കോട്ടയം : ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രിContinue Reading

ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. കോട്ടയം: കോട്ടയത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന കുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക്Continue Reading

കോട്ടയം : ചങ്ങനാശേരി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും നടത്തിയ പരിശോധനയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ വണ്ടിപ്പേട്ട കരയിൽ ചങ്ങനാശ്ശേരി ചന്ത പറാൽ റോഡിൽ വണ്ടിപ്പേട്ടയിലുള്ള ഓട്ടോവർക്ഷോപ്പിന് 15 മീറ്റർ കിഴക്ക് റോഡിന്റെ വലതുവശത്തായി റോഡരുകിൽ വച്ച് മദ്യവിൽപ്പന നടത്തിയ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ മറ്റം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ പി വി തോമസിനെ (58) അറസ്റ്റ് ചെയ്തു. തൊണ്ടിയായി 14Continue Reading

ചങ്ങനാശ്ശേരി : കോട്ടയം ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി.യോഗം യൂണിയൻ വൈസ് പ്രസിഡൻ്റ് പി.എം. ചന്ദ്രൻ്റെ മകൻ ജിതിൻ ചന്ദ്രൻ (33) കൊവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി. ശവസംസ്കാരം 18.09.2021 ശനിയാഴ്‌ച പകൽ 11 മണിക്ക് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തുരുത്തി 61-ാം നമ്പർ ശാഖാ ശ്മശാനത്തിൽ നടക്കും.Continue Reading

കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ഒരുപാട് ആളുകളുടെ ആശ്രയമാണ് ഇത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും, കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും പ്രവേശനകവാടം എന്ന പ്രത്യേകതയും കണക്കിലെടുത്ത്, ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവൺമെന്റിനെContinue Reading

🔹ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -98 🔹പോസിറ്റീവ് -2 🔹നെഗറ്റീവ് -69 🔹ഫലം വരാനുള്ളവ -24 🔹നിരാകരിച്ചവ -3 🔹ഹോം ക്വാറന്‍റയിന്‍ ഇന്ന്-77 🔹ഹോം ക്വാറന്‍റയിന്‍ (ആകെ) -1378 🔹ആശുപത്രി ഐസൊലേഷന്‍(ഇന്ന്) -1 🔹ആശുപത്രി ഐസൊലേഷന്‍ (ആകെ) -8 🔹രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ -53 🔹ഇന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ – 0 🔹രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന്) -1 🔹പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)Continue Reading