Covid19 HEALTH NATIONAL PIB News

കോവിഡ് 19: രാജ്യത്തെ മരണനിരക്ക് ആദ്യമായി 2.5 %-ല്‍ താഴെയായി

തിരുവനന്തപുരം: 29 സംസ്ഥാനങ്ങളിലെ / കേന്ദ്രഭരണപ്രദേശങ്ങളിലെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവ്. കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളിലെ /കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കി രാജ്യത്തെ മരണനിരക്ക് 2.5 ശതമാനത്തില്‍ താഴെ എത്തിക്കാൻ സാധിച്ചു. ഫലപ്രദമായ നിയന്ത്രണം, വ്യാപക പരിശോധന, ചികിത്സാ മാനദണ്ഡങ്ങള്‍ എന്നിവയുടെ കൃത്യമായ സമീപനത്തിലൂടെയാണ് മരണനിരക്കു ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞത്. നിലവില്‍ മരണനിരക്ക് കുറഞ്ഞ് 2.49 ശതമാനത്തിലെത്തി. ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സംസ്ഥാനങ്ങളിലെ / കേന്ദ്രഭരണപ്രദേശങ്ങളിലെ […]

GENERAL NATIONAL PIB News വിപണി

റബ്ബര്‍ വിപണനത്തിന് ഇ പ്ലാറ്റ്‌ഫോം : അപേക്ഷ ജൂലൈ 30 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്രകൃതിദത്ത റബ്ബര്‍ വിപണനത്തിന് സംയുക്ത സംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് അപേക്ഷ (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -EOI) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി റബ്ബര്‍ ബോര്‍ഡ് 2020 ജൂലൈ 30, വൈകുന്നേരം 5 വരെ നീട്ടി. പ്രകൃതിദത്ത റബ്ബര്‍വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്‌ റബ്ബര്‍ ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗ്ഗം കൂടിയാണിത്. അപേക്ഷ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ റബ്ബര്‍ബോര്‍ഡിന്റെ […]

HEALTH NATIONAL PIB News

കോവിഡ് കാലത്തെ രോഗ പ്രതിരോധശേഷി സംരക്ഷണം : വെബിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ  ഫീൽഡ് ഔട്ട് റീച് ബ്യൂറോ എറണാകുളം,തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് രോഗ പ്രതിരോധശേഷി എങ്ങനെ കാത്തു സൂക്ഷിക്കാം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എം. സ്വരാജ്  എംഎൽഎ വെബിനാർ ഉദ്ഘാടനം ചെയ്തു. ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു മോഹൻ ക്ലാസ്സ് നയിച്ചു. ജിവിതചര്യ , ഭക്ഷണക്രമം എന്നിവയിലൂടെ എങ്ങനെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യാം എന്ന് വെബിനാറിലൂടെ വിശദീകരിച്ചു. കേരളത്തിനകത്തും […]

KERALA PIB News WEATHER

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് 2020 ജൂലൈ 12 : എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്. 2020 ജൂലൈ 13 : ഇടുക്കി, മലപ്പുറം, കാസർഗോഡ്. 2020 ജൂലൈ 14 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്. 2020 ജൂലൈ 15 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂലൈ 16 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ […]

Covid19 GENERAL NATIONAL PIB News

കൊറോണക്കാലജീവിതം എന്തു പഠിപ്പിച്ചു?: ഉപരാഷ്ട്രപതി

തിരുവനന്തപുരം: കൊറോണോ വൈറസ് അനിശ്ചിതത്വം സൃഷ്ടിച്ച കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജീവിതത്തെപ്പറ്റി ആത്മപരിശോധന നടത്താൻ രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്നും, ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം അനിശ്ചിത്വങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്നും പരിശോധിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു . കോവിഡ് 19 മഹാമാരിയുടെ കാരണങ്ങളും അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും പറ്റി ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമം ആയ ഫേസ്ബുക്കിൽ ‘കൊറോണ കാലത്തെ ആത്മവിചിന്തനം’ എന്നപേരിൽ അദ്ദേഹം ഒരു […]

GENERAL NATIONAL PIB News

ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണം

തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), ‘വാഹന്‍’ (VAHAN) പോര്‍ട്ടലുമായി പൂര്‍ണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് 14 ന് ഇത് API യുമായി ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമായെന്നും, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കി. ഫാസ്ടാഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും […]

GENERAL NATIONAL PIB News

തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ (സാംസ്‌കാരികം)’ എന്ന വിഷയത്തില്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നല്‍കും. 5000 രൂപയുടെ അഞ്ച് ആശ്വാസ സമ്മാനങ്ങളുമുണ്ട്. വിഷയത്തെ ആധാരമാക്കിയുള്ള ഫോട്ടോകള്‍ https://www.mygov.in/task/design-stamp-themed-unesco-world-heritage-sites-india-cultural എന്ന ലിങ്കില്‍ പോസ്റ്റ് ചെയ്യാം. മത്സരത്തിന് പ്രായപരിധിയില്ല. ജൂലൈ 7ന് ആരംഭിച്ച മത്സരത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി 2020 ജൂലൈ […]

Covid19 HEALTH NATIONAL PIB News

ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി

ന്യൂഡല്‍ഹി: ഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്റിബോഡിയായ ഐടോലിസുമാബിന്റെ നിയന്ത്രിതമായ അടിയന്തിര ഉപയോഗത്തിനായി ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗസ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കി. ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്‍സുമാബ് എന്ന ബ്രാന്‍ഡ്‌ പേരില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള്‍ കോവിഡ്-19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്. ബയോകോണ്‍ കമ്പനി കോവിഡ്-19 രോഗികളില്‍ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ […]

NATIONAL PIB News SPECIAL REPORTER

ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണം: ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും  ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു രാജ്യത്തെ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും  അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ദേശീയ കൺവെൻഷനായ “IIA നാറ്റ് കോൺ  2020 – ട്രാൻസെൻഡ്‌”  ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ഘടനയുടെ സൃഷ്ടിയിലും സൗന്ദര്യശാസ്ത്രവും സുസ്ഥിരതയും തമ്മിൽ  ശരിയായ സന്തുലിതാവസ്ഥ […]

Covid19 HEALTH KERALA PIB News

സമൂഹ വ്യാപനം തടയുന്നതിൽ ഓരോ വ്യക്തിക്കും പങ്ക്: ഡോ. ഫെറ്റൽ

കൊവിഡ്- 19 ൻറെ  സമൂഹ വ്യാപനം തടയുന്നതിൽ  ഓരോവ്യക്തിക്കും സുപ്രധാന പങ്കാണുള്ളതെന്ന്  സംസ്ഥാന കൊവിഡ്- 19 നോഡൽ ഓഫീസർ  ഡോ. അമർ ഫെറ്റൽ  അഭിപ്രായപ്പെട്ടു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട് റീച്ച്  ബ്യൂറോയുടെ   ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫേസ്ബുക് ലൈവ്  പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ തങ്ങളുടെ മാത്രമല്ല, സ്വന്തം കുടുംബത്തെയും സമൂഹത്തെ ഒട്ടാകെയും  അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരോ വ്യക്തിയും ബ്രേക്ക് ദി […]