പാർലമെന്റ് സമ്മേളനം തത്സമയം: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ മറുപടി നൽകി. വ്യാഴാഴ്ച നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ നന്ദി പ്രമേയത്തിന് മറുപടി പറഞ്ഞു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ബുധനാഴ്ച സമാപിച്ചു. ക്വാറം തികയാത്തതിനെ തുടർന്ന് ലോക്‌സഭ ബുധനാഴ്ച വൈകീട്ട് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജനുവരി 31ന് ലോക്‌സഭയുടെയുംContinue Reading

തിരുവനന്തപുരം : കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്നContinue Reading

ന്യൂഡൽഹി : ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്‌ അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താചാനലുകളുമെല്ലാം വിലക്ക്‌ വാർത്തയ്‌ക്ക്‌ വലിയ പ്രാമുഖ്യം നൽകി. വിലക്ക്‌ വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധന വന്നു. ജി–-20 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക്‌ ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത്‌ കേന്ദ്രContinue Reading

വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010-ലെ ചാമ്പ്യന്മാരായ സ്‌പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്. മനോഹരമായ ടിക്കി ടാക്ക കൊണ്ട് ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ മുക്കിയ ചരിത്രമുള്ള സ്‌പെയിന്‍ ഗ്രൂപ്പ് റൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. പതിനൊന്നാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ ലീഡ് നേടി. അല്‍വരോ മൊറാട്ടയുടെ എണ്ണം പറഞ്ഞ ഗോളിലൂടെ. നാല്‍പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്‌സു ഡാവോനാണ്Continue Reading

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം സമീപിച്ചപ്പോള്‍ മാത്രമല്ല വേര്‍തിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അഞ്ചല്‍ കൃഷ്ണ ആ ചോദ്യങ്ങള്‍ക്കുളള മറുപടി മധുരതരമായി തന്നെ എഴുതി. സ്വപ്‌നം കാണുന്നതില്‍ നിന്നുപോലും എന്നെ തുടക്കത്തില്‍ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും മുക്ക് ചുറ്റും നില്‍ക്കുന്നവര്‍Continue Reading

കാസർകോട് : കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗങ്ങളും അടിയന്തിരമായി സജ്ജമാക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയില്‍ മാറ്റും. ജില്ലയില്‍ 90-ലധികം കോവിഡ് ബാധിതരുള്ള സാഹചര്യത്തില്‍ എത്രയും വേഗം വിദഗ്ധ ഐസൊലേഷന്‍ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച്Continue Reading

എറണാകുളം: ഇന്നലെ ‘ദി കേരള ഓൺലൈനിൽ’ വന്ന ‘കൽബുർഗിയിൽ കുടുങ്ങി 13 മലയാളി അദ്ധ്യാപികമാർ’ എന്ന വാർത്തയിൽ പറഞ്ഞ വിഷയത്തില്‍ കേരള ഡി.ജി.പി. ഇടപെടുകയും സ്വവസതികളിലേക്കെത്താൻ വേണ്ട സൗകര്യമൊരുക്കുകയും ചെയ്തു. ഇന്നു വെളുപ്പിന് ആറുമണിയോടെ ഹോസ്റ്റലിൽ നിന്നും ഗവൺമെൻ്റ് സജ്ജീകരിച്ച വാഹനത്തിൽ ഇവർ യാത്ര പുറപ്പെട്ടിട്ടുണ്ട്. എറണാകുളം വരെ ഈ വാഹനത്തിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ യഥോചിതം ഇടപെട്ട കേരള സർക്കാരിന് അഭിനന്ദനങ്ങള്‍.Continue Reading