ഇടുക്കി: ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ പിന്നാക്ക ജില്ലയായ ഇടുക്കിക്ക് സര്‍ക്കാര്‍ പൊതുവിലും പൊതുമരാമത്ത് വകുപ്പ് പ്രത്യേക മുന്‍ഗണനയും നല്‍കിയിട്ടുണ്ട്. 146.67 കോടി രൂപ വകയിരുത്തി അത്യാധുനിക സാങ്കേതിക വിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ചെമ്മണ്ണാര്ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ ഇ.പി.സി […]
Idukki
ഇടുക്കി വിറയ്ക്കുന്നു
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ വെള്ളപ്പൊക്കം; ഇടുക്കി നടുങ്ങുന്നു. ഏലപ്പാറ: രാത്രി ഏറെ വൈകിയും ഇടുക്കിയിൽ വെള്ളം കയറുന്നു. പലയിടത്തും മണ്ണിടിഞ്ഞു, ഉരുൾപൊട്ടി, മരം വീണ് പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണിയിൽ ഒരു കാറും അതിലെ യാത്രികരും വെള്ളത്തിലൊഴുകിപ്പോയി. ഏലപ്പാറയും പരിസരപ്രദേശങ്ങളും ഏതാനും ദിവസങ്ങളായി ഇരുട്ടിലാണ്. ഇന്ന് വൈകിട്ടോടെയാണ് ഇടുക്കിയിൽ അതിതീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്ന് അതിതീവ്ര രൂപം പ്രാപിക്കുകയായിരുന്നു. ഇതോടെ […]
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
തൊടുപുഴ: ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് സെന്റര്‍, കോവിഡ് -19 ഐ സി യു , കോവിഡ് പരിശോധനാ ലാബ്, പുതിയ ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡ് , കാത്തിരിപ്പു കേന്ദ്രം, മോര്‍ച്ചറി നവീകരണം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഡീന്‍ കുര്യാക്കോസ് എം.പി, കോവിഡ് പരിശോധനാ ലാബും റോഷി അഗസ്റ്റിന് എം എല്‍ എ, ഡയാലിസിസ് യൂണിറ്റും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ബ്ലഡ് സെന്ററും നാടമുറിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഉദ്ഘാടനത്തില്‍ പങ്കെടുത്തു കൊണ്ട് മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ […]
ഇടുക്കി നിശാപാർട്ടി കേസ് കോടികളിൽ ഒതുങ്ങുമോ?
തൊടുപുഴ: ഇടുക്കിയിലെ ശാന്തൻപാറയിലുള്ള ഒരു റിസോർട്ടിൽ കോവിഡ് 19 ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ നിശാഘോഷം നാടറിഞ്ഞു കേസായതിനെ തുടർന്ന് കേസൊതുക്കാൻ നീക്കങ്ങൾ നടക്കുന്നതായി വിവരം. ശാന്തൻപാറ, ചതുരംഗപ്പാറയിൽ തണ്ണിക്കോട് ഗ്രൂപ്പിൻ്റെ ഒരു വ്യവസായശാഖ പ്രവർത്തനമാരംഭിച്ചതിനെ തുടർന്നു നടന്ന ആഘോഷമായിരുന്നു വാർത്തയ്ക്കാസ്പദമായ വിഷയം. തണ്ണിക്കോട് ഗ്രൂപ്പിൻ്റെ ചെയർമാനായ റോയി കുര്യനെതിരായാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഹൈദരാബാദിൽ നിന്നും ബുക്കുചെയ്തു കേരളത്തിലെത്തിച്ച ഉത്തരേന്ത്യൻ പെൺകൊടിമാരുടെ ബെല്ലി ഡാൻസും മദ്യസൽക്കാരവും അടങ്ങുന്ന രാത്രിയാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ, സാമൂഹ്യ, സിനിമാ മേഖലകളിലെ പ്രമുഖരും […]
ജനകീയ സ്വപ്നങ്ങളുമായി ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനം.
ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് വിപുലമായി തൊടുപുഴയിലെ അർബൻ ബാങ്ക് ഹാളിൽ വച്ചു നടന്നു. പാർട്ടിയുടെ ദേശീയ സംസ്ഥാന ഭാരവാഹികളും ട്രേഡ് യൂണിയൻ, പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു രാവിലെ 10 മണിക്ക് പാർട്ടിയിലെ മുതിർന്ന അംഗം പതാക ഉയർത്തിയതോടെ പാർട്ടി സമ്മേളന പരിപാടികൾ ആരംഭിച്ചു. പ്രതിനിധി സമ്മേളന പരിപാടി IDP ജില്ലാ സെക്രട്ടറി ശ്രീ രാജേഷ് ബാലഗ്രാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാർട്ടി ദേശീയ സെക്രട്ടറി ശ്രീ സന്തോഷ് ബെല്ലാരി നിലവിളക്കു […]
ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ..
മൂന്നാർ: ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ. കരച്ചിൽകേട്ട് എത്തിയ വാച്ചർമാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരെയടക്കം വിവരമറിയിച്ചശേഷം ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം പഴനി ക്ഷേത്ര ദർശനത്തിനുശേഷം മടക്കയാത്രക്കിെട രാജമലയിലെ അഞ്ചാംമൈലിൽ ജീപ്പിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. വന്യമൃഗങ്ങൾ അടക്കം വിഹരിക്കുന്ന പാതയിൽ ചെക്ക്പോസ്റ്റിന് സമീപം തെറിച്ചുവീണ കുട്ടി സമയമെടുത്താണ് റോഡ് ക്രോസ് ചെയ്ത് ടിക്കറ്റ് കൗണ്ടറിൻെറ സമീപത്തേക്ക് നീങ്ങിയത്. ഈ സമയം […]
95 വർഷങ്ങൾക്കുശേഷം മൂന്നാർ‐ മാട്ടുപ്പെട്ടി ട്രെയിൻ സർവ്വീസ് വീണ്ടും തുടങ്ങാൻ ശ്രമം..
മൂന്നാർ: തൊണ്ണൂറ്റിയഞ്ച് വർഷങ്ങൾക്കുമുമ്പ് ഓട്ടം നിർത്തിയ മൂന്നാർ‐ മാട്ടുപ്പെട്ടി ട്രെയിൻ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ് നിന്നുപോയ റെയിൽ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് റെയിൽ പുനരുദ്ധരിക്കുന്നതിനുള്ള ചർച്ചകൾ ഉയർന്നത്. ഇതേതുടർന്ന് എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, കെഡിഎച്ച്പി കമ്പനി സീനിയർ മാനേജർ അജയ് […]
വിശപ്പു രഹിത ഇടുക്കിയെന്ന ലക്ഷ്യത്തിന് തുടക്കം കുറിക്കാന്‍ അന്നപൂര്‍ണ്ണം തൊടുപുഴ ..
വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിക്ക് മെയ് 2ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമാകും. കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പോലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്നത്. തൊടുപുഴയിലെ […]
വേനൽ മഴ എത്തിയതോടെ വീണ്ടും മഞ്ഞണിഞ്ഞ് മൂന്നാർ ; സഞ്ചാരികളുടെ പ്രവാഹം..
മൂന്നാർ : ഒരാഴ്ച മുൻപ് വരെ മൂന്നാറിൽ പകൽ സമയങ്ങളിൽ താപനില 25 മുതൽ 28 വരെ ഉയർന്നിരുന്നു . എന്നാൽ, ഒരാഴ്ചയ്ക്കിടയിൽ ശക്തമായ മൂന്നു മഴ ലഭിച്ചതോടെ താപനില 15-ൽ എത്തി. അതി രാവിലെ അഞ്ചു മുതൽ ഒമ്പതു വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ രേഖപ്പെടുത്തിയ താപനില . സമീപ പ്രദേശങ്ങളിലെ തേയില തോട്ടങ്ങളിൽ വൈകുന്നേരങ്ങളിലും അതി രാവിലെയും മഞ്ഞ് ഇറങ്ങുന്നതും പതിവാണ് . അവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറി . കഴിഞ്ഞ രണ്ടു […]