കണ്ണൂര്‍: അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമര്‍പ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. പടിയൂരില്‍ പാറക്കടവ്, പടിയൂര്‍ ഇറിഗേഷന്‍ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജലസംഭരണിയോടു ചേര്‍ന്നു കിടക്കുന്ന തരിശായ പുഴ പുറമ്പോക്ക് ഭൂമി കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്. പാറക്കടവില്‍ 20 സെന്റ് ഭൂമിയില്‍ വിവിധയിനം നാട്ടുമാവുകളുടേയും നാടന്‍ പ്ലാവുകളുടേയും […]
Kannur
കൈത്തറിയുടെ കഥ പറയുന്ന പൈതൃക മന്ദിരവും മ്യൂസിയവും കണ്ണൂരിൽ
കണ്ണൂർ കൈത്തറി – പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയം നിർമ്മാണോദ്ഘാടനവും ഒക്ടോബർ 24-ന് കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനവും 24-ന് നടക്കും. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നത് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം […]
ഓടിനുള്ളിലും നിലമൊരുക്കി, നൂറു മേനി കൊയ്യാം: മാതൃകയായൊരു പഞ്ചായത്തംഗം.
കണ്ണൂര്‍: കൃഷിക്ക് സ്ഥലമെന്നത് ഒരു പരിമിതിയല്ല. ഇത്തിരി സമയവും കൃഷി ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ കെ പ്രീത. വ്യത്യസ്ത രീതിയില്‍ ഓടുകള്‍ കെട്ടിവെച്ച് ഇവര്‍ നടത്തിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. മച്ചൂര് മലയിലെ വീട്ടുമുറ്റത്താണ് ഇവര്‍ വ്യത്യസ്തമായ കൃഷി രീതി പരീക്ഷിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സ്ഥലപരിമിതിയായിരുന്നു ഇവരുടെ മുന്നിലെ പ്രതിസന്ധി. പഴയ വീടിന്റെ ഓടുകള്‍ ചേര്‍ത്ത് […]
മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി വിശ്വാസികൾ
തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ കഴിഞ്ഞ 16 വർഷത്തോളമായി കൃത്യമായ കണക്കുകളോ തെരഞ്ഞെടുപ്പോ കൂടാതെ മഹല്ല് ഭരണം തുടർച്ചയായി കൈയ്യാളുന്ന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. നിലവിലുള്ള കമ്മിറ്റിയെ കോടതി അസാധുവാക്കിയതാണെന്നും മഹല്ലിൽ 2500 ത്തിലധികം വോട്ടവകാശികൾ നിലവിൽ ഉണ്ടായിരിക്കെ വേണ്ടപ്പെട്ട 120 പേർക്ക് മാത്രം തെരഞ്ഞെടുപ്പ് വിളംബരപത്രം വിതരണം ചെയ്തുകൊണ്ട് ലീഗ് നേതാവിനെ റിട്ടേണിംഗ് ഓഫീസറാക്കി തലശ്ശേരി ഖാസിയുടെ എതിർപ്പ് മറികടന്ന് നടത്തിയ തിരെഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതായതാണെന്ന് മഹല്ല് മുസ്ളീം ഓർഗനൈസേഷൻ ഭാരവാഹികൾ […]
ചരിത്രത്തിൻ്റെ ഭാഗമാകുന്നു, കോവിഡ് കാലത്തെ ഇരട്ടക്കുഞ്ഞുങ്ങൾ
കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍ തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ്. ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് […]
അഴിയൂരിൽ വീണ്ടും കൊവിഡ് 19: മുക്കാളി അടച്ചു
തലശ്ശേരി: കാസർകോട് ചെറുവത്തൂരിൽ കെഎസ്ഇബിയിൽ ജോലിചെയ്യുന്ന അഴിയൂരിലെ പന്ത്രണ്ടാം വാർഡ് ഹാർബറിലെ 38 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുക്കാളി പൂർണ്ണമായും അടച്ചു. മുക്കാളിയിലെ പഴക്കുല വിൽപന നടത്തുന്ന സ്ഥാപനത്തിൽ പതിനേഴാം തീയതി മുതൽ ജോലി ചെയ്തതിനാലാണ് ( കട രോഗിയുടെ അച്ഛന്റേതാണ് ) മുക്കാളി ടൗൺ പൂർണമായും അടച്ചത്. കടയിൽ 17/07/ 2020 മുതൽ വന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടേണ്ടതാണ്. (8281366884). കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 16 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ടൗണിലുള്ള കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് […]
കൊവിഡ് കണ്ണൂർ
വ്യക്തി ശുചിത്വം , ഇടക്കിടെയുള്ള കൈ കഴുകൽ, കൊറോണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും അടുത്ത കേന്ദ്രത്തിൽ അറിയിക്കാനുള്ള സന്ദേശങ്ങൾ എന്നിവ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി, covid 19 നിയന്ത്രിക്കുന്നതിന് കേരളം വളരെ ഫലപ്രദമായ ചുവടുകൾ എടുത്തിട്ടുണ്ട്. ഉത്തരവാദിത്തവും അറിവുമുള്ള ഒരു സമൂഹത്തിന്റെ തീവ്ര പങ്കാളിത്തത്തോടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. Covid 19 നു എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ അർത്ഥവത്തായ ഒരു പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ, വ്യക്തികളും സംഘടനകളും ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. കേരള ആരോഗ്യ […]
പയ്യന്നൂരിൽ റെയില്‍വേ ടി.ടി.ഇ യെ മര്‍ദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് റെയില്‍വേ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.രാമന്തളി സ്വദേശികളായ കുന്നത്തെരുവിലെ കുണ്ടുവളപ്പിൽ സുബീഷ് (32), എംടി സനൂപ് (26), കല്ലേറ്റുംകടവിലെ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിൽ ആയത്. പോലീസ് കേസെടുത്തതോടെ നാട്ടിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചെ പയ്യന്നൂർ കെ.എസ്.ആർടിസി ബസ് സ്റ്റാന്റിൽ നിന്നും പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടെരിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പാപ്പിനിശ്ശേരി സ്വദേശി വിനീത് കുമാറി(32)നാണ് മര്‍ദ്ദനമേറ്റത്.
കരാറുകാരന്റെ മരണം. അഞ്ച് കോൺഗ്രസ്സ് ഭാരവാഹികൾ കസ്റ്റഡിയിൽ.
ചെറുപുഴയിലെ കരാറുകാരന്റെ മരണം, കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളായ 5 കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും, സാമ്പത്തിക ക്രമക്കേടും, വഞ്ചനാകുറ്റവും ചുമത്തിയാവും അറസ്റ്റ്. കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ ആറു മണിക്കൂറിലധികം സമയം എടുത്താണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എട്ടു പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയത് കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ ആറു മണിക്കൂറിലധികം സമയം എടുത്താണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എട്ടു പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയത്. മുൻ കെപിസിസി നിർവാഹകസമിതി […]
തളിപ്പറമ്പിലെ കാർ തകർത്ത് കവർച്ച; ഒമ്പതുമാസമായി പോലീസിനെ വട്ടം കറക്കിയ പ്രതി പിടിയിൽ.
തളിപ്പറമ്പ്: കാർ തകർത്ത് കവർച്ച നടത്തിയ മോഷ്ടാവ് ആകെ നടത്തിയത് 22 കവർച്ചകൾ. ഇതിൽ എട്ട് കവർച്ചകളിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 ന് കാർ തകർത്ത് പറശിനിക്കടവിൽ നിന്നും രാമന്തളി സ്വദേശിയുടെ നാലര പവൻ സ്വർണാഭരണം കവർന്നിരുന്നു. ഇത് തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് കുറ്റിക്കോലിലെ ഹരിദാസിന്റെ കാറിൽ നിന്നും മോഷ്ടിച്ച 74 ബഹറിൻ ദിനാർ മാറ്റിയെടുക്കാനായി നൽകിയ ഒരു വാച്ച് കമ്പനിയിൽ നിന്നും പോലീസ് […]