GENERAL KERALA Religion Religion

ശ്രീ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ നിർമ്മാണ  പ്രവൃത്തികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടി നടയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പൗർണ്ണമി കാവ് ദേവീ ക്ഷേത്രത്തിൽ ദേവിയുടെ ശ്രീകോവിലിൻ്റേത് ഉൾപ്പടെ ക്ഷേത്രത്തിൻ്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും  ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കാളീ ദേവി അഞ്ച് ഭാവത്തിൽ കുടി കൊള്ളുന്ന അപൂർവ്വ ക്ഷേത്രമാണ് പൗർണ്ണമി കാവ്. മാസത്തിൽ ഒരു തവണ മാത്രം (പൗർണ്ണമി ദിവസം) നട തുറക്കുന്ന ക്ഷേത്രമായ പൗർണ്ണമി കാവ് രോഗശാന്തിയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമാണ്. നിറ കണ്ണുകളോടെ വന്ന് നിറപുഞ്ചിരിയുമായി മടങ്ങുന്ന ഭക്തജനങ്ങളാണ് പൗർണ്ണമിദിനത്തിൻ്റെ സവിശേഷതയെന്ന് വിശ്വാസികൾ […]

KERALA PRD News Religion

ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രം

തിരുവനന്തപുരം : കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ ഭക്തര്‍ അപ്ലോഡ് ചെയ്യണം. ഇവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ളവര്‍ അത് കൈയ്യില്‍ കരുതണം. പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍നം അനുവദിക്കില്ല. മറ്റു കാനനപാതകള്‍ വനുവകുപ്പിന്റെ നേതൃത്വത്തില്‍ അടയ്ക്കും. […]

CRIME Kannur Religion ദിവാകരൻ ചോമ്പാല

മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി വിശ്വാസികൾ

തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ കഴിഞ്ഞ 16 വർഷത്തോളമായി കൃത്യമായ കണക്കുകളോ തെരഞ്ഞെടുപ്പോ കൂടാതെ മഹല്ല് ഭരണം തുടർച്ചയായി കൈയ്യാളുന്ന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. നിലവിലുള്ള കമ്മിറ്റിയെ കോടതി അസാധുവാക്കിയതാണെന്നും മഹല്ലിൽ 2500 ത്തിലധികം വോട്ടവകാശികൾ നിലവിൽ ഉണ്ടായിരിക്കെ  വേണ്ടപ്പെട്ട 120 പേർക്ക് മാത്രം തെരഞ്ഞെടുപ്പ് വിളംബരപത്രം വിതരണം ചെയ്‌തുകൊണ്ട്‌ ലീഗ് നേതാവിനെ റിട്ടേണിംഗ് ഓഫീസറാക്കി തലശ്ശേരി ഖാസിയുടെ എതിർപ്പ് മറികടന്ന് നടത്തിയ തിരെഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതായതാണെന്ന് മഹല്ല് മുസ്ളീം ഓർഗനൈസേഷൻ ഭാരവാഹികൾ […]

Calicut GENERAL POLITICS Religion

ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

കോഴിക്കോട് കോർപറേഷൻ ഉത്തരവ് പിൻവലിക്കുക: ശിവസേന കോഴിക്കോട്: നഗരത്തിലെ ബിലാത്തികുളം ശിവ ക്ഷേത്രക്കുളം, തിരുവണ്ണൂർ ക്ഷേത്രക്കുളം  തുടങ്ങി നിരവധി ക്ഷേത്രക്കുളങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ മീൻ വളർത്തൽ പദ്ധതി നടപ്പിലാക്കാൻ മത്സ്യഫെഡിന് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷൻ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ഇതിൽ നിന്നും ഉടൻ കോർപറേഷൻ പിന്മാറണമെന്നും ശിവസേന കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു, ക്ഷേത്രക്കുളങ്ങൾ വെറും ജലാശയങ്ങൾ മാത്രമല്ല. അതിന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധമുണ്ട്. ക്ഷേത്രക്കുളത്തിലെ മീനുകളെ ഭഗവത് ചൈതന്യത്തിന്റെ പ്രതിരൂപമായാണ് ഭക്തർ കണക്കാക്കുന്നത്. അതു […]

CRIME KERALA PRD News Religion

ദളിത് സ്ത്രീയോടും മക്കളോടുമുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക: എം.എസ്. ഭുവനചന്ദ്രൻ

വയനാട്ടിലെ ദളിത് സ്ത്രീയോടും മക്കളോടുമുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക: എം.എസ്.ഭുവനചന്ദ്രൻ, ശിവസേന സംസ്ഥാന പ്രസിഡന്റ്. വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരിയിൽ ഭർതൃപീഡനം അനുഭവിക്കുന്ന നിഷ എന്ന ദളിത് സ്ത്രീയോടും മക്കളോടും സർക്കാർ കാണിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന്‌ ശിവസേന സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. ശിവസേന വയനാട് ജില്ല പ്രവർത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വൈത്തിരി സ്വദേശിയായ നിഷയും രണ്ട് മക്കളും കഴിഞ്ഞ പത്ത് വർഷത്തോളമായി  പോലീസുകാരനായ ഭർത്താവിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ […]

Alappuzha GENERAL KERALA Religion

ഗണേശോത്സവ ട്രസ്റ്റിൻ്റെ വിനായകചതുർത്ഥി ആഘോഷം നാളെ

ആലപ്പുഴ: ഗണേശോത്സവ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ഗണേശോത്സവം 22-ാം തീയതി, ശനിയാഴ്ച്ച നടക്കും. കോവിഡ് കാലമായതിനാൽ ഈ വർഷം വീടുകളിൽ വച്ച് ഗണപതിപൂജ നടത്തുകയാണ് ചെയ്യുക. വിനായകപൂജയും വിശേഷാൽ ചടങ്ങുകളും ജില്ലയിലാകമാനം വീടുകളിൽ തന്നെ നടത്തുമെന്ന് ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികളായ ജെ. രാമകൃഷ്ണനുണ്ണിത്താനും ശ്രീകുമാറും അറിയിച്ചു.

GENERAL KERALA Religion

വിഘ്നേശ്വരൻ മിഴി തുറന്നു: ഗണേശോത്സവ ചടങ്ങുകൾക്ക് തുടക്കമായി

തിരുവനന്തപുരം: ശിവസേനയുടെയും ശ്രീ ഗണേശോത്സവ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷം നടക്കുന്ന ഗണേശോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗണേശ വിഗ്രഹങ്ങളുടെ “മിഴി തുറക്കൽ“ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന മുഖ്യ കാര്യ ദർശി ശ്രീ. എം. എസ് ഭുവന ചന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഗണേശോത്സവം നിയന്ത്രങ്ങൾ പാലിച്ച് പൂജകൾക്ക് പ്രാധാന്യം നൽകി ആഘോഷങ്ങൾ ഇല്ലാതെയാകും ആചരിക്കുക. […]