Covid19 HEALTH KERALA WAYANAD

കൊവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി.   ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ആര്‍.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ഷൗക്കത്ത്, സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്, ഡോ.മാനസി നമ്പ്യാര്‍, എം.എസ്.വിനോദ്, കെ.ജി.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോളനിവാസികളുടെ ആരോഗ്യനിലവാരം […]

Announcements KERALA NATIONAL WAYANAD

ഇഗ്രാമസ്വരാജ് വയനാടിന്റെ അഭിമാനം

വയനാട് : eGramSwaraj eപോർട്ടലിൽ ആക്ഷൻ പ്ലാൻ അംഗീകരിക്കപ്പെട്ട രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ബഹുമതി വയനാട് കരസ്ഥമാക്കിയിരിക്കുന്നു.   താണ്‌ ഇഗ്രാമസ്വരാജ്‌ പോർട്ടൽ. ഈ വെബ്‌ അധിഷ്ടിത പോർട്ടൽ രാജ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെപഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിൽ ഇഗവേണൻസ്‌ സുശക്തമാക്കുന്നതിനായി സർക്കാർ ആരംഭിച്ച ശാക്തീകരണവും, ഒപ്പം തന്നെ വികേന്ദ്രീകൃത ആസൂത്രണം, പ്ലാൻ പുരോഗതി നിരീക്ഷണവും റിപ്പോർട്ടിംഗും, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ്‌ എന്നിവയിൽ സുതാര്യത ഉറപ്പ്‌ വരുത്തുന്നതും ലക്ഷ്യമാക്കുന്നു. […]

Announcements Covid19 HEALTH KERALA WAYANAD

നാല് നാള്‍; നാല് പുറം നന്നാക്കാം

വയനാട് :മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ” നാല് നാള്‍ നാല് പുറം നന്നാക്കാം” ശൂചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കോറോം ടൗണിലെ തോട് വൃത്തിയാക്കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന ശൂചീകരണ പരിപാടികള്‍ക്ക് ശുചിത്വമിഷനും ഹരിത കേരളമിഷനും നേതൃത്വം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചുമാണ് ജില്ലയിലെ […]

BREAKING NEWS CRIME KERALA News Impact WAYANAD

ദി കേരള ഓൺലൈൻ വാർത്തയ്ക്ക് ഒരു ടി.പി. നന്ദകുമാർ ട്വിസ്റ്റ്

കഴിഞ്ഞ ജൂൺ 12 ന് ‘ദി കേരള ഓൺലൈൻ’ പ്രസിദ്ധീകരിച്ച ജാതീയാധിക്ഷേപവും ലൈംഗിക പീഡനവും: നീതി തേടി നിഷ എന്ന വാർത്തയിൽ ഉന്നയിക്കപ്പെട്ടിരുന്ന വിഷയങ്ങൾക്ക് പല തരത്തിലുള്ള പരിഹാരചർച്ചകളും നടന്നുവെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കരെത്തന്നെ എന്നു പറഞ്ഞതുപോലെയാണ് നിഷയുടെ കാര്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വർത്തമാനങ്ങളിൽ പ്രധാനം ക്രൈം ചീഫ് എഡിറ്റർ ടി.പി. നന്ദകുമാറിൻ്റെ ഇടപെടലാണ്. ഇന്ന് ക്രൈമിൻ്റെ മുഖപുസ്തകത്താളിൽ നന്ദകുമാർ പങ്കു വച്ചിരിക്കുന്ന വാർത്ത ഇങ്ങനെ; NGO  യൂണിയൻ നേതാവ് വിജയശങ്കറിൻ്റെ ഗുണ്ടാവിളയാട്ടം !! […]

CRIME WAYANAD

കൂടത്തായിയിലെ കൊലപാതകങ്ങള്‍: പ്രതി കള്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്: മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍.

താമരശ്ശേരി: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളുമടക്കം ആറുപേര്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെ പ്രതികളെ കുരുക്കാനൊരുങ്ങി പൊലിസ്. കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. അതിനിടെ മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കുറ്റസമ്മതം ലഭിച്ചതോടെ […]

CRIME WAYANAD

വയനാട്ടിൽ നടുറോഡിൽ ദമ്പതികൾക്ക്‌ കോൺഗ്രസ്‌ നേതാവിന്റെ ക്രൂരമർദ്ദനം; വീഡിയോ എടുത്ത്‌ നോക്കിനിന്ന്‌ ജനക്കൂട്ടം.

കൽപ്പറ്റ :തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ കോൺഗ്രസ് നേതാവിന്റെ ക്രൂരമര്‍ദ്ദനം. അമ്പലവയലിലെ കോൺഗ്രസ് നേതാവായ പായിക്കൊല്ലി സജീവാനന്ദനാണ് ദമ്പതികളെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്‌. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.ഓട്ടോഡ്രൈവര്‍ ആയ സജീവാനന്ദനോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി കിട്ടാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.മര്‍ദ്ദനകാരണം വ്യക്തമല്ല. രാത്രിയാണു സംഭവം നടന്നത്. ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. […]

WAYANAD

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ റൂട്ട് മാറ്റിയോടിച്ചു ; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൈയ്യടി , ഒപ്പം യാത്രക്കാര്‍ക്കും..

കോഴിക്കോട് : യാത്രക്കിടെ ശ്വാസ തടസം അനുഭവപ്പെട്ട രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി റൂട്ട് മാറ്റി വണ്ടിയോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് . കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എല്‍.15 എ 461 നമ്പര്‍ ബസിലെ ഡ്രൈവറാണ് കുഞ്ഞിന്റെ രക്ഷകനായത് . ഇന്നലെ സന്ധ്യയോടെ അടിവാരത്തു നിന്നും ബസില്‍ കയറിയ നൂറാംതോട് സ്വദേശികളായ ബാബു , അബിദ ദമ്പതികളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പെട്ടെന്ന് ശ്വാസ […]

WAYANAD

തൊവരിമല ഭൂസമരം ശക്തമാകുന്നു.. പന്ത്രണ്ടാം ദിവസം കളക്ട്രേറ്റ് സമരം സംഘർഷാത്മകം..

തൊവരിമല: കലക്ടറേറ്റ് പടിക്കൽ നടക്കുന്ന തൊവരിമല ഭൂസമരം പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോള്‍ സംഘര്‍ഷാത്മകമായ സ്ഥിതിഗതികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭൂസമരസമിതിയുടെ സംസ്ഥാന കണ്‍വീനറും സി.പി.ഐ. (എം.എല്‍) റെഡ് സ്റ്റാര്‍ കേന്ദ്ര കമ്മറ്റിയംഗവുമായ കുഞ്ഞിക്കണാരനെ അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹത്തിനു സര്‍ക്കാര്‍ വാദത്തെ തുടര്‍ന്ന് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം വൈത്തിരി സബ് ജയിലില്‍ നിരാഹാരസമരം തുടങ്ങി. അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടന്നു. പ്രകടനത്തില്‍ വിവിധ കോളനികളിൽ നിന്നും വന്ന നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ചിന് എ.എം. […]