ART GENERAL KERALA SOCIAL MEDIA ജഗദീഷ് കോവളം

താമരക്കുഴലി വീണ്ടും

വയലാർ മാധവൻകുട്ടിയുടെ ജനപ്രിയ പരമ്പര താമരക്കുഴലിയുടെ യുട്യൂബ് റിലീസ് നടന്നു. 1987 കാലഘട്ടങ്ങളിൽ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട കാടിന്റെയും, കാട്ടുമക്കളുടെയും കഥപറയുന്നപരമ്പര താമരക്കുഴലി ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. യു ട്യൂബ് റിലീസിലൂടെ താമരക്കുഴലി ഗൃഹാതുരത്വം ഉണർത്തുമെന്നു മാത്രമല്ല, ഇന്നുള്ള ടെലിവിഷൻ പരമ്പരകളുടെ മൂല്യച്യുതി തുറന്നുകാട്ടുകയും ചെയ്യും. അനില ശ്രീകുമാർ, കുമരകം രഘുനാഥ്‌, വിഷ്ണു പ്രകാശ്, എം ആർ ഗോപകുമാർ, കെ പി എ സി അസീസ് തുടങ്ങി വെള്ളിത്തിരയിലെ ഒട്ടേറെ മുൻനിര അഭിനേതാക്കളെ അണിനിരത്തി, സിനിമയുടെ സാങ്കേതിക സജ്ജീകരണങ്ങളോടെ […]

CRIME KERALA SOCIAL MEDIA STATE GOVERNMENT

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

സമൂഹമാധ്യമങ്ങൾ‍ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതിനാൽ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഭേദഗതി, ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പോലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ […]

CRIME CULTURE KERALA SOCIAL MEDIA

കവി എം. സങ്ങിന് പൊലീസ് മർദ്ദനം: പ്രക്ഷുബ്ധമാകുന്ന സാംസ്ക്കാരികലോകം

കവിയും വിദ്യാഭ്യാസവകുപ്പിലെ ജിവനക്കാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എം. സങ്ങിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കവികളുടെയും സാഹിത്യ, സാംസ്ക്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു. കവിയോട് എസ്.ഐ. പരസ്യമായി മാപ്പു പറയണമെന്നാണ് പൊതു ആവശ്യം. ഇത്തരത്തിലുള്ള പ്രവണത സർക്കാരിനെ കരി വാരിത്തേക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് സാംസ്ക്കാരികപ്രവർത്തകരുടെ അഭിപ്രായം. ശാസ്താംകോട്ടയിലെ സ്വന്തം വസതിയിൽ കിടന്നുറങ്ങുകയായിരുന്ന സങ്ങിനെ ശാസ്താംകോട്ട പൊലീസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ഉപദ്രവിച്ചത്. രാത്രി പതിനൊന്നരയോടെ സങ്ങിൻ്റെ വീട്ടിലെത്തിയ പൊലീസ് സംഘം […]

GENERAL NATIONAL SOCIAL MEDIA

കോടതി പടികളിറങ്ങി: വൃദ്ധയ്ക്കു നീതി ലഭിച്ചു.

പടികൾ കയറി കോടതിമുറിയിലേക്ക് എത്താൻ കഴിയാതിരുന്ന വൃദ്ധയെ കാണാൻ കോടതി വൃദ്ധയ്ക്കരികിലേക്കെത്തി. അസാധാരണമായ ഈ സംഭവത്തെ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവന്നത് മറ്റാരുമല്ല, മുൻ സുപ്രീം കോടതി ജഡ്ജിയായ മാർക്കണ്ഡേയ കട്ജു. “ഇന്ത്യയിൽ ഇത്തരം ന്യായാധിപൻമാരുണ്ട് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു”, എന്നാണ് ഈ വിഷയത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞത്. പെൻഷൻ മുടങ്ങിപ്പോയതിലുള്ള പരാതിയായിരുന്നു വൃദ്ധയുടെ പ്രശ്നം. കോടതി വരെയെത്തിയെങ്കിലും പ്രായത്തിൻ്റേതായ അവശതകൾ മൂലം പടികൾ കയറാനാകാതെ ആ അമ്മ അവിടെത്തന്നെ ഇരുന്നുപോവുകയായിരുന്നുണ്ടായത്. ഗുമസ്തൻ പറഞ്ഞ് വിവരമറിഞ്ഞ ജഡ്ജി […]

KERALA Release SOCIAL MEDIA സാഹിത്യം.

പുള്ളിക്കണക്കൻ്റെ ‘വെയിൽക്കുത്ത്’ ഇന്നു പ്രകാശനം

മാവേലിക്കര: കവി റോയ്. കെ. ഗോപാൽ എന്ന പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം ‘വെയിൽക്കുത്ത്’ ഇന്ന് (25/08/2020, ചൊവ്വ) രാവിലെ 11.30 ന് പ്രകാശനം ചെയ്യുന്നു. വായനപ്പുര ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന് ഗണേശ് പന്നിയത്ത് അവതാരിക എഴുതിയിട്ടുണ്ട്. ജഗദീഷ് കോവളം, പോൾസൺ തേങ്ങാപ്പുരയ്ക്കൽ തുടങ്ങിയ കവികളാണ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചത്.. റോയിയുടെ വാടകവീട്ടിൽ വച്ചാണ് പുസ്തകപ്രകാശനം നടത്തുന്നത്. റോയിയ്ക്ക് സ്വന്തമായി ഒരു വീടിനുള്ള പരിശ്രമങ്ങൾക്കിടയിലാണ് ഈ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. മലയാള കവിതാവേദികളിൽ സജീവസാന്നിദ്ധ്യമായിരുന്ന റോയ് കുറച്ചു […]

ART KERALA LIFE STYLE SOCIAL MEDIA

ഇലകളിലെ ഇമയൊതുക്കം; ഒരു കാനത്തൂർ കാവ്യചിത്രം

കാസർകോട്: വല്ലഭനു പുല്ലുമായുധം എന്നത് വെറും പഴംചൊല്ലെന്നു പറഞ്ഞു തഴയും മുൻപ് പുല്ലുകളിലും ഇലയിലും അതിമനോഹര ചിത്രം രചിക്കുന്ന മഹേഷ് നാരായണനെ അറിയണം. അദ്ദേഹത്തിൻ്റെ കരപാടവത്തിൽ വിരിഞ്ഞ ചിത്രീകരണങ്ങൾ കാണണം. ചായക്കൂട്ടുകളും ബ്രഷും ക്യാൻവാസും ഒന്നും വേണ്ട മഹേഷിന് ചിത്രങ്ങൾ വരയ്ക്കാൻ. ഈ അത്ഭുതപ്രതിഭാസം കണ്ട് മനം നിറഞ്ഞ് ധാരാളം പേർ മഹേഷിനെ അഭിനന്ദിച്ചു. ഒരുപാടുപേർ നല്ല അഭിപ്രായങ്ങൾ പങ്കു വച്ചു. അങ്ങനെ അഭിപ്രായം പങ്കു വച്ച ഒരാൾ ലോകപ്രശസ്ത സംഗീതജ്ഞനായ ഏ.ആർ. റഹ്മാനായിരുന്നു. ലോകത്തിനു മുൻപിൽ […]

CRIME GENERAL KERALA SOCIAL MEDIA

മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി വേണം

എറണാകുളം: വനിതകളടക്കമുള്ള മാധ്യമപ്രവർത്തകരെ അപമാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അടിയന്തിരമായി നടപടികളെടുക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൻ്റെയും മതത്തിൻ്റെയും പേരില്‍ ചേരി തിരിഞ്ഞ് ആക്രമിക്കുന്ന നികൃഷ്ടമായ സൈബർ യുദ്ധത്തിലേക്ക് മാധ്യമപ്രവർത്തകരെ വലിച്ചിഴയ്ക്കരുത്. അത് നാടിനും സമൂഹത്തിനും ഗുണകരമല്ല.  സമൂഹത്തിലെ സാധാരണക്കാരന് അധികാരവർഗ്ഗത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുവാനുള്ള പാലമായി വർത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. ജനാധിപത്യത്തിൽ നാലാംതൂണാക്കി മാധ്യമങ്ങൾക്ക് കൽപ്പിച്ചു തന്ന ഉത്തരവാദിത്വവും അതു തന്നെയാണ്.  ചോദ്യം ചെയ്യുവാനുള്ള സാധാരണ പൗരന്റെ അവകാശമാണ് […]

GENERAL LOCAL NEWS Pathanamthitta SOCIAL MEDIA

ബന്ധുവീട്ടിൽ പോയതിന് മകൻ്റെ ക്രൂരമർദ്ദനം: പിതാവ് മഹാത്മാ ജനസേവാ കേന്ദ്രത്തിൽ

തിരുവല്ല: മദ്യപിച്ചെത്തിയ മകൻ്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിൻ്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ എന്ന് വിളിക്കുന്ന ഏബ്രാഹം ജോസഫിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ അടൂർ മഹാത്മാ ജന സേവാ കേന്ദ്രത്തിലാക്കിയത്. കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതി കൂടിയാണ് അനിൽ. ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി […]

Ernamkulam KERALA LIFE STYLE SOCIAL MEDIA Uncategorized

ഫെമിനത്തോൺ 2020-ന് ഔദ്യോഗിക പ്രഖ്യാപനമായി

എറണാകുളം: സത്രീകളുടെ, സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കാനിരിയ്ക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 -ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം സ്വീകരിക്കപ്പെടണമെന്നും, മെയ് 17 ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക […]

GENERAL KERALA POLITICS SOCIAL MEDIA

തെറ്റായ സമീപനത്തെയും വർഗീയ നീക്കങ്ങളെയും പറ്റി ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പിണറായി വിജയൻ

തെറ്റായ സമീപനത്തെയും വർഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇന്ന് മോദിയുടെ അമിതാഭിനയ നാടകത്തെ കുറ്റപ്പെടുത്തിയത്.. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ […]