BREAKING NEWS KERALA STATE GOVERNMENT Technology പരിസ്ഥിതി.

കെ എസ് ഇ ബി സൗര സബ്‌സിഡി സ്‌കീം മോഡൽ 2

1. മിനിമം കപ്പാസിറ്റി 2 KW 2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം. 3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% ) 4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി 5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും. 6. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അപേക്ഷിക്കാം. […]

NATIONAL Technology

ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി.

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച മുംബൈ ഹൈക്കോടതി. ബംഗ്ലദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് ഹൈക്കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി […]

GENERAL SOCIAL MEDIA Technology

മൊബൈല്‍ ഫോണ്‍ കൈപൊള്ളും; നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍..

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോൺ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വർധിപ്പിച്ചത്. ഭാരതി എയർടെലും നിരക്ക് വർധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ പുതിക്കിയ നിരക്കുകൾ നിലവിൽ വരും. വോഡഫോൺ ഐഡിയ പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു […]

CINEMA KERALA SOCIAL MEDIA Technology

ക്യാമറാമാൻ ബി കുമാറിന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങള്‍!

ചലച്ചിത്ര ലോകത്തെ തീരവേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ക്യാമറമാനായ ബി കുമാര്‍ വിട വാങ്ങിയത്. താരങ്ങളും സിനിമാപ്രവര്‍ത്തകർ ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. മധുരയിൽ നിന്നും മകന്റെ കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങ് കഴിഞ്ഞ് തൃശൂർ പുതുക്കാട് എത്തിയപ്പോൾ ‘നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂർ ജൂബിലി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂരിലെ ജൂബിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1990 കളുടെ അവസാനം മധുമോഹന്റെ JR പ്രൊഡക്ഷനിൽ അസോ: ക്യാമറാമാനായി തുടങ്ങിയ അദ്ദേഹം മലയാളത്തിലെ പ്രശസ്തമായ […]

NATIONAL Technology വിപണി

വരുന്നൂ, വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാൻ റീചാർജ് സംവിധാനം.

ന്യുഡൽഹി: റീചാര്‍ജ് ചെയ്‍ത് വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാനുള്ള സംവിധാനം വരുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായി പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്താകെ വരാന്‍ പോകുകയാണെന്നാണ് റിപോര്‍ട്ടുകള്‍. അക്ഷയ കേന്ദ്രങ്ങള്‍, മൊബൈല്‍ വാലറ്റുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫാസ്റ്റാഗ് വാങ്ങാന്‍ സാധിക്കുന്നതാണ്. ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്കു സര്‍വീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം. […]

NATIONAL Technology

ബുക്ക് രൂപത്തിൽ ഉള്ള ഡ്രൈവിംഗ് ലൈസൻസ് ഉടൻ മാറ്റുക.

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ “സാരഥി” യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനും, മറ്റ് സർവീസുകൾക്കും തടസ്സം നേരിടും..

KERALA STATE GOVERNMENT Technology

തായ്ലൻഡിൽ ജീൻസ് നിർമ്മാണത്തിന് നമ്മുടെ ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിന്റെ നൂലും…

തായ്ലൻഡിൽ ജീൻസ് നിർമ്മാണത്തിന് നമ്മുടെ ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിന്റെ നൂലും ഉപയോഗിക്കുന്നുണ്ടെന്നറിയാമോ… ട്രിവാൻഡ്രം സ്പിന്നിങ്ങ് മില്ലിൽ നിന്നും ഇതുവരെ വിദേശരാജ്യങ്ങളായ തായ്ലൻഡ്, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് 35 കണ്ടയ്നർ കോട്ടൺ നൂൽ കയറ്റി അയച്ചു. അടച്ചുപൂട്ടൽ നടപടികൾ നേരിട്ട മില്ലാണ് ഈ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. പ്രവർത്തനരഹിതമായ യന്ത്രങ്ങൾ മാറ്റി മില്ല് നവീകരിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 4.5 കോടി രൂപയാണ് നൽകിയത്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 7.5 കോടി രൂപ. […]

CENTRALGOVERNMENT NATIONAL Technology

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും.

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ഉപയോഗിക്കാനാവില്ല. അസാധുവായ പാന്‍ എന്നാല്‍ നിങ്ങള്‍ക്ക് പാന്‍ ഇല്ലെന്ന് ചുരുക്കം. ആ പാനുപയോഗിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്ബറിനെക്കുറിച്ച്‌ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. ജൂലായ് അഞ്ചിലെ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റംവരുത്തിയത്. 2017ലാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 30നകം പാന്‍ […]

CENTRALGOVERNMENT Technology

ഡ്രൈവിംഗ് ലൈസന്‍സ്; പുതുക്കിയ നിയമത്തിലെ നിബന്ധനകള്‍ അറിയാം.

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019ലൂടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. വാഹനം തിരിച്ചുവിളിക്കുന്നതു തുടങ്ങി റോഡ് പണിയുന്നത് വരെയുള്ള കാര്യങ്ങളെപ്പറ്റി വ്യക്തമായി ബില്ലില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനെപ്പറ്റിയും എടുക്കുന്നതിനെപ്പറ്റിയുമെല്ലാം ബില്ലില്‍ വ്യക്തമായ ധാരണയും വരുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകള്‍ ഇവയാണ്; 1. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ കാലാവധി ഇനി മുതല്‍ 5 വര്‍ഷമാണ്. 2. ഹസാര്‍ഡസ് ലൈസന്‍സിന്റെ കാലാവധി 3 വര്‍ഷമാണ്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ […]

NATIONAL SCIENCE Technology

ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായില്ല, സ്ഥിരീകരിച്ച് കെ.ശിവന്‍; ഇനി ഗഗന്‍യാൻ..

ചന്ദ്രയാൻ 2-ന്റെ ഭാഗമായുള്ള വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആർ.ഒ. മേധാവിയുടെ സ്ഥിരീകരണം. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഓർബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.എസ്.ആർ.ഒ. മേധാവി കെ.ശിവൻ ഭുവനേശ്വറിൽ പറഞ്ഞു. ഓർബിറ്ററിൽ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും നേരത്തെ നിശ്ചയിച്ചതുപ്രകാരം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ചാന്ദ്രയാൻ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുൻഗണന ഗഗൻയാൻ ദൗത്യത്തിനാണെന്നും ഐ.എസ്.ആർ.ഒ. മേധാവി വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.