Calicut KERALA PRD News പരിസ്ഥിതി.

വനസംരക്ഷണം കാര്യക്ഷമമാക്കും: മന്ത്രി കെ രാജു

കോഴിക്കോട്: താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉല്‍ഘാടനം ചെയ്തു. എഴുപതാമത് വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിദേശ മരങ്ങള്‍ വെട്ടി മാറ്റി പകരം സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കും. ആദിവാസികളുടെ ആവാസ മേഖലകളില്‍ വനവല്കരണം നടതാനുള്ള പദ്ധതിയും ഇതിനൊപ്പം ആവിഷ്‌കരിച്ചിട്ടുണ്ട്. തരിശു ഭൂമികള്‍ ഇതിനായി ഉപയോഗിക്കും. […]

Calicut CRIME KERALA

നാലുദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിക്കാന്‍ യുവതിയും യുവാവും എത്തിയത് ബൈക്കില്‍: യുവാവ് ഗള്‍ഫിലേക്കു കടന്നു, അമ്മ അറസ്റ്റില്‍.

കോഴിക്കോട്: നാലുദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിക്കാന്‍ യുവതിയും യുവാവും കോഴിക്കോട്ടെത്തിയത് ബൈക്കില്‍. തൃശൂര്‍ സ്വദേശിയായ യുവതിയും മലപ്പുറം കാവന്നൂര്‍ സ്വദേശിയായ യുവാവും കുഞ്ഞുമായി ബൈക്കിലാണ് കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ പള്ളിക്കു മുന്നില്‍ ഉപേക്ഷിക്കുക യായിരുന്നു.സംഭവ ശേഷം യുവാവ് ഗള്‍ഫിലേ ക്ക് കടന്നുവെന്നാണ് കരുതുന്നത്. അതേ സമയം യുവതിയെ പന്നിയങ്കര പൊലിസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിലെ ആശു പത്രിയില്‍ പ്രസവത്തിനുശേഷം ഇവര്‍ കോഴി ക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ […]

Calicut KERALA

എൻ എൻ പിള്ള സ്മാരക നാടകോത്സവം 9 നാടകങ്ങൾ അരങ്ങിലെത്തും.

തൃക്കരിപ്പൂർമാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന എട്ടാമത് എ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഒമ്പത് നാടകങ്ങൾ അവതരിപ്പിക്കും. നവംബര്‍ 14-ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ, 15-ന് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിതയാത്ര, 16-ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി, 17 ന് കൊല്ലം അയനത്തിന്റെ ഇത് ധർമഭൂമിയാണ്, 18-ന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന കാരി, 19-ന് വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി, 20-ന് തിരുവനന്തപുരം ആരാധനയുടെ ആ രാത്രി, 21-ന് തിരുവനന്തപുരം […]

Calicut KERALA

കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്ക്.

കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്കേറ്റു. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവര്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ശില്‍പയുടെ […]

Calicut CRIME

എന്‍ഫീല്‍ഡ് ഷോറൂമിലെ കവര്‍ച്ച: പ്രതി മുങ്ങി.

കോഴിക്കോട്: നഗരത്തിലെ എന്‍ഫീല്‍ഡ് ഷോ റൂമില്‍ കവര്‍ച്ച നടത്തിയത് മലപ്പുറം തിരൂര്‍ താലൂക്കിലെ ഒഴൂര്‍ സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ച നടത്തിയ ശേഷം ബൈക്കുമായാണ് പ്രതി നാട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ ലൊക്കേഷന്‍റെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അരീക്കോട്ടെ പെട്രോള്‍ പമ്പിലെ സിസിടിവിയിലും പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും 1000 രൂപയുടെ പെട്രോളടിച്ചാണ് പ്രതി യാത്ര തുടര്‍ന്നത്. പ്രതി സഞ്ചരിക്കുന്ന […]

Calicut

കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കോഴിക്കോട് ബീച്ചില്‍ കണ്ടെത്തി..

കോഴിക്കോട് : നഗരത്തില്‍ വെച്ച് കാണാതായ ഓസ്‌ട്രേലിയന്‍ യുവതിയെ കോഴിക്കോട് ബീച്ചില്‍ നിന്ന് കണ്ടെത്തി . മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന(59) എന്ന ഓസ്‌ട്രേലിയക്കാരിയെ കാണാതായെന്ന് സുഹൃത്തായ കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു . ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത് . ഇന്ന് പുലര്‍ച്ചെയോടെയാണ് വെസ്‌നയെ കാണാതായത് .

Calicut പരിസ്ഥിതി.

ചെങ്ങോട്ടുമല ക്വാറി അനുമതി ; തീരുമാനം 30 ദിവസത്തിനകം..

കോഴിക്കോട് :ചെങ്ങോട്ടുമല ക്വാറി അനുമതി അപേക്ഷയില്‍ തീരുമാനം 30 ദിവസത്തിനകം എടുക്കാം . കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത് . വിദഗ്ധ പഠനത്തിന് ശേഷമെ തീരുമാനമെടുക്കു എന്നും അറിയിച്ചിട്ടുണ്ട് .സ്ഥലം ജില്ലാ കളക്ട്ര്‍ നേരിട്ട് സന്ദര്‍ശിക്കും . ഖനനത്തിനെതിരെ എട്ട് ദിവസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു അത് കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത് . പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കില്ലെന്ന് കളക്ടര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമര സമിതി പറഞ്ഞു .ക്വാറി തുടങ്ങാനായി […]

%d bloggers like this: