ഇരിങ്ങാലക്കുട :  കേരളത്തിൽനിന്നും പുതിയ ഇനം കുയിൽ തേനീച്ചയെ കണ്ടെത്തി. ഷഡ്പദ എന്റമോളജി റിസർച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഗവ.കോളേജ് കോടഞ്ചേരി എന്നിവിടങ്ങളിലെ ഗവേഷകരാണ് മലപ്പുറം സ്രായിക്കൽ കടവിൽനിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽനിന്നും പുതിയ സ്പീഷിസിനെ കണ്ടെത്തിയത്. കുക്കു ബി വിഭാഗത്തിൽ തേനീച്ചയ്‌ക്ക്‌ ‘തൈറിയസ് നരേന്ദ്രാനി’ എന്ന് പേരിട്ടു. പ്രാണി ശാസ്ത്ര മേഖലയിലെ അന്തരിച്ച ഡോ. ടി സി നരേന്ദ്രന്റെ   ബഹുമാനാർഥമാണ് പേരിട്ടത്.  തേനീച്ചകളുടെ കൂട്ടത്തിൽ സ്വന്തമായി കൂടുണ്ടാക്കാത്തവരുംContinue Reading

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ശ്രമക്കേസിൽ കീഴ്‌ക്കോടതിയിൽ നടക്കുന്ന വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല. വിചാരണയ്‌ക്ക്‌ സ്‌റ്റേ അനുവദിച്ചത്‌ തെറ്റായ വിവരം നൽകിയെന്ന്‌ പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതി സ്‌റ്റേ നീക്കിയത്‌. അഡ്വ. സൈബി ജോസ്‌ കിടങ്ങൂരായിരുന്നു നേരത്തെ ഉണ്ണി മുകുന്ദന്‌ വേണ്ടി ഹാജരായത്‌. അന്ന്‌ പരാതിക്കാരിയുമായി ഒത്തുതീർപ്പിലായതായി അഡ്വ. സൈബി ജോസ്‌ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ്‌ സ്‌റ്റേ അനുവദിച്ചത്‌. എന്നാൽ, താൻ അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിട്ടില്ലെന്ന്‌ ഇരയായ പെൺകുട്ടിയുടെContinue Reading

തിരുവനന്തപുരം : പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രിContinue Reading

കോട്ടയം : ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രിContinue Reading

 കൊച്ചി : കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയുടെ അപാകതയിൽ തൊഴിലാളി ക്ഷേമനിധികൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്വന്തമായി കോടി കണക്കിന് രൂപ ഫണ്ട് ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി യഥാകാലം സെസ്സ് പിരിക്കാതെ അലംഭാവം കാണിച്ചതിന്റെ ഫലമായി ഇരുപത്തി അയ്യായിരം കോടി രൂപ പിരിച്ചെടുക്കാൻ കോടിശ്വ രൻ മാരുടെകൈ വശം നിൽക്കുമ്പോൾ ഒരു നേരത്തെContinue Reading

കൊച്ചി : കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ഏക സം ഘടനയെന്നു തെളിയിച്ചു കാട്ടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സുവർണ്ണ ജൂബിലി നിറവിലാണ് .ഇതിൻറെ ലോഖോ പ്രകാശനം ഇന്ന് നടക്കുന്ന എറണാകുളം ജില്ലാ ജനറൽ കൗൺസിലിൽ ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസ്ഥാന പ്രസിഡന്റും , ഐ എൻ ടി യു സിയുടെ ദേശീയജനറൽ സെക്രട്ടറിയുമായ കെ .പി .തമ്പി കണ്ണാടന് നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്യുംContinue Reading

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ  സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ സെനറ്റ് അംഗം ജയരാമൻ  നൽകിയ ഹർജി (സ്പെഷ്യൽ ലീവ് പെറ്റിഷൻ) സുപ്രീം കോടതി തള്ളി. സെനറ്റിൻ്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ  തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു. അത്  ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ  ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. ഈ സ്റ്റേ നീക്കിContinue Reading

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പൊതുചെലവ്‌ കുറയ്‌ക്കണമെന്ന വാദത്തിൽ കഴമ്പില്ല. നിലവിലെ നിർബന്ധിത ചെലവുകളൊന്നും കുറയ്‌ക്കുന്നത്‌ സാധ്യമല്ല. ക്ഷേമ സംസ്ഥാനമെന്ന നിലയിൽ ഈ ചെലവുകൾ ഉയർത്തണമെന്നാണ്‌ ബഹുഭൂരിപക്ഷത്തിന്റെയും  ആവശ്യം. സർക്കാരിന്റെ ആകെ ചെലവ് 1,73,583 കോടി രൂപയാണ്. ഇതിൽ 42080 കോടി രൂപ ശമ്പളം. ആകെ ചെലവിന്റെ 24.25 ശതമാനം.  20,593 കോടി രൂപ അധ്യാപകർക്കും 5821 കോടി ആരോഗ്യ പ്രവർത്തകർക്കും 1818 കോടി സാമൂഹ്യക്ഷേമ ജീവനക്കാർക്കും നൽകുന്നു. ആരോഗ്യ, വിദ്യാഭ്യാസContinue Reading

തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം ചട്ടക്കൂടിനുള്ള നിലപാട്‌ രേഖ 31 ന്‌ പ്രസിദ്ധീകരിക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്‌  പാഠ്യപദ്ധതി നവീകരണം ജനകീയ ചർച്ചയ്‌ക്ക്‌ വിധേയമാക്കിയത്‌.   കരിക്കുലം ചട്ടക്കൂടിനുള്ള ഓരോ വിഷയത്തിലെയും നിലപാട്‌ രേഖ (പൊസിഷൻ പേപ്പർ ) തയ്യാറാക്കുന്നത്‌  ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌. സ്‌കൂൾ കുട്ടികളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടായിരുന്നു തുടക്കം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ മുന്നോടിയായി  എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരംContinue Reading

ആലപ്പുഴ  : പക്ഷിപ്പനിയിൽ നാലുജില്ലകളിൽ കൊന്നൊടുക്കിയത്‌ 78,051 പക്ഷികളെ. രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ താറാവ്‌, കോഴി, വളർത്തുപക്ഷി,  കാടക്കുഞ്ഞുങ്ങൾ എന്നിങ്ങനെയാണ്‌ കൊന്നത്‌. 767 മുട്ടയും 1644 കിലോ തീറ്റയും നശിപ്പിച്ചിട്ടുണ്ട്‌. പനിബാധിച്ച്‌ 12,919 പക്ഷികൾ ചത്തു. തീറ്റ, തീറ്റപ്പാത്രങ്ങൾ, മുട്ട, മുട്ട സൂക്ഷിക്കുന്ന ട്രേ, മരുന്നുകൾ എന്നിവയെല്ലാം സുരക്ഷിതമായാണ്‌ സംസ്‌കരിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളിലായിരുന്നു പക്ഷികളിൽ എച്ച്‌5 എൻ1 വൈറസ്‌ ബാധ. ആലപ്പുഴയിൽ ഹരിപ്പാട്‌, കരുവാറ്റ,Continue Reading