മലപ്പുറം : കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കരുതലോടെ ഓണം ആഘോഷിക്കുമ്പോള്‍ തിരുവോണത്തിനും വിശ്രമരഹിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ജില്ലാ കോവിഡ് വാര് റൂം. ഓണവധികളോട് പോലൂം നോ പറഞ്ഞ് എല്ലാ ആഘോഷങ്ങള്‍ക്കും അവധി നല്കി പ്രവര്‍ത്തിക്കുകയാണ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്, ഡി.എം.ഒ ഡോ കെ.സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ടി.ജി ഗോകുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര് റൂം. സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കോവിഡ് വാര് റൂമില്‍ 70 […]
Malappuram
പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി നേടിയവര്‍ ആശുപത്രി വിട്ടു
മലപ്പുറം: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര് കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ്(36), താനാളൂര്‍ സ്വദേശി അബ്ദുല്‍ കരീം(55) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറുമാണ് ഇവര്‍ക്ക് പ്ലാസ്മ നല്‍കിയത്. സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മുഹമ്മദ് ഷിഹാബ് ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. 22ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്‍മിനറി ട്യൂബര്‍കുലോസിസ്, കടുത്ത ന്യുമോണിയ, വാതം, അക്യൂട്ട് […]
ആള്‍ക്കൂട്ട ആക്രമണം; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു.
മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍. യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അനിയന് ഷിബിലന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് […]
കുറ്റിപ്പുറംപാലം നാളെമുതല്‍ എട്ടുദിവസം രാത്രി അടയ്ക്കും.
കുറ്റിപ്പുറം: ദേശീയപാത 66-ല്‍ ഭാരതപ്പുഴയ്ക്കുകുറുകെയുള്ള കുറ്റിപ്പുറംപാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാത്രിമുതല്‍ അടയ്ക്കും. രാത്രി ഒമ്ബതുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നത്. കാല്‍നടയായി പാലം കടക്കുന്നതിന് തടസ്സമുണ്ടാകില്ല. പാലത്തിന്റെ ഉപരിതലത്തിലെ തകര്‍ച്ച പരിഹരിക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തകര്‍ന്ന ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തശേഷം രണ്ട് പാളികളായി ടാറിങ് നടത്തിയാണ് ഉപരിതലം ഗതാഗതയോഗ്യമാക്കുക. ഇതോടൊപ്പം പാലത്തിനോടുചേര്‍ന്നുള്ള റോഡും ഇന്റര്‍ലോക്ക് വിരിച്ച് നവീകരിക്കും. 1953-ല്‍ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. അതേസമയം, ശക്തമായ മഴ […]
ഒട്ടകത്തെ കശാപ്പുചെയ്തവർ കുടുങ്ങി, പെരിന്തൽമണ്ണ സ്വദേശിയടക്കം രണ്ടുപേർക്കെതിരെ പോലീസ് കേസ്..
മലപ്പുറം: രാജസ്ഥാനിൽ നിന്ന് കരുവാരക്കുണ്ടിലെത്തിച്ചരണ്ട് ഒട്ടകങ്ങളിലൊന്നിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ രണ്ടുപേർക്കെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. തരിശ് പെരുമ്പുല്ലൻ ഷൗക്കത്തലി, പെരിന്തൽമണ്ണ മേലേതിൽ ഹമീദ് എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദേശത്തെത്തുടർന്ന് കേസെടുത്തത്. രണ്ടാമത്തെ ഒട്ടകത്തെ കൊച്ചിയിൽ ധ്യാൻ ഫൌണ്ടേഷൻ തത്കാലം സംരക്ഷിക്കും. ഒട്ടകത്തെ തിരിച്ച് രാജസ്ഥാനിലെത്തിക്കും വരെയാണ് സംഘടന പരിപാലിക്കുക. കരുവാരക്കുണ്ട് തരിശിലെ ചിലരാണ് രാജസ്ഥാനിൽ നിന്നും രണ്ട് ഒട്ടകത്തെ എത്തിച്ച് ഒന്നിനെ ഇറച്ചിയാക്കി വിറ്റത്. കിലോയ്ക്ക് 500 […]
അയ്യപ്പക്ഷേത്രം തകർത്ത കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അയ്യപ്പുണ്ണിയുടെ അനുജൻ രാജനെയടക്കം മൂന്നു പേരെ..
വളാഞ്ചേരി ; മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലുള്ള നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന അയ്യപ്പുണ്ണിയുടെ അനുജൻ രാജനെ . രാജനടക്കം മൂന്ന് പേരാണ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ 27 ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ രാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത് . മനുഷ്യ വിസർജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു . സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരിൽ ആർ എസ് എസ് പ്രകടനം നടത്തുകയും വർഗ്ഗീയപരമായി പ്രസംഗിക്കുകയും […]
പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു..
മലപ്പുറം : പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിട്ടു തുടങ്ങി . മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണയിലെ വെള്ളമാണ് നീക്കുന്നത് . ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി . പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് ചേര്‍ന്ന ബോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു . അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ […]
പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തിന്റെ ദുരവസ്ഥക്ക് ലീഗ് മറുപടി പറയണം; എസ്.ഡി.പി.ഐ..
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്ന അവസ്ഥക്ക് മറുപടി പറയേണ്ടത് മുസ്ലിംലീഗ് നേതൃത്വമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കാല് നൂറ്റാണ്ട് കാലം വിദ്യഭ്യാസ വകുപ്പ് അടക്കി ഭരിച്ചിട്ടും മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പെരുവഴിയിലാക്കുകയാണ് ലീഗ് ചെയ്തത്. മാറി മാറി ഭരിച്ച സന്ദര്‍ഭങ്ങളിലൊക്കെ ജില്ലയുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ അവഗണിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചന ലീഗ് അവസാനിപ്പിക്കണം. […]
സി.പി.ഐക്ക് പിന്നാലെ അൻവറിനെതിരെ സി.പി.എമ്മും..
മലപ്പുറം : പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിനെതിരെ സി.പി.എമ്മും രംഗത്ത് . മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാനാണ് അന്‍വറിന്റെ ശ്രമമെന്നാണ് സി.പി.എം ജില്ലാകമ്മിറ്റിയുടെ കണ്ടെത്തല്‍. സി.പി.എം ജില്ലാ നേതൃത്വം പി.വി. അന്‍വര്‍ എംഎല്‍എക്ക് താക്കീതും നല്കി . മലപ്പുറം ജില്ലയില്‍ സി.പി.എമ്മും സി.പി.ഐയും രഹസ്യമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരസ്യ വിവാദ പ്രസ്താവനകള്‍ . പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ സഹായിച്ചില്ലെന്നും ഉപദ്രവിച്ചെന്നും അന്‍വര്‍ […]