കൊല്ലം : കൊട്ടാരക്കര സംസ്ഥാനത്തെ അങ്കണവാടികൾ കേന്ദ്രീകരിച്ച് ആശ്വാസ് എന്ന പേരിൽ സൗജന്യ കൗൺസിലിംഗ് പദ്ധതിയുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം കൊല്ലം കൊട്ടാരക്കരയിൽ നടന്നു. കുട്ടികളും സ്കൂൾ കുട്ടികളും കൗമാരക്കാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അംഗൻവാടികൾ കേന്ദ്രീകരിച്ച് സൗജന്യ കൗൺസിലിംഗിലൂടെ പരിഹാരം തേടാൻ അവസരം ഒരുക്കുന്ന പദ്ധതിക്കാണ് ചൈൽഡ് പ്രൊട്ടക്റ്റ് ടീം തുടക്കം കുറിച്ചിരിക്കുന്നത്. സർക്കാരിന്റെ ഐ സി ഡി എസ് പദ്ധതിയുമായി സഹകരിച്ചാണ് കൗൺസിലിംഗ്.Continue Reading