ഷേക്സ്പിയറുടെ “കിങ്‌ ലിയർ’ നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്.”കാഴ്ചയില്ലെങ്കിലും ഒരാൾക്ക് ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാൻ കഴിയും’.  2000 വർഷത്തിനപ്പുറം യേശു പറഞ്ഞതും ഇതോട് ചേർത്തു വായിക്കാം.”കണ്ണുണ്ടായാൽ പോരാ, കാണണം’. കണ്ണു തുറന്നു പിടിച്ച് കാണണം. പക്ഷേ, നമ്മുടെ കേന്ദ്ര ഭരണാധികാരികൾ കണ്ണുണ്ടായിട്ടും ഒന്നും കാണുന്നില്ല.  രാജ്യത്തെ ജനങ്ങൾ, സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ അറിയുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അവരുടെ തുടർച്ചയായ അഞ്ചാമത്തെContinue Reading

 കൊച്ചി : കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയുടെ അപാകതയിൽ തൊഴിലാളി ക്ഷേമനിധികൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്വന്തമായി കോടി കണക്കിന് രൂപ ഫണ്ട് ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി യഥാകാലം സെസ്സ് പിരിക്കാതെ അലംഭാവം കാണിച്ചതിന്റെ ഫലമായി ഇരുപത്തി അയ്യായിരം കോടി രൂപ പിരിച്ചെടുക്കാൻ കോടിശ്വ രൻ മാരുടെകൈ വശം നിൽക്കുമ്പോൾ ഒരു നേരത്തെContinue Reading

കൊച്ചി : കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ഏക സം ഘടനയെന്നു തെളിയിച്ചു കാട്ടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സുവർണ്ണ ജൂബിലി നിറവിലാണ് .ഇതിൻറെ ലോഖോ പ്രകാശനം ഇന്ന് നടക്കുന്ന എറണാകുളം ജില്ലാ ജനറൽ കൗൺസിലിൽ ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസ്ഥാന പ്രസിഡന്റും , ഐ എൻ ടി യു സിയുടെ ദേശീയജനറൽ സെക്രട്ടറിയുമായ കെ .പി .തമ്പി കണ്ണാടന് നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്യുംContinue Reading

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും നിലവിലെ തൊഴിലുകൾ പതുക്കെ ഇല്ലാതാക്കിയും ജനങ്ങളെ, പ്രത്യേകിച്ച്‌ യുവാക്കളെ തെരുവിലേക്കെറിഞ്ഞ്‌ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ. വ്യോമയാന‐തുറമുഖ ‐ബാങ്കിങ്‌‐ ടെലിഫോൺ‐ ഇൻഷുറൻസ്‌ രംഗത്തും റെയിൽവേയിലും  ടെക്‌സ്‌റ്റൈൽ മേഖലയിലും ഈ പ്രവണത അപകടകരമായ നിലയിലായിരിക്കുകയാണെന്ന്‌ കാണാം. ഇന്ത്യൻ റെയിൽവേ ചരിത്ര പ്രാധാന്യമുള്ളതും അതിവിപുലവുമായ ശൃംഖലകളിലൊന്നാണ്. 16 ലക്ഷത്തിലധികം തൊഴിൽ നൽകുന്ന ആ സ്ഥാപനത്തെ പരിപൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. പൊന്നുംവിലയുള്ള റെയിൽ ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക്‌Continue Reading

ന്യൂഡൽഹി : ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്‌ അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താചാനലുകളുമെല്ലാം വിലക്ക്‌ വാർത്തയ്‌ക്ക്‌ വലിയ പ്രാമുഖ്യം നൽകി. വിലക്ക്‌ വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധന വന്നു. ജി–-20 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക്‌ ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത്‌ കേന്ദ്രContinue Reading

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ  സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ സെനറ്റ് അംഗം ജയരാമൻ  നൽകിയ ഹർജി (സ്പെഷ്യൽ ലീവ് പെറ്റിഷൻ) സുപ്രീം കോടതി തള്ളി. സെനറ്റിൻ്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ  തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു. അത്  ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ  ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. ഈ സ്റ്റേ നീക്കിContinue Reading

കൊച്ചി : ഗുജറാത്തിൽ 2002 ൽ നടന്ന മുസ്ലീം വംശഹത്യയിൽ നരേന്ദ്ര മോഡിക്ക്‌ പങ്കുണ്ടെന്ന്‌ സ്ഥാപിയ്‌ക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക്‌  അടിസ്ഥാനമായത്‌ ബ്രിട്ടീഷ്‌ സർക്കാർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്‌.  ഈ റിപ്പോർട്ട്‌ സർക്കാർ രഹസ്യമാക്കി വെച്ചിരുന്നു. ഇതുവരെ പ്രസിദ്ധീകരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഈ റിപ്പോർട്ട്‌ ആധാരമാക്കിയാണ്‌ ബിബിസി ഡോക്യുമെന്ററി ചെയ്‌തത്‌. റിപ്പോർട്ടിന്റെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ പലതവണയായി കാണിക്കുന്നുണ്ട്‌. ചൊവ്വാഴ്ച വൈകിട്ടാണ്‌ ബിബിസി  യുകെയിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്‌.ഗുജറാത്തിൽ നടന്ന സംഭവങ്ങളിൽContinue Reading

ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു) : വർഗീയതയ്‌ക്കെതിരെ വർഗസമരത്തിന്റെ ഐക്യനിര പടുത്തുയർത്താനുള്ള ആഹ്വാനവുമായി സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. തൊഴിലാളി – കർഷക ഐക്യത്തിന്റെ സമരവിജയം സമ്മാനിച്ച പാഠമുൾക്കൊണ്ട് യോജിച്ച പോരാട്ടം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സമ്മേളനം ചർച്ചചെയ്യും. പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ സുസജ്ജമാക്കാനുള്ള സുപ്രധാന തീരുമാനങ്ങൾക്ക് ഹൈടെക്‌ സിറ്റിയിൽ ചേരുന്ന സമ്മേളനം വേദിയാകും. ഗായത്രിവിഹാർ പാലസ്‌ഗ്രൗണ്ടിലെ ശ്യാമൾ ചക്രവർത്തി നഗറിൽ ബുധൻ രാവിലെContinue Reading

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം. രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനനടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ഭാരത് ജോഡോContinue Reading

തിരുവനന്തപുരം : നേതൃത്വത്തിന്‌ കീഴടങ്ങാത്ത ശശി തരൂരിന്‌ എങ്ങനെ കടിഞ്ഞാണിടും എന്നറിയാതെ കെപിസിസി. മുഖ്യമന്ത്രിക്കോട്ട്‌ തുന്നൽ പരാമർശത്തിന്‌ ചെന്നിത്തലയ്‌ക്ക്‌ ഉരുളയ്‌ക്ക്‌ ഉപ്പേരിപോലെയാണ്‌ തരൂർ മറുപടി കൊടുത്തത്‌. മുഖ്യമന്ത്രിക്കോട്ട്‌ ആര്‌ തുന്നിയാലും ഊരിവയ്‌ക്കണമെന്നായിരുന്നു തരൂരിനെ ചൂണ്ടി ചെന്നിത്തലയുടെ പരാമർശം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തനിക്ക്‌ പ്രശ്‌നമില്ലെന്നാണ്‌ തരൂർ ഇതിന്‌ നൽകിയ മറുപടി. മുഖ്യമന്ത്രിക്കസേര സ്വപ്‌നം കാണുന്ന കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വല്ലാതെContinue Reading