കോവിഡ് വാക്സിനേഷന്റെ മൂന്നാം ഡോസ് പൂർത്തിയായാൽ കേന്ദ്ര സർക്കാർ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമം (സിഎഎ) വാക്സിനേഷൻ ഡ്രൈവിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിContinue Reading

രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ ഓഗസ്റ്റ് 7 മുതൽ ഇതിന്റെ ഫ്ലൈറ്റുകളുടെ പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിടുന്നു, നെറ്റ്‌വർക്ക് വികസനത്തിന്റെ ആദ്യ ഘട്ടത്തിൽ, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ പ്രതിവാര 28 ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിനും കൊച്ചിക്കുമിടയിൽ 28 പ്രതിവാര അധിക വിമാനങ്ങൾ സർവീസ് ആരംഭിക്കാനാണ് ആകാശ പദ്ധതിയിട്ടിരിക്കുന്നതെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. എയർലൈൻ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 0715 ISTContinue Reading

ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിഞ്ഞ കന്നഡ മണ്ണില്‍. തിരഞ്ഞെടുപ്പില്‍ നിര്‍ണാകമായ വിജയം കൊയ്യണമെങ്കില്‍ എങ്ങനെയെങ്കിലും അധികാരം തിരിച്ചുപിടിക്കണമെന്ന ചിന്തയിലാണ് ബിജെപി.ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നെങ്കിലും കൃത്യമായ ഇടപെടലിലൂടെ ഭരണപക്ഷം അത് തകര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന ബജറ്റിന് മുന്‍പ് തന്നെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി സജീവമാക്കിയെന്നാണ് വിവരം. ബജറ്റിന് മുന്‍പ് ആറ് വിമതര്‍ രാജിവെച്ചേക്കുമെന്ന്Continue Reading

കിനാനൂര്‍: ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. ഹിമാചലില്‍ കിനാനൂര്‍ ജില്ലയിലെ നംഗ്യ മേഖലയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇന്തോ ടിബറ്റന്‍ പൊലീസിന്റെ നേതൃത്വത്തി സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചല്‍ പ്രദേശ് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈനികര്‍ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു. പെട്ടെന്നായിരുന്നു ഇവര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനുമേല്‍ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സാധാരണയായി വലിയContinue Reading

ദില്ലി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്ത്രാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ വാദം ഇന്ന്. ഇന്ത്യയുടെ വാദം ഇന്നലെയായിരുന്നു അവസാനിച്ചത്. ചാരവൃത്തി ആരോപിച്ച്‌ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ വാദം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണ നടത്തി വധ ശിക്ഷ വിധിച്ചത് സുതാര്യത ഇല്ലാത്ത നടപടികളിലൂടെയാണെന്നും വധ ശിക്ഷ റദ്ദാക്കണമെന്നുംContinue Reading

ദില്ലി: റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. കോടതി ഉത്തരവ് ഉണ്ടായിട്ടും 550 കോടി രൂപ നല്‍കിയില്ല എന്ന് ആരോപിച്ച്‌ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ ആണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍,Continue Reading

ഉധംപൂര്‍: കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഴയിലും മഞ്ഞുവീഴ്ച്ചയിലും വ്യാപക നാശം. മഴയും മഞ്ഞുവീഴ്ച്ചയും ശമനമില്ലാതെ തുടര്‍ന്നതോടെ കശ്മീര്‍ താഴ്‌വരയിലെ ജന ജീവിതം താളം തെറ്റി. ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് കനത്ത മഞ്ഞുവീഴ്ച്ചയിലും മഴയിലുമായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞ് വീണ് തകര്‍ന്നത് ഒമ്ബത് വീടുകളാണ്. വീടും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ സമീപത്തെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. 2,500 ഹെക്ടര്‍ ഭൂമില്‍് മണ്ണിടിച്ചിലുമുണ്ടായി. മഞ്ഞുവീഴ്ച്ച തുടരുന്ന സാഹചര്യത്തില്‍ തിരിച്ചുContinue Reading