HEALTH KERALA LIFE STYLE PRD News

കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’

കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ തിരുവനന്തപുരം: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്. […]

INTERNATIONAL LIFE STYLE

കോവിഡാനന്തരം – ലോകം : വെബിനാർ

കോവിഡാനന്തരം – ലോകം : വെബിനാർ സീരീസ് 4 ജൂലൈ 3 വെള്ളിയാഴ്ച, ഖത്തർ സമയം 4.30pm ———————————————– ഭൂമിയുടെ മേലുള്ള അധികാരാവകാശങ്ങൾ എല്ലാക്കാലത്തും ഇന്ത്യയിലെ വൻകിട കുത്തകകളുടെയും ഭൂവുടമകളുടെയും കൈകളിലായിരുന്നു. തത്ഫലമായി ഭൂമിയിൽ നിന്നും പൂർണ്ണമായും അന്യാധീനപ്പെട്ട കർഷകർ മാറി മാറി വരുന്ന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ മൂലം കൂടുതൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് അധികാരക്കൈമാറ്റത്തോളം തന്നെ പഴക്കമുണ്ട്. കേരളത്തിൽ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്കരണം പോലും ഒട്ടേറെ പരിമിതികൾക്കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോവിഡാനന്തര കാലം നൽകിയ തിരിച്ചറിവുകൾ […]

GENERAL KERALA LIFE STYLE

മാലാഖമനസ്സുള്ള മനുഷ്യസ്നേഹികൾ

കെ.എസ്സ്.ആർ.ടി.സി ജീവനക്കാരിൽ പലരും മനുഷ്യസ്നേഹികളാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആ ശ്രേണിയിലെ ഏറ്റവും പുതിയ ഒന്നാണ് മുഖപുസ്തകത്തിൽ സുജ് കോതമംഗലം പങ്കു വച്ചത്. എറണാകുളം ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ എം. മനേഷും ഡ്രൈവര്‍ കെ.കെ. അരുൺരാജും കഴിഞ്ഞ ദിവസം പത്തനംതിട്ട റൂട്ടിലായിരുന്നു പോയത്. ബസ് കടുത്തുരുത്തിയെത്തിയപ്പോൾ ബസിലെ യാത്രികനായ ഒരു മദ്ധ്യവയസ്ക്കൻ നെഞ്ചുവേദന വന്ന് ബസിൽ കുഴഞ്ഞുവീണു. ബസിൽ തന്നെയുണ്ടായിരുന്ന ഒരു നഴ്സ് അയാൾക്ക് പ്രഥമശുശ്രൂഷ നൽകി. മനേഷും അരുൺ രാജും വണ്ടി വേഗം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. […]

Ernamkulam KERALA LIFE STYLE SOCIAL MEDIA Uncategorized

ഫെമിനത്തോൺ 2020-ന് ഔദ്യോഗിക പ്രഖ്യാപനമായി

എറണാകുളം: സത്രീകളുടെ, സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കാനിരിയ്ക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 -ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം സ്വീകരിക്കപ്പെടണമെന്നും, മെയ് 17 ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക […]

HEALTH LIFE STYLE പരിസ്ഥിതി.

ഇനിയില്ല പ്ലാസ്റ്റിക് കുപ്പികള്‍ !! നാളെ മുതല്‍ വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കപ്പെടും.

ഫുഡ്‌ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നാളെ മുതല്‍ (ഒക്ടോബര്‍ -2) വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് നല്കിക്കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കുന്ന വെള്ളവും ഉള്‍പ്പെടും. പ്ലാസ്റ്റിക് കുപ്പികളിലെ ബിസ്‌ഫെനോള്‍ -എ എന്ന രാസവസ്തു മനുഷ്യരില്‍ ക്യാന്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഹാര്‍മോണ്‍ സിസ്റ്റത്തിന് തകരുണ്ടാക്കുന്നതുമാണത്രേ. കുപ്പിവെള്ളത്തിന്റെ പേരില്‍ രാജ്യത്തുനടക്കുന്ന പകല്‍ക്കൊള്ളയ്ക്കും ഇതോടെ അറുതിവന്നേക്കാം. അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നാളെമുതല്‍ കുപ്പിവെള്ളവും കണ്ണാടിക്കുപ്പികളില്‍ പേപ്പര്‍ നിര്‍മ്മിത […]

LIFE STYLE SCIENCE

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കാം ; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് പഴവര്‍ഗങ്ങളാണ് . പോഷകങ്ങളുടെ കലവറയായ പഴവര്‍ഗങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു . എന്നാല്‍ പഴങ്ങള്‍ കൃഷി ചെയ്യുമ്പോഴും വിപണിയിലെത്തിക്കുമ്പോഴും നിരവധി കീടനാശിനികള്‍ പ്രയോഗിക്കാറുണ്ട് . പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴി തെളിക്കാറുണ്ട് . അതു കൊണ്ട് തന്നെ പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തുക . പഴങ്ങള്‍ കഴിക്കാനെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം . പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ കഴുകുന്നതും അതുപോലെ തന്നെ […]

GENERAL HEALTH LIFE STYLE SCIENCE

പ്രകൃതിക്കായി മീന മേനോന്റെ കരച്ചിൽ, വൈറലാകുന്നു….

ഒരു വലിയ സംഹാര താണ്ഡവം പേമാരിയുടെ രൂപത്തിൽ കൺമുന്നിൽ നടന്നിട്ടും കണ്ണുതുറക്കാത്ത ചിലരുണ്ട് ഇനിയും ഈ നാട്ടിൽ, അവർ തരം പോലെ പ്രകൃതിയിൽ വാളും, മഴുവും, ബുൾഡോസറും ആഴത്തിൽ ഇറക്കിക്കൊണ്ടേയിരിക്കുമ്പോൾ, തിരിഞ്ഞു നോക്കാത്ത നിയമത്തിനും, കണ്ണടച്ചുറങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും മുന്നിൽ പൊട്ടിക്കരയാൻ മാത്രം കഴിയുന്ന മീന മേനോൻ എന്ന പെൺകുട്ടി, ഫേസ് ബുക്കിൽ പങ്കുവച്ച ആ കുറിപ്പും വീഡിയോയും ആരുടെയും കരളലിയിക്കും..പക്ഷേ അപ്പോഴും കൂസലില്ലാതെ മഴുവും വാളും വായുവിൽ ഉയർന്നുപൊങ്ങിക്കൊണ്ടേയിരിക്കും..കണ്ണുള്ളവർക്കും, കാതുള്ളവർക്കും വേദനയായി മാറും ആ കാഴ്ചകൾ.. […]

HEALTH LIFE STYLE SCIENCE

വാനപ്രസ്ഥം – കോഴ്സ് 7-മത് ബാച്ച് -ആലുവയിൽ 12-04-2019-ന് ഉത്ഘാടനം

പ്രമുഖ പരിസ്ഥിതിവാദിയും, ജൈവ കാർഷിക വിദ്യയുടെ ആചാര്യനുമായ ശ്രീ കെ വി ദയാൽ രൂപകൽപന ചെയ്ത പ്രകൃതി അധിഷ്ഠിത ജീവിത ശൈലി പാഠ്യപദ്ധതിയായ വാനപ്രസ്ഥത്തിന്റെ സമഗ്രമായ കോഴ്സ് ആലുവയിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കും.. തുടർച്ചയായ 20- വെള്ളിയാഴ്ചകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ബന്ധപ്പെടേണ്ട Mob No:9349625590 ജോസ് അക്കരക്കാരൻ സമഗ്രചികിത്സ ഈ കോഴ്സിന്റെ ഭാഗമാണ് ആരോഗ്യം അനുദിനം നാട്ടിൽ പെരുകുന്ന പോലീസ് സ്റ്റേഷനുകൾ നാട്ടിലെ സാമൂഹിക ആരോഗ്യം തകർച്ചയിലാണ് എന്നു വിളിച്ചു പറയുന്നതു പോലെ തന്നെ ഹോസ്പ്പിറ്റലുകളും […]

COVER STORY GENERAL HEALTH LIFE STYLE Uncategorized

സംസ്ഥാനത്ത് ഉഷ്ണ തരംഗം. ജാഗ്രതാ നിർദ്ദേശം.

ചൂട് കൂടി സംസ്ഥാനത്ത് ഈ ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു. കോഴിക്കോടാണ് നിലവിൽ താപനിലയിലെ വർധനവിൽ മുന്നിൽ. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂടി. കേരളത്തിലാകമാനം ശരാശരി മൂന്ന് ഡിഗ്രിക്ക് മുകളിൽ ഇതുവരെ താപനിലയിൽ വർധനവുണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ […]

HEALTH LIFE STYLE

ഉണക്കമുന്തിരി കഴിക്കൂ; ഈ രോഗങ്ങളെ അകറ്റൂ

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്ബിന്‍റെ അളവ് നിലനിര്‍ത്താനും ഉണക്ക […]

%d bloggers like this: