CRIME Palakkad

പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

പാലക്കാട്: തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ട ലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാ ദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. മാവോവാദികൾ ഇവിടെ ക്യാമ്പ് നടത്തുന്നു ണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിലാണ് മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടത്. മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോ ലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെ ട്ടവരെന്നാണ് റിപ്പോർട്ടുകൾ. ഉൾവനത്തിൽ ഇപ്പോഴും വെടിവെപ്പ് തുടരുന്നു ണ്ടെന്നാണ് […]

CRIME KERALA Palakkad

വാളയാർഅട്ടപ്പള്ളം കേസിന് പിന്നിലെ അട്ടിമറികൾ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ലഭിക്കണം. കേസ് CBI ഏറ്റെടുത്തു പുനരന്വേഷണം നടത്തണം. CPTKERALA വിധിക്കെതിരെ അപ്പീൽ പോകും.

പാലക്കാട് ; വാളയാറില്‍ അട്ടപ്പള്ളം പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും പിന്നീട്‌ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികളെയുംഴ കോടതി വെറുതെ വിട്ടു ! പോക്‌സോ കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല. പ്രതികളെ വെറുതെ വിടുമെന്ന് കരുതിയില്ല…കേസില്‍ ആദ്യം മുതല്‍ക്കേ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നു… കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞതാണ്… ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച കാരണമാണെന്നും” ആ കുട്ടികളുടെ അമ്മ നെഞ്ച് തകർന്നു […]

KERALA Palakkad

പന്തിരുകുല സ്മരണകൾ ഉണർത്തി ഇന്ന് രായിരനെല്ലൂർ മലകയറ്റം.

ഇന്ന് പാലക്കാടു ജില്ലയിലെ കൊപ്പത്തിനു സമീപമുള്ള രായിരനെല്ലൂർ ‘ എന്ന പൈതൃക സ്മരണകളുയരുന്ന ‘മലയടിവാരത്തേക്ക് ആയിരങ്ങൾ ഒഴുകിയെത്തി, വള്ളുവനാടൻ ചരിത്രത്തിൽ വിലയം പ്രാപിച്ചു കിടക്കുന്ന നാറാണത്ത് സ്മരണകളോടെ ഏവരും മലകയറും, എല്ലാ ഒന്നാം തിയതിയും മാത്രം നട തുറക്കുന്ന ഒരു ക്ഷേത്രമുണ്ടിവിടെ. മനോവിഭ്രാന്തികൊണ്ട് തത്ത്വശാസ്ത്രം വിളമ്പിയ നാറാണത്തിന്റെ സ്വന്തം വിവാഹ കേന്ദ്രത്തിൽ.. നാറാണത്ത് ഭ്രാന്തൻ…ഒരു വലിയ മലയുടെ മുകളിലേക്ക് കല്ലുകൾ ബദ്ധപ്പെട്ട് ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോൾ അത് താഴേക്കിട്ട് കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തന്റെ കഥകൾ കേൾക്കാത്തവരുണ്ടാവില്ല. മനുഷ്യന്റെ […]

Palakkad

കഞ്ചിക്കോട് തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു..

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് തൊഴിലാളി സമരത്തെത്തുടര്‍ന്ന് അടച്ച് പൂട്ടിയ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു . ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കണ്ടാണ് പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത് . രണ്ട് പതിറ്റാണ്ടായി കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനി രണ്ടര മാസം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത് . തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ അഞ്ച് മാസമായി പുതുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുകയും കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി ലോക്ക് ഔട്ട് […]

GENERAL Palakkad

അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു ; കൊപ്പത്തെ കണ്ണീരിലാക്കി സഹജീവി സ്നേഹികളുടെ മരണം..

പാലക്കാട് : പാലക്കാട് കൊപ്പത്ത് അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കനായി കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു . പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത് . കരിമ്പനക്കല്‍ സുരേഷിന്‍റെ വീട്ടു വളപ്പിലെ കിണറില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കനാണ് സുരേഷ് കിണറിലിറങ്ങിയത് . ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് സുരേഷ് ബോധരഹിതനായി കിണറില്‍ വീണു . സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും , ഇദ്ദേഹത്തിന്‍റെ സഹോദരന്‍ സുരേന്ദ്രനും കിണറിലിറങ്ങിയത് . ഇരുവരും ബോധരഹിതരായി . മൂന്നു പേരെയും പുറത്തെടുത്തെങ്കിലും സുരേഷും […]

%d bloggers like this: