ലഹരി വിരുദ്ധ ദിനാചരണതോടനുബന്ധിച്ചു ജൂൺ 26ന് തൃശൂർ സിറ്റി പോലീസിന്റെ ക്വിസ് മത്സരം

തൃശൂർ: ലഹരി വിരുദ്ധ ദിനം ജൂൺ 26 നു മക്കളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരക്കുന്ന ക്വിസ് മത്സരവുമായി തൃശൂർ സിറ്റി പോലീസ്. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ലഹരിയുടെ ഉന്മൂലനം നമുക്ക് വീട്ടിൽ നിന്നും തുടങ്ങാം എന്ന ആപ്തവാക്യത്തിന് ഏറെ ഊഷ്മള ബന്ധം പകരുന്ന ഒരു മത്സരത്തിന് തൃശൂർ സിറ്റി പോലീസ് വേദിയൊരുക്കുകയാണ്. അന്നേദിവസം തൃശൂർ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ള ക്വിസ് മത്സരമാണ് തൃശൂർ സിറ്റി പോലീസ് സംഘടിപ്പിക്കുന്നത്. ആനുകാലിക പൊതുവിജ്ഞാനവുമായി […]

വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസുമായി നെഹ്‌റു പാർക്ക്

തൃശൂർ: ഏനമാവിന്റെ പ്രകൃതിഭംഗി അനുഭവിക്കാൻ തദ്ദേശീയരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർ സ്പോർട്സ് അമ്യൂസ്മെന്റ് ആക്ടിവിറ്റീസ് ആയ കയാക്കിംഗ്, പെടൽ ബോട്ടിംഗ്, വാട്ടർ സ്‌കൂട്ടർ റൈഡുകൾ എന്നിവ ഏനാമാവ് നെഹ്‌റു പാർക്കിൽ ജില്ല കളക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലൂർ എം.എൽ.എ ശ്രീ .മുരളി പെരുനെല്ലി ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം ചെയ്തു. പാർക്കിന്റെ അകത്തുള്ള കഫെയും ഉടൻ പ്രവർത്തനം ആരംഭിക്കും.വരും ദിവസങ്ങളിൽ പാർക്ക്‌ കൂടുതൽ സമയം തുറക്കുന്ന രീതിയിൽ പാർക്കിലേക്കുള്ള പ്രവേശന സമയക്രമത്തിലും മാറ്റം […]

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജൻ

തൃശൂർ: ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആദ്യദിനത്തില്‍ ജില്ലയില്‍ ലഭിച്ചത് ഒരു പത്രിക. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജനാണ് ഇന്ന് (മാര്‍ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. ഇദ്ദേഹത്തിന്റെ […]

© The Kerala Online - 2025, all rights reserved | Developed by WebAPPt