തിരുവല്ല: മന്ത്രവാദത്തിനിടെ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കുടക് സ്വദേശിയായ യുവതി രംഗത്ത്. എന്നാല്‍ പരാതി നല്‍കാനോ തന്‍രെ മേല്‍വിലാസം വെളിപ്പെടുത്താനോ തയ്യാറല്ലെന്ന് യുവതി ഡി വൈ എസ് പിയെ അറിയിച്ചു. ചങ്ങനാശേരി സ്വദേശിയായ അമ്പിളിക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഇവര്‍ യുവതിയെ കുറ്റപ്പുഴയിലെ വീട്ടില്‍ എത്തിച്ചെന്നാണ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് അമ്പിളിയെ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചോദ്യം ചെയ്തു. എന്നാല്‍ മന്ത്രവാദമോ, കൊലപാതക ശ്രമമോContinue Reading

പത്തനംതിട്ട: റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ. കലക്ടറേറ്റിൽനിന്ന് തപാലിൽ നിയമന ഉത്തരവ് അയയ്ക്കുന്നതിനു മുൻപു തന്നെ ഉത്തരവ് കൈപ്പറ്റി രണ്ടു പേർ ജോലിയിൽ പ്രവേശിച്ചെന്നു പരാതി. സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ അന്വേഷണത്തിന് ഉത്തരവിട്ടു.പിഎസ്‌സി ശുപാർശ പ്രകാരം 25 പേർക്ക് റവന്യു വകുപ്പിൽ നിയമനം നൽകിക്കൊണ്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കലക്ടറേറ്റിൽനിന്ന് തപാൽ മാർഗമാണ് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് എത്തേണ്ടത്. എന്നാൽContinue Reading

പത്തനംതിട്ട : ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായി ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി നായർ ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന ആദരണീയ ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ ദേഹ വിയോഗത്തെ തുടർന്നാണ് മഹാത്മ പുതിയ രക്ഷാധികാരിയായി സീമാ ജി നായർ വരുന്നതെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. നൂറ്റിയമ്പതിൽ പരം സിനിമകളിലും അമ്പതോളം സീരിയലുകളിലും വ്യത്യസ്ഥമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ തന്റെ തിരക്കുകൾക്കിടയിലുംContinue Reading

ഇന്ന് ജില്ലയിൽ നിന്നും 9 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 118 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം അഞ്ച് നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നു(17)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 55 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 25 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 744 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 38 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 1494Continue Reading