തിരുവനന്തപുരം : കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്നContinue Reading