വിദ്യാർഥിനിയുടെ മരണം ; നിർണായകമായത് രക്തപരിശോധനാ ഫലം
കാസർകോട് : പെരുമ്പള വേനൂരിലെ കോളേജ് വിദ്യാർഥിനി കെ അഞ്ജുശ്രീ പാർവതി(19)യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായത് രക്തപരിശോധനാ റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സക്കിടെ നടത്തിയ പരിശോധനാഫലത്തിൽ വെളുത്ത രക്തകോശത്തിന്റെ അളവിൽ കുറവുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായാൽ ഇതിന്റെ അളവ് വളരെ കൂടും. ഇതല്ലാതെ മരണം സംഭവിക്കണമെങ്കിൽ വിഷപദാർഥം ശരീരത്തിൽ കടക്കണം. ഡോക്ടറായ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. പെൺകുട്ടി മരിച്ച ദിവസമാണ് രക്തപരിശോധനാ റിപ്പോർട്ട് സക്‌സേനയ്ക്ക് മുന്നിലെത്തിയത്.Continue Reading