മാപ്പിളഗാനത്തിന്റെ സുല്‍ത്താന്‍ വിഎം കുട്ടി നിശബ്ദ ലോകത്തേയ്ക്ക് യാത്രയായി
കോഴിക്കോട്: മാപ്പിളഗാനത്തിന്റെ സുല്‍ത്താന്‍ വിഎം കുട്ടി നിശബ്ദ ലോകത്തേയ്ക്ക് യാത്രയായി.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന് വി.എം കുട്ടി (വടക്കുങ്ങര മുഹമ്മദ് കുട്ടി-86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പലര്ച്ചെലായിരുന്നു അന്ത്യം. 1935 ല്‍ ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലില്‍ ജനിച്ച അദ്ദേഹം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ്. അദ്ദേഹം ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിക്കുകയും, ഏഴ് സിനിമകളില്‍Continue Reading