Alappuzha CRIME KERALA

കോടികളുടെ വെട്ടിപ്പ്: മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍ക്ക് എതിരെ കേസ്.

മാവേലിക്കര: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ ഭാരവാഹികള്‍ക്കും വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍ക്കുമെതിരെ, പതിനൊന്നു കോടി അറുപത്തി അയ്യായിരത്തി എണ്ണൂറ്റി ഒന്‍പത് രൂപ വെട്ടിച്ചെന്ന പരാതിയില്‍ മാവേലിക്കര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രസിഡന്റും ബി. ഡി. ജെ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു, യൂണിയന്‍ സെക്രട്ടറിയും ബി. ഡി. ജെ. എസ്. സംസ്ഥാന സെക്രട്ടറിയുമായ സുരേഷ് ബാബു, യൂണിയന്‍ വൈസ് പ്രസിഡന്റും […]

Alappuzha CRIME

കാമുകിക്ക് തൽസമയം ആത്മഹത്യ ദ്യശ്യങ്ങൾ അയച്ച് നൽകി ഇരുപത്തിയഞ്ചുകാരൻ തൂങ്ങി മരിച്ചു …

ചേർത്തല: പെൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് മാളിയേക്കൽ മോഹനന്റെയും സിന്ധുവിന്റെയും മകൻ ശ്രീരാഗ് (25) ആണ് മരിച്ചത്. പെൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് ശ്രീരാഗ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആത്മഹത്യയുടെ ദൃശ്യങ്ങൾ കണ്ട് സുഹൃത്ത് പ്രതിശ്രുതവരനേയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലെത്തി വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം ശ്രീരാഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ബന്ധുക്കൾ പട്ടണക്കാട് പോലീസിൽ […]

Alappuzha CRIME

മാവേലിക്കരയിൽ വീടിനു സമീപം വച്ച് പോലീസുകാരിയെ ചുട്ടുകൊന്നു..

ആലപ്പുഴ∙ മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസറെ കാറിടിച്ചു വീഴ്ത്തി പെട്രോളൊഴിച്ച്‌ തീ വച്ചു കൊലപ്പെടുത്തി. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ വള്ളികുന്നം തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെ (32) ആണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് കേസിൽ പ്രതി. പിഎസ്‍സി പരീക്ഷയ്ക്കു പോയശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സൗമ്യയെ പ്രതി കാറിടിച്ചു വീഴ്ത്തി. ആക്രമിക്കുമെന്നുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ […]

Alappuzha

പി.എസ്.സി സിവില്‍ പോലീസ് കായിക ക്ഷമത പരിശോധന പരീക്ഷയില്‍ ആള്‍മാറാട്ടം ; ആളു മാറി എത്തിയ യുവാവ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു..

ആലപ്പുഴ : പി.എസ്.സി സിവില്‍ പോലിസ് ഓഫീസര്‍ക്കായുളള കായിക ക്ഷമത പരിശോധന പരീക്ഷയില്‍ ആള്‍മാറാട്ടം . ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച് സ്‌കൂളിലാണ് തട്ടിപ്പ് നടന്നത് . കരുനാഗപ്പളളി സ്വദേശി ശരത് ആണ് കായിക ക്ഷമത പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചത് . ആളു മാറി എത്തിയ യുവാവ് ശരത്തിന് വേണ്ടി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുകയും ചെയ്തു . എന്നാല്‍ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതോടെ ആള്‍മാറാട്ടം നടത്തിയ യുവാവ് മതില്‍ ചാടി ഓടി രക്ഷപ്പെട്ടു . ഇരുവരെയും കാണാനില്ലെന്ന് […]

Alappuzha

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം.

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎൽ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വിജയകുമാർ(30), ബിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരിച്ചതും പരിക്കേറ്റവരും ടെംപോ ട്രാവലറിലെ യാത്രക്കാരാണ്. […]

%d bloggers like this: