Announcements Covid19 HEALTH KERALA Kollam Rain destruction

പ്രതിരോധ പ്രവർത്തങ്ങൾ കരുത്തോടെ

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സാ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്റെ മൂന്നാമത്തെ സി.എഫ്.എല്‍.ടി.സി.യുടെ ഉദ്ഘാടനം ഫാത്തിമ മാതാ നാഷനല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. 106 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളകള്‍ മേയര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.   പുനലൂരില്‍ മദര്‍ തെരേസാ കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു ഡി.സി.സി കൂടി പ്രവര്‍ത്തനമാരംഭിക്കാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അന്തേവാസികള്‍ക്ക് കോവിഡ് […]

Announcements HEALTH KERALA Rain destruction പരിസ്ഥിതി.

മഴക്കാലം അതീവ ജാഗ്രതയോടെ പൊതുമരാമത്ത് വകുപ്പ്

മലപ്പുറം :കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   മുന്‍ പ്രളയകാലത്ത് നാശം സംഭവിച്ച റോഡുകളുടെ സംരക്ഷണം സംബന്ധിച്ച് പ്രധാന ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 72 എഞ്ചിനീയര്‍മാരുമായി ഓണ്‍ലൈനിൽ ചര്‍ച്ച നടത്തിയതായും […]

Announcements KERALA Rain destruction

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണികൾ ഉടൻ

കഴിക്കോട്: കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്നു.   ദേശീയ പാതയിൽ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ തീരദേശ റോഡിലൂടെയാണ് വാഹനഗതാഗതം തിരിച്ചുവിടാറുള്ളത്. കടലാക്രമണത്തിൽ പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തിൽ ഇവിടുത്തെ കടൽ […]

Announcements KERALA Natural calamity Rain destruction Thrissur

പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചുമാറ്റി

തൃശൂർ : നീരൊഴുക്ക് ഉറപ്പാക്കാൻ പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. പെരുവല്ലൂർ പരപ്പുഴ പാലം പണിയുടെ ഭാഗമായി സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങളാണ് കനാലിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയത്. കാലവർഷ സാധ്യത മുന്നിൽക്കണ്ടാണ് നടപടി സ്വീകരിച്ചത്. നേരത്തെ മുരളി പെരുനെല്ലി എം എൽ എ ഇടപെട്ട് 20 അടി വീതിയിൽ റോഡ് പൊളിച്ച് വെള്ളം ഒഴുക്കി വിട്ടിരുന്നെങ്കിലും നീരൊഴുക്കിന് തടസ്സം വന്നതിനാലാണ് സമാന്തര റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ […]

Announcements KERALA Natural calamity Rain destruction

ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള തീരത്തും കർണാടക, ലക്ഷദ്വീപ് തീരമേഖലകൾ, ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ഇന്നും നാളെയും(മെയ് 27, 28) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നു രാത്രി (മെയ് 27) 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള തീരമേഖലകളിൽ മൂന്നു മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത […]

Announcements KERALA Natural calamity Rain destruction

മൺസൂൺ പ്രത്യേക മുന്നൊരുക്കങ്ങൾ

തിരുവനന്തപുരം : മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുജനങ്ങൾക്കായി വകുപ്പുതലത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൺട്രോൾ റൂമുകളുമായി ജനങ്ങൾക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം.   മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി കാലവർഷക്കെടുതി നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് […]

Announcements BREAKING NEWS NATIONAL Natural calamity Rain destruction

” യാസ് ” ഉഗ്രരൂപത്തിലേയ്ക്ക്

ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് റെഡ് ജാഗ്രത മുന്നറിയിപ്പ്.   വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു, കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കി.മീ വേഗതയിൽ സഞ്ചരിച്ച് ഇന്ന് (2021 മെയ് 26, ) രാവിലെ 05.30 ഓടെ 20.8° N അക്ഷാംശത്തിലും 87.3° E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ ‘യാസ്’ എന്ന അതിശക്ത ചുഴലിക്കാറ്റ് […]

HEALTH KERALA Natural calamity Pathanamthitta Rain destruction ആരോഗ്യം.

കിടപ്പ്‌ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

പത്തനംതിട്ട : മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേയില്‍ വെള്ളം പൊങ്ങിയതിനാല്‍ എന്‍.ഡി.ആര്‍.എഫ് സംഘം എത്തി കിടപ്പു രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് എന്‍.ഡിആര്‍.എഫ് സംഘം പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് […]

Announcements KERALA Rain destruction ആരോഗ്യം. പരിസ്ഥിതി.

മഴക്കാല മുന്നൊരുക്കങ്ങള്‍

തൃശൂർ : മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. അതാത് എം.എല്‍ മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ അസി.നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഏകോപിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.   കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. വെള്ളകെട്ടുകള്‍ […]

Announcements KERALA Natural calamity Rain destruction ആരോഗ്യം. പരിസ്ഥിതി.

മഴക്കെടുത്തി ക്യാമ്പുകളിൽ ഇരുപതു പേർ

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 20 പേര്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 20 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് മൂന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട്പുരുഷന്മാരും ആറ് സ്ത്രീകളും ആറ് കുട്ടികളുമാണു ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബങ്ങളിലെ എട്ടു പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ […]