Covid19 Ernamkulam HEALTH KERALA

എറണാകുളം ഗവ: ആശുപത്രിയിലെ തിരക്കൊതുക്കാൻ തീരുമാനം

എറണാകുളം: എറണാകുളം ഗവ: ഹോസ്പിറ്റലിൽ കൊറോണക്കാലത്തുണ്ടാകുന്ന തിരക്കൊഴിവാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മന്ത്രി വി. എസ്സ്. സുനിൽകുമാർ, ഹൈബി ഈഡൻ എം.പി., ജില്ലാ കളക്ടർ സുഹാസ്, ഡി.എം.ഓ, കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്, ജനറൽ ആശുപത്രിയിലെ ആർ.എം.ഓ എന്നിവരുമായി ചേർന്ന് എം.എൽ.ഏ ടി.ജെ. വിനോദ് നടത്തിയ കൂടിയാലോചന ഫലവത്തായതായി എം.എൽ.എ ദി കേരള ഓൺലൈൻ പ്രതിനിധിയോടു പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി ആയി നിലനിർത്താൻ തീരുമാനിച്ച […]

Covid19 Ernamkulam HEALTH

എറണാകുളം മെഡിക്കല്‍ കോളേജ് സന്നാഹസമൃദ്ധിയിൽ

എറണാകുളം: കോവിഡ് 19 ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം കളമശ്ശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 5618. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇതില്‍ 284 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീവ്ര ലക്ഷണങ്ങളുമായി കോവിഡ് ട്രിയാജിലെത്തിയവരില്‍ 106 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഹൃദ്രോഗവും ന്യൂമോണിയയുമായി പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ മരിച്ചു. 20 വിദേശ പൗരന്‍മാരെ അടക്കം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചു. വന്ദേഭാരത് മിഷനില്‍ പങ്കെടുക്കുന്ന […]

Covid19 Ernamkulam HEALTH

കോവിഡ് 19 നിയമലംഘനപരിശോധന കർശനമാക്കും

എറണാകുളം: ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Covid19 Ernamkulam HEALTH

രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരുക

എറണാകുളം: മഴക്കാലം ആരംഭിച്ചതിനാൽ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. കോവിഡ് പകർച്ച വ്യാധി കൂടുതലായി പടർന്നു പിടിച്ച സാഹചര്യത്തിൽ കോവിഡ് പകർച്ചവ്യാധിയോട് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. അത്തരക്കാർ വീടുകളിൽ നിന്നും പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടുകയോ ചെയ്യുന്നത് രോഗവ്യാപനത്തിന്റെ വേഗതയും എണ്ണവും കൂടുന്നതിന് ഇടയാക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതാണ്. ആയതിനാൽ മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർ പ്രദേശത്തെ ആശ/ ആരോഗ്യ […]

BREAKING NEWS Covid19 Ernamkulam KERALA

കോവിഡ് 19 കൊച്ചിൻ റിഫൈനറിയിൽ നിയന്ത്രണങ്ങൾ: ജില്ലാ കളക്ടർ

  കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം കൂട്ടത്തോടെ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റിഫൈനറി അധികൃതരുമായി ജില്ലാ കളക്ടർ എസ് സുഹാസ് സംസാരിച്ച് നിർദ്ദേശങ്ങൾ നൽകി. വ്യക്തിശുചിത്വം പാലിക്കാനായി കൈ കഴുകാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. ജീവനക്കാർ കൂട്ടത്തോടെ ഒരേസമയം പഞ്ചിങ്ങിന് എത്തുന്നതും ഒരേസമയം ഭക്ഷണം കഴിക്കാൻ ഇറങ്ങുന്നതും കൂടുതൽ ജാഗ്രത വേണ്ട സന്ദർഭങ്ങളാണ് . ഇതിനു പരിഹാരമായി വിവിധ സമയങ്ങളിൽ ആളുകൾക്ക് അവിടേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനും അതുപോലെ ഭക്ഷണം കഴിക്കാനും പുറത്തേക്ക് […]

BREAKING NEWS Covid19 Ernamkulam KERALA

കോവിഡ് ചികിത്സയിൽ പ്രതീക്ഷയുമായി എറണാകുളം മെഡിക്കൽ കോളേജ്

കൊച്ചി: കോവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകി എറണാകുളം മെഡിക്കൽ കോളേജ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകൾ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് മരുന്ന് നൽകിത്തുടങ്ങിയത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ […]

BREAKING NEWS Covid19 Ernamkulam KERALA

എറണാകുളം : കോവിഡ് ക്വാറന്‍റീന്‍ – മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

കാക്കനാട്: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റീനിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍,ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കുക. സിറ്റി പൊലീസ് കമ്മീഷണര്‍, റൂറല്‍ എസ്.പി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല

Ernamkulam KERALA LIFE STYLE SOCIAL MEDIA Uncategorized

ഫെമിനത്തോൺ 2020-ന് ഔദ്യോഗിക പ്രഖ്യാപനമായി

എറണാകുളം: സത്രീകളുടെ, സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കാനിരിയ്ക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 -ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം സ്വീകരിക്കപ്പെടണമെന്നും, മെയ് 17 ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക […]

BREAKING NEWS Ernamkulam KERALA

ലുലു ഹൈപ്പർമാർക്കറ്റ് ഇനി വീട്ടിലെത്തും

കൊച്ചി: പച്ചക്കറി, മത്സ്യം, ഇറച്ചി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഓർഡറനുസരിച്ച് വീട്ടിലെത്തിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുങ്ങിയതായി ലുലു മാൾ അധികൃതർ അറിയിച്ചു. ലുലു മാളിന്റെ വെബ്‌സ്റ്റോറിലൂടെയാണ് നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകുന്നത്. തെക്ക് പശ്ചിമ കൊച്ചി മുതല്‍ വടക്ക് പറവൂര്‍ വരെയും കിഴക്കമ്പലം മുതല്‍ പടിഞ്ഞാറ് വൈപ്പിന്‍ വരെയും, അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് സാധനങ്ങള്‍ വാങ്ങാം. സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നത്. www.luluwebstore.in എന്ന […]

Ernamkulam KERALA

മരിച്ചയാളുടെ ശരീരത്തിലെ കോണ്ടം പിൻതുടർന്ന് അന്വേഷണം,കാെച്ചിയിൽ ഇടുക്കി സ്വദേശിയെ കൊന്ന കേസിൽ 2 പ്രതികൾ പിടിയിൽ.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിൽ ബംഗാൾ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ സെൻട്രൽ പോലീസിന്റെ പിടിയിൽ കഴിഞ്ഞ 17 ന് പുലർച്ചെ 12. 15 മണിക്ക് ബംഗാൾ സ്വദേശിയായ ഫിറാജ് കിഷൻ എന്നയാളെ അംബേദ്കർ സ്റ്റേഡിയത്തിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി വില്ലേജിൽ തട്ടാപ്പ് പുത്തൻവീട്ടിൽ സിദ്ദിഖ് മകൻ 25 വയസ്സുള്ള അജ്മൽ, ചേർത്തല തുറവൂർ തിരുമല ഭാഗം പുന്നക്കൽ വീട്ടിൽ വിൻസെന്റ് മകൻ 19 വയസ്സുള്ള ക്രിസ്ത്യൻ […]

%d bloggers like this: