായി കാത്തിരിക്കുന്ന ആലപ്പുഴ ബൈപ്പാസ് റോഡ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ ളാഹ-ചുനക്കര റോഡിന്റെയും പഞ്ചായത്തിലെ മങ്കുഴി പാലത്തിന്റെയും മാവേലിക്കര നഗരസഭയില്‍ ഐഎച്ച്ആര്‍ഡി കോളേജിലെ സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷങ്ങള്‍ കൊണ്ട് ഒരു ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വികസനമെത്തിക്കാൻ കഴിഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥർ കോവിഡ് […]

GENERAL POLITICS Transportation

ജനശതാബ്ദി നിർത്തലാക്കാനുള്ള നീക്കം യാത്രക്കാരോടുള്ള വെല്ലുവിളി: ശിവസേന, കോഴിക്കോട് ജില്ലാ കമ്മറ്റി

കോഴിക്കോട്: യാത്രക്കാർക്ക്‌ ഏറെ പ്രയോജനകരമായ  കോഴിക്കോട്‌- തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകൾ നിർത്തലാക്കാനുള്ള  റെയിൽവേയുടെ നീക്കം യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. മലബാറിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് ട്രെയിനുകളാണ് ഇവ. ലോക്ക് ഡൗണിൽ മറ്റ് യാത്രാ സൗകര്യങ്ങൾ ഇല്ലാതായപ്പോൾ ജനങ്ങൾ ആശയിച്ചത് ജനശതാബ്ദിയെ ആണ്. ഇപ്പോൾ യാത്രക്കാരിൽ ഉണ്ടായിരിക്കുന്ന ചെറിയ കുറവ് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ താൽക്കാലിക പ്രതിഭാസം  മാത്രമാണ്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവ്വീസ് […]

Announcements GENERAL NATIONAL Transportation

ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ റെയിൽവേ വെട്ടി കുറയ്ക്കുന്നു

ഗവണ്മെന്റ് ഓഫ് ഇൻഡ്യ, മിനിസ്ട്രി ഓഫ് റെയിൽവേ കോവിഡാനന്തരം ഇൻഡ്യയിലെ നിലവിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടി കുറയ്ക്കാനും റദ്ദ് ചെയ്യാനും ഉത്തരവായി. ആയതിനാൽ കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങൾ. (ബ്രാക്കറ്റിൽ ഒഴിവാക്കിയ സ്റ്റോപ്പുകൾ). 12625 /12626 തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) 16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ്  (വർക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേർത്തല, ബൈന്ദൂർ മൂകാംബിക റോഡ്) […]

GENERAL JOBS KERALA PRD News Transportation

ഡിഫന്‍സ്, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷ: പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ 5, 6 തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു.പി.എസ്.സി. പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് നിന്നാണ് അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ […]

GENERAL PRD News Transportation TRIVANDRUM

തലസ്ഥാന നഗരം സ്മാർട്ടാക്കാൻ നിരത്തിൽ ഇ-ഓട്ടോകളും

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 15 ഇ-ഓട്ടോകളാണ് നിരത്തിലിറക്കിയത്. ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അന്തരീക്ഷ മാറ്റത്തിനുകാരണമായ കാർബൺ പുറംതള്ളൽ കുറക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾക്കു സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഇലക്ട്രിക് ഓട്ടോകൾക്ക് ഇന്ത്യക്കത്തു നിന്നും പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി […]

Announcements PRD News Transportation WEATHER

എസി റോഡ് വഴിയുള്ള കെഎസ്ആർടിസി സർവീസ് ഭാഗികമായി നിർത്തി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ്.ആര്‍.ടി. സി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍  ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും  സർവീസുകള്‍  ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.റ്റി.ഒ. അറിയിച്ചു.

%d bloggers like this: